മോട്ടി ദുംഗ്രി
രാജസ്ഥാനിലെ ജയ്പൂരിൽ ഗണപതി മുഖ്യദേവനായ ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ് മോട്ടി ദുംഗ്രി . 1761-ൽ സേത് ജയ് റാം പലിവാളിന്റെ മേൽനോട്ടത്തിലാണ് ഇത് നിർമ്മിച്ചത്. [1] ബിർള ക്ഷേത്രത്തിന് തൊട്ടടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Moti Dungri | |
---|---|
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Jaipur" does not exist | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 26°53′41″N 75°49′00″E / 26.894621°N 75.816740°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Ganesha |
ജില്ല | Jaipur |
സംസ്ഥാനം | Rajasthan |
രാജ്യം | India |
വെബ്സൈറ്റ് | www.motidungri.com |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Seth Jai Ram Paliwal |
സ്ഥാപിത തീയതി | 1761 |
ചരിത്രം
തിരുത്തുകരാജസ്ഥാനിലെ ജയ്പൂരിലെ മോട്ടി ദുംഗ്രി കുന്നിന്റെയും മോട്ടി ദുംഗ്രി കോട്ടയുടെയും താഴെയാണ് മോട്ടി ദുംഗ്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [2] [3] ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗണപതിയുടെ പ്രതിമയ്ക്ക് അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു, 1761-ൽ ഉദയ്പൂരിൽ നിന്ന് മഹാരാജാ മധോ സിംഗ് ഒന്നാമന്റെ കൂടെയുണ്ടായിരുന്ന സേത് ജയ് റാം പാലിവാൾ ആണ് ഈ വിഗ്രഹം ഇവിടെ കൊണ്ടുവന്നത് എന്ന് കരുതുന്നു. ഗുജറാത്തിൽ നിന്നാണ് ഉദയ്പൂരിൽ എത്തിച്ചത്. പലിവാളിന്റെ മേൽനോട്ടത്തിലാണ് ക്ഷേത്രം പണിതത്[4][5].
സിന്ദൂര നിറത്തിലുള്ള ഗണപതി യുടെ തുമ്പിക്കൈ വലതുവശത്തേക്കാണ്[6][7] . ഭക്തർ ലഡ്ഡു മധുരപലഹാരങ്ങൾ സമർപ്പിക്കുന്നു, കുറഞ്ഞത് 1.25 ലക്ഷം ഭക്തർ പ്രതിവർഷം ഗണപതിയെകാണാനെത്തുന്നു[8][9][10] . എല്ലാ ബുധനാഴ്ചകളിലും ക്ഷേത്ര സമുച്ചയത്തിൽ ഒരു മേള സംഘടിപ്പിക്കാറുണ്ട് .[11][12].
വർഷത്തിലൊരിക്കൽ മഹാശിവരാത്രി നാളിൽ മാത്രം സന്ദർശകർക്കായി തുറക്കുന്ന ഒരു ലിംഗം ( ശിവലിംഗം) മോട്ടി ദുംഗ്രി കോട്ട സമുച്ചയത്തിൽ ഉണ്ട്.[13][14][15]. ഗണേശ ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് ലക്ഷ്മി- നാരായണൻ മാർക്കായി സമർപ്പിച്ചിരിക്കുന്ന ബിർള മന്ദിർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്[11].
ഉത്സവം
തിരുത്തുകഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനുള്ള പ്രശസ്തമായ സ്ഥലമാണ് മോട്ടി ദുംഗ്രി ഗണേഷ്ജി ക്ഷേത്രം. 2023-ൽ, ഗണപതിക്കുള്ള പരമ്പരാഗത വഴിപാടായ ലഡ്ഡുവിന്റെ ഒരു വലിയ പ്രദർശനം ക്ഷേത്രം നടത്തി. 251 കിലോഗ്രാം ഭാരമുള്ള രണ്ട് ലഡ്ഡുവും 200 കിലോഗ്രാം ഭാരമുള്ള രണ്ട് ലഡ്ഡുവുമാണ് പ്രദർശനത്തിലുള്ളത്. മൈദ, പഞ്ചസാര, പരിപ്പ് തുടങ്ങി പലതരം ചേരുവകൾ കൊണ്ടാണ് ലഡ്ഡു ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ അവ ഗണപതിക്ക് സമർപ്പിച്ചു. [16]
വാസ്തുവിദ്യ
തിരുത്തുകമോട്ടി ദുംഗ്രിയുടെ രൂപരേഖയും ഘടനയും നാഗര ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്, സ്കോട്ടിഷ് കോട്ടയുടെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [17][18] മൂന്ന് പ്രവേശന കവാടങ്ങളും മുൻവശത്ത് കുറച്ച് പടികളുമുണ്ട്. ചുണ്ണാമ്പുകല്ലും മാർബിളും ഉപയോഗിച്ച് നിർമ്മിച്ച ഇത് 4 മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. [11] [19]
ഗതാഗതം
തിരുത്തുകജയ്പൂരിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ഗാന്ധി നഗർ, ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. [19]
റഫറൻസുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Moti Dungri Temple". www.brainwayholidays.com. Archived from the original on 2022-02-08. Retrieved 2022-02-08.
- ↑ Knapp, Stephen (29 May 2008). SEEING SPIRITUAL INDIA: A Guide to Temples, Holy Sites, Festivals and Traditions (in ഇംഗ്ലീഷ്). iUniverse. ISBN 9780595614523. Retrieved 7 October 2016.
- ↑ Hendley, Thomas Holbein (1876). The Jeypore Guide (in ഇംഗ്ലീഷ്). Raj Press. p. 20. Retrieved 7 October 2016.
- ↑ "भारत के 8 प्रसिद्ध गणपति मंदिर-NavBharat Times". Navbharat Times (in ഹിന്ദി). 20 September 2015. Retrieved 7 October 2016.
- ↑ "भगवान श्री गणेश के 10 प्रसिद्ध मंदिर - Interesting News". Jagran. 12 September 2015. Retrieved 7 October 2016.
- ↑ "जानिए, जयपुर के प्रसिद्ध मंदिर आैर लोगों की आस्था से जुड़ी खास बातें". 6 June 2016. Archived from the original on 14 June 2016. Retrieved 7 October 2016.
- ↑ "मोती डूंगरी के गणेश जी का मंदिर श्रद्धालुओं को कर रहा है आकर्षित". Newstrack Live. 6 September 2016. Retrieved 7 October 2016.
- ↑ Dr. Lalit Kishore (3 September 2016). "Jaipur's Moti Dungri Ganesha temple decked up for Ganesh Chaturthi festival". Meri News. Archived from the original on 2019-03-06. Retrieved 7 October 2016.
- ↑ "Jaipur revels in Ladoo Festival ahead of Ganesh Chaturthi | ANI News". ANI News. Archived from the original on 2016-10-09. Retrieved 7 October 2016.
- ↑ "गणेश चतुर्थीच्या पार्श्वभूमीवर लाडू प्रदर्शन…". Loksatta (in മറാത്തി). 31 August 2016. Retrieved 7 October 2016.
- ↑ 11.0 11.1 11.2 "मोती डुंगरी गणेश मंदिर". Divya Himachal. 26 December 2014. Retrieved 7 October 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "मोती डूंगरी मंदिर में सजी मोदकों की झांकी". khaskhabar. 31 August 2016. Retrieved 7 October 2016.
- ↑ Dr. Lalit Kishore (27 February 2014). "Jaipur devotees throng Royal Moti Dungri Shiva Temple for special pooja". Meri News. Archived from the original on 2016-10-09. Retrieved 7 October 2016.
- ↑ Dr. Lalit Kishore (10 March 2013). "Royal Moti Dungri Shiv Temple opened for public on Maha Shivratri in Jaipur". Meri News. Archived from the original on 2019-09-04. Retrieved 7 October 2016.
- ↑ "सिर्फ शिवरात्रि पर खुलते हैं इस मंदिर के द्वार, अदृश्य हो गया था यहां शिव परिवार". Rajasthan Patrika. 27 February 2016. Archived from the original on 2016-10-09. Retrieved 7 October 2016.
- ↑ "Laddu display at Moti Dungri Ganeshji Temple". Chalisa Yug. Retrieved 14 September 2023.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Ltd, Data; Goyal, Ashutosh (19 October 2015). RBS Visitors Guide India - Rajasthan: Rajasthan Travel guide (in ഇംഗ്ലീഷ്). Data and Expo India Pvt. Ltd. ISBN 9789380844787. Retrieved 7 October 2016.
- ↑ "1,25,000 Ladoos Offered To Jaipur's Moti Doongri Ganesh". 9 September 2010. Retrieved 7 October 2016.
- ↑ 19.0 19.1 "Temple Profile: Mandir Shri Ganesh Ji". Rajasthan Devasthan. Government of Rajasthan. Retrieved 7 October 2016.