മ്യൂസിൻ കോക്കാലരി (ജീവിതകാലം: ഫെബ്രുവരി 10, 1917-ആഗസ്റ്റ് 14, 1983) അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ അൽബേനിയൻ ഗദ്യ എഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. 1943-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് അൽബേനിയയുടെ സ്ഥാപകയായിരുന്നു അവർ.[1] അൽബേനിയൻ സാഹിത്യത്തിലെ ആദ്യ വനിതാ എഴുത്തുകാരിയായിരുന്നു കോക്കാലരി.[2] രണ്ടാം ലോകമഹായുദ്ധസമയത്ത് അൽബേനിയൻ രാഷ്ട്രീയത്തിലെ ഒരു ചെറിയ ഇടപെടലിനുശേഷം, അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അവരെ പീഡിപ്പിക്കുകയും തുടർന്നുള്ള അവരുടെ എഴുത്തുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ദാരിദ്ര്യത്തിലും പൂർണ്ണമായ ഒറ്റപ്പെടലിലും അവർ മരണമടഞ്ഞു.

മ്യൂസിൻ കോക്കാലരി
A 1945 sepia portrait photograph of Musine Kokalari, taken from Kokalari's left side.
മ്യൂസിൻ കൊക്കാലരി
ജനനംമ്യൂസിൻ കൊക്കാലരി
(1917-02-10)ഫെബ്രുവരി 10, 1917
അദാന, ഓട്ടോമൻ സാമ്രാജ്യം
മരണംഓഗസ്റ്റ് 14, 1983(1983-08-14) (പ്രായം 66)
റൂഷെൻ, അൽബേനിയ
തൊഴിൽWriter
ഭാഷഅൽബേനിയൻ
ദേശീയതഅൽബേനിയൻ
വിദ്യാഭ്യാസംLiterature
പഠിച്ച വിദ്യാലയംലാ സാപിയെൻസാ യുണിവേഴ്സിറ്റി
ശ്രദ്ധേയമായ രചന(കൾ)"ആസ് മൈ ഓൾഡ് മദർ ടെൽസ് മീ" (1941, അൽബേനിയൻ: 'Siç me thotë nënua plakë);
"Around the Hearth (1944, (അൽബേനിയൻ: Rreth vatrës);
"How life swayed" (1944, (അൽബേനിയൻ: Sa u tund jeta...).
കയ്യൊപ്പ്

ജീവിതരേഖ തിരുത്തുക

ആദ്യകാലം തിരുത്തുക

1917 ഫെബ്രുവരി 10 ന് തെക്കൻ തുർക്കിയിലെ അദാനയിലാണ് മ്യൂസിൻ ജനിച്ചത്. തുർക്കിയിൽ ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും ഉപരിപഠനം പൂർത്തിയാക്കിയ മ്യൂസിന്റെ മുത്തച്ഛനായിരുന്ന, ഹമിത് കോക്കാലരി, തന്റെ ജന്മദേശമായ ജിജിറോകാസ്തർ പ്രദേശത്തെ അക്കാലത്തെ ബുദ്ധിജീവികളുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. ഇസ്താംബൂളിൽ നിയമം പഠിച്ച അവരുടെ പിതാവ് രേഷതി അവിടെ കുടുംബത്തോടൊപ്പം താമസമാക്കി. കുടുംബത്തിലെ ഏറ്റവും ഇളയവളായിരുന്ന മ്യൂസിന് ഭാഷാസാഹിത്യം, നിയമ മേഖലകളിൽ നല്ല വിദ്യാഭ്യാസം ലഭിച്ച മുംതാസി, വെസിമി, ഹമിറ്റി എന്നിങ്ങനെ മറ്റ് മൂന്ന് സഹോദരങ്ങളുമുണ്ടായിരുന്നു. മ്യൂസിൻ ജനിച്ച് മൂന്നു വർഷത്തിനു ശേഷം, കുടുംബം അൽബേനിയയിലേക്ക് മടങ്ങിപ്പോകുകയും അവരുടെ ജന്മനാടായ ജിജിറോകാസ്തറിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.[3] പുസ്തകങ്ങൾ, പ്രത്യേകിച്ച് യക്ഷിക്കഥകൾ, ചെറുകഥകൾ എന്നിവ വായിച്ചും ഗ്രാമഫോണിൽ പരമ്പരാഗത അൽബേനിയൻ ഗാനങ്ങൾ ശ്രവിച്ചുകൊണ്ടും  പുസ്തകങ്ങളുടെ ലോകത്ത് വളർന്ന അവർ നഗരത്തിലെ വിദ്യാലയത്തിൽനിന്ന് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗവും പൂർത്തിയാക്കി. തുടർന്ന് "മോട്രാറ്റ് ക്വിരിയാസി" ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുള്ള ടിരാനയിലേയ്ക്ക് മാറിയ അവർ അവിടെ "നാനാ എംബ്രെറ്റ്നേഷ" എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ 1937 വരെ ഉപരിപഠനം നടത്തുകയും ചെയ്തു. അവർ തന്റെ സാഹിത്യ രചനയിലൂടെ മികച്ച ഫലങ്ങൾ നേടുകയും അത് ഉടനടി യുവ മ്യൂസീന് അക്കാലത്ത് ബന്ധപ്പെടാൻ അവസരം ലഭിച്ച സാഹിത്യം, ഭാഷാശാസ്ത്രം, ഭാഷാവിജ്ഞാനം, വംശശാസ്ത്രം, നാടോടിക്കഥകളുടെ പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അൽബേനിയൻ ബൗദ്ധിക സർക്കിളുകളിലെ വ്യക്തിത്വങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.[4] അൽബേനിയൻ തലസ്ഥാനത്തെ ഒരു സുപ്രധാന അടയാളവും സാംസ്കാരികോന്നതയ്ക്ക് മുതൽക്കൂട്ടം ആയിത്തീർന്ന സഹോദരൻ വെസിമിയുടെ ഉടമസ്ഥതയിലുള്ള "വീനസ്" പുസ്തകശാല, മ്യൂസിന്റെ അത്തരം ബന്ധങ്ങളിൽ ഒരു സുപ്രധാന പങ്കു വഹിച്ചതു കൂടാതെ, മറ്റൊരു സഹോദരൻ മുംതാസിയുടെ നേതൃത്വത്തിലുള്ള "മെസാഗ്ജെറിറ്റ ഷ്കിപ്താരെ" എന്ന പ്രസിദ്ധീകരണശാലയിലൂടെ എഡ്ഗർ അലൻ പോ, വാൾട്ടർ സ്കോട്ട്, ഷേക്സ്പിയർ, ഒമർ ഖജാമി, വിസെന്റ് ബ്ലാസ്കോ ഇബീസ് തുടങ്ങിയവരുടെ അടിസ്ഥാന കൃതികൾ വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു[5]. 1937 -ൽ, ഷ്ടിപി ദിനപത്രത്തിൽ തന്റെ യഥാർത്ഥ പേരിനോട് സാദൃശ്യമുള്ള മൂസ (മ്യൂസ്) എന്ന അപരനാമത്തിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങി.[5]

1938 -ൽ മ്യൂസിൻ യൂണിവേഴ്സിറ്റ ഡെഗ്ലി സ്റ്റുഡി ഡി റോമ "ലാ സാപിയെൻസ" യിൽ സർവ്വകലാശാലാ പഠനം ആരംഭിക്കാൻ റോമിലേക്ക് പുറപ്പെട്ടു. ഒരു വർഷത്തിനുശേഷം അവർ തന്റെ പ്രാഗത്ഭ്യം വ്യക്തമാക്കുന്ന ആദ്യ കൃതിയും ടിറാനയിൽ 1941 ൽ മാത്രം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവുമായ സിക് മീ തോട്ടെ നെനുവാ പ്ലാക്കെ (ആസ് ദ ഓൾഡ് വുമൺ ടോൾഡ് മി) രചിച്ചു.[6] ലസ്ഗുഷ് പൊറാഡെസി, അലി അസ്ലാനി, സർവ്വോപരി, ലാ സപിയൻസയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൽബേനിയൻ സ്റ്റഡീസിന്റെ സ്ഥാപകനായ ഏണസ്റ്റ് കോലിഖി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരിൽ താൽപര്യം ഉണർത്താൻ മ്യൂസിന് തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ കഴിഞ്ഞു. പെട്ടെന്നുതന്നെ ഈ യുവ എഴുത്തുകാരിയുടേയും ഗവേഷകയുടെയും ഒരു അടിസ്ഥാന റഫറൻസായി മാറിയ കോളിഖി, ശാസ്ത്രീയ, കാവ്യ-സാഹിത്യ മേഖലയിലും അത്യാവശ്യം പിന്തുടരേണ്ട ഒരു മാതൃകയായി മാറി. നമിക് റസൂലിയുടെ മേൽനോട്ടത്തിൽ, മ്യൂയിൻ നായിം ഫ്രാഷാരി (ജീവിതകാലം:1876-1900) എന്ന വിഷയത്തിൽ തന്റെ ഡോക്ടറൽ പ്രബന്ധത്തിനായി പ്രവർത്തിച്ചു. മഹാകവിയുടെ ചെറുമകനായ മിത്ഹത്ത് ഫ്രഷാരിയുടെ സഹകരണത്തോടെയും ദീർഘകാലത്തെ പുരാവസ്തു ഗവേഷണത്തിലൂടെയും അൽബേനിയയിൽ നായിം ഫ്രഷാരിയെ ദേശീയ സാഹിത്യത്തിന്റെ പ്രതീകമാക്കി മാറ്റിയതിന്റെ ബഹുമുഖ വശങ്ങൾ അവൾ വിശദമായി വിവരിക്കുന്നു.[7]

രാഷ്ട്രീയ ജീവിതവും തടവും തിരുത്തുക

രണ്ടാം ലോകമഹായുദ്ധാനന്തരം, സ്വയം ഒരു പുസ്തകക്കട തുറന്ന കോക്കലാരി 1945 ഒക്ടോബർ 7 -ന് സെജ്ഫുള്ള മലാഷോവയുടെ അധ്യക്ഷതയിൽ സൃഷ്ടിക്കപ്പെട്ട അൽബേനിയൻ ലീഗ് ഓഫ് റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റിൽ അംഗമാകാൻ ക്ഷണിക്കപ്പെട്ടു. 1944 നവംബർ 12 ന് കമ്മ്യൂണിസ്റ്റുകൾ അവരുടെ രണ്ട് സഹോദരന്മാരായ മുംതാസിനെയും വെജ്സിമിനെയും വിചാരണ കൂടാതെ വധിച്ചത് എല്ലാ സമയത്തും അവളുടെ മനസിനെ വേട്ടയാടുകയും നീതിയ്ക്കുവേണ്ടി അവർ ഉള്ളുതുറന്ന് ആവശ്യപ്പെടുകയും ചെയ്തു. 1944-ൽ അൽബേനിയൻ സോഷ്യൽ-ഡെമോക്രാറ്റിക് പാർട്ടിയുമായും അതിന്റെ പ്രചരണ വിഭാഗമായിരുന്ന Zëri i lirisë യുമായും ("ദ വോയിസ് ഓഫ് ദ ഫ്രീഡം") അടുത്തു ബന്ധപ്പെട്ടിരുന്ന അവർ 1946 ജനുവരി 17 -ന്, മലാഷോവയുടെ അറസ്റ്റിനോടനുബന്ധിച്ചുള്ള ഭീകരതയുടെ ഒരു കാലഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും 1946 ജൂലൈ 2 -ന് ടിറാനയിലെ സൈനിക കോടതി അവരെ ഒരു വിധ്വംസകയും ജനങ്ങളുടെ ശത്രുവുമായി കണക്കാക്കി ഇരുപത് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.[8]

മരണം തിരുത്തുക

 
1946 ൽ വിചാരണയ്ക്കിടെ എടുത്ത ഫോട്ടോ.

1964 -ൽ, മാറ്റ് മേഖലയിലെ ബറൽ ജയിലിൽ 18 വർഷക്കാലത്തെ തടവിനുശേഷം, ഒറ്റപ്പെട്ട് നിരന്തരമായ നിരീക്ഷണത്തിൽ, വടക്കൻ അൽബേനിയയിലെ റൂഷെൻ പട്ടണത്തിൽ വീട്ടു തടങ്കലിൽ ജീവിതത്തിന്റെ തുടർന്നുള്ള 19 വർഷങ്ങൾ ചെലവഴിച്ച അവർ അവിടെ തെരുവ് തൂപ്പുകാരിയായി ജോലി ചെയ്യേണ്ടതായി വന്നു. എഴുത്ത് പുനരാരംഭിക്കാൻ അവർ ഒരിക്കലും അനുവദിക്കപ്പെട്ടിരുന്നില്ല. 1983 ഓഗസ്റ്റിൽ, കാൻസർ ബാധിതയായി അവർ കടുത്ത ദാരിദ്ര്യത്തിലാണ് മരിച്ചത്.

അംഗീകാരം തിരുത്തുക

 
അൽബേനിയയുടെ 2017 ലെ ഒരു സ്റ്റാമ്പിൽ കോക്കാലരി

1960 -ൽ മൂന്നുപേരടങ്ങിയ സമിതി (ഇന്റർനാഷണൽ PEN ന്റെ മുൻഗാമികൾ) പട്ടികപ്പെടുത്തിയ ആദ്യത്തെ 30 തടവുകാരായ എഴുത്തുകാരിൽ ഒരാളായിരുന്നു കോക്കാലരി. 1993 -ൽ അൽബേനിയൻ പ്രസിഡന്റ് കോകലാരിയെ മരണാനന്തരം ജനാധിപത്യത്തിന്റെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും തിറാനയിലെ ഒരു സ്കൂൾ ഇപ്പോൾ അവരുടെ പേര് വഹിക്കുകയും ചെയ്യുന്നു.[9]

അവലംബം തിരുത്തുക

  1. "Musine Kokalari: Dashuria ime italiane" [Musine Kokalari: My Italian Love] (in അൽബേനിയൻ). Ikubinfo.com. Archived from the original on 2009-09-04. Retrieved 2021-09-29.
  2. Wilson, Katharina (1991). An Encyclopedia of continental women writers. Vol. 2. p. 646. ISBN 0-8240-8547-7.
  3. Lulushi, Albert (2014-06-03). Operation Valuable Fiend: The CIA's First Paramilitary Strike Against the Iron Curtain (in ഇംഗ്ലീഷ്). Skyhorse Publishing, Inc. ISBN 978-1-62872-394-6.
  4. "Comment: 104 Years Since the Birth of Musine Kokalari". Exit - Explaining Albania (in അമേരിക്കൻ ഇംഗ്ലീഷ്). 2021-02-10. Archived from the original on 2021-06-16. Retrieved 2021-06-15.
  5. 5.0 5.1 "Biography – Musine Kokalari" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-06-15.
  6. Wagner, Alina (2006). Musine Kokalari and Social Democracy in Albania (PDF). Tirana: Friedrich Ebert Stiftung. ISBN 978-9928-215-08-6.
  7. Asllani, Persida (2018). Musine Kokalari: vetëdija e shkrimit dhe e qëndresës (PDF). Tirana: National Library of Albania and National Library of Kosovo. ISBN 978-9928-4494-0-5.
  8. "1960: Musine Kokalari". International Pen. Archived from the original on മാർച്ച് 28, 2010.
  9. "1960: Musine Kokalari". International Pen. Archived from the original on മാർച്ച് 28, 2010.
"https://ml.wikipedia.org/w/index.php?title=മ്യൂസിൻ_കോക്കാലരി&oldid=3827566" എന്ന താളിൽനിന്ന് ശേഖരിച്ചത്