റിംഗ് ഓഫ് ഫയർ
നിരവധി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ ഒരു സുപ്രധാന പ്രദേശമാണ് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്നത് (റിം ഓഫ് ഫയർ അല്ലെങ്കിൽ സർക്കം-പസഫിക് ബെൽറ്റ് എന്നിങ്ങനെയും അറിയപ്പെടുന്നു). ഏകദേശം 40,000 കിലോമീറ്റർ (25,000 മൈൽ) ദൂരപരിധിയിൽ ഒരു കുതിരലാടത്തിന്റെ ആകൃതിയിൽ, സമുദ്രത്തിലെ കിടങ്ങുകളുടെ ശൃംഖല, അഗ്നിപർവ്വത കമാനങ്ങൾ, അഗ്നിപർവ്വത ബെൽറ്റുകൾ, ഫലക ചലനങ്ങൾ എന്നിവയുമായെല്ലാം ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റ പരിധിയിൽ 452 അഗ്നിപർവ്വതങ്ങളുണ്ട് (ലോകത്തെ സജീവവും സജീവമല്ലാത്തതുമായ അഗ്നിപർവ്വതങ്ങളുടെ 75 ശതമാനത്തിലധികം).[1]
ചരിത്രം
തിരുത്തുകപസഫിക് മഹാസമുദ്രത്തിന് ചുറ്റുമുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യം 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ആദ്യമായി കണ്ടെത്തിയത്.
അവലംബം
തിരുത്തുക- ↑ "Ring of Fire – Pacific Ring of Fire". Geography.about.com. 2010-06-14. Retrieved 2010-11-01.