മൊജാവെ മരുഭൂമി
മൊജാവെ മരുഭൂമി (/moʊˈhɑːvi, mə-/ moh-HAH-vee, mə-;[3][4][5] ഫലകം:Lang-mov; Spanish: Desierto de Mojave
മൊജാവെ മരുഭൂമി Hayyikwiir Mat'aar (language?) Desierto de Mojave (Spanish) | |
---|---|
Ecology | |
Biome | Deserts and xeric shrublands |
Borders | |
Bird species | 230[1] |
Mammal species | 98[1] |
Geography | |
Area | 81,000 കി.m2 (31,000 ച മൈ) |
Country | United States |
States | Arizona, California, Nevada and Utah |
Rivers | Colorado River, Mojave River |
Conservation | |
Conservation status | Relatively Stable/Intact[2] |
) തെക്കുപടിഞ്ഞാറൻ യു.എസിൽ തരിശായ ഏറ്റവും വരണ്ടുണങ്ങിയതും സിയറ നെവാഡ പർവതനിരകളുടെ മഴനിഴൽ പ്രദേശത്തു സ്ഥിതിചെയ്യുന്നതുമായ ഒരു മരുഭൂമിയാണ്.[6] തദ്ദേശീയ മൊജാവെ ജനതയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി പ്രാഥമികമായി തെക്കുകിഴക്കൻ കാലിഫോർണിയയിലും തെക്കുപടിഞ്ഞാറൻ നെവാഡയിലും സ്ഥിതിചെയ്യുന്ന ഇതിൻറെ ചെറിയ ഭാഗങ്ങൾ അരിസോണയിലേക്കും യൂട്ടയിലേക്കും വ്യാപിക്കുന്നു.[7] 47,877 ചതുരശ്ര മൈൽ (124,000 ചതുരശ്ര കിലോമീറ്റർ) ആണ് ഈ മരുഭൂമിയുടെ ആകെ വിസ്തീർണ്ണം.
സൊനോറ, ചിഹ്വാഹുവാൻ, ഗ്രേറ്റ് ബേസിൻ മരുഭൂമികൾക്കൊപ്പമാണ് ഈ വലിയ വടക്കേ അമേരിക്കൻ മരുഭൂമിയും രൂപം കൊണ്ടത്. ഇവയുമായുള്ള താരതമ്യപഠനത്തിൽ ഏറ്റവും ചെറുതും വരണ്ടതുമാണ് മൊജാവെ മരുഭൂമി. മൊജാവേ മരുഭൂമിയുടെ പടിഞ്ഞാറൻ അതിരുകൾ സിയറ നെവാഡ പർവതനിരകളും കാലിഫോർണിയ മൊണ്ടെയ്ൻ ചപ്പാറൽ, വനപ്രദേശങ്ങളും തെക്ക്, കിഴക്ക് അതിരുകൾ സോനോറൻ മരുഭൂമിയുമാണ്. മൊജാവേ മരുഭൂമിയിൽ മാത്രം കാണപ്പെടുന്ന ജോഷ്വ ട്രീ (യുക്ക ബ്രെവിഫോളിയ),[8] പോലുള്ള ഒരു പ്രത്യേക സസ്യയിനത്തിന്റെ സാന്നിധ്യമില്ലാത്തതിനാൽ മൊജാവേ മരുഭൂമിയുടെ കിഴക്കുള്ള അതിരുകൾ മറ്റ് അതിരുകളെ അപേക്ഷിച്ച് വ്യതിരിക്തമല്ല. മൊജാവേ മരുഭൂമിയെ സോനോറൻ മരുഭൂമിയിൽ നിന്നും അതിനോട് ചേർന്നുള്ള മറ്റ് മരുഭൂമികളിൽ നിന്നും വേർതിരിക്കുന്നത് അതിന്റെ ചൂടുള്ള മിതശീതോഷ്ണ കാലാവസ്ഥയും കൂടാതെ അയൺവുഡ് (ഓൾനിയ ടെസോട്ട), ബ്ലൂ പാലോ വെർഡെ (പാർക്കിൻസോണിയ ഫ്ലോറിഡ), ചുപറോസ (ജസ്റ്റിസിയ കാലിഫോർണിക്ക), സ്പൈനി മെനോഡോറ (മെനോഡോറ സ്പൈനെസെൻസ്), ഡെസേർട്ട് സെന്ന (കാസിയ അർമാറ്റ), കാലിഫോർണിയ ഡേലിയ (സോറോത്താംനസ് അർബോറെസെൻസ്), ഗോൾഡൻഹെഡ് (അകാംപ്‌ടോപ്പസ് ഷോക്ക്‌ലെയ്) തുടങ്ങിയ സസ്യജാലങ്ങളുമാണ്. ഈ മറ്റ് ഘടകങ്ങൾക്കൊപ്പം, ഈ സസ്യങ്ങൾ അടുത്തുള്ള സോനോറൻ മരുഭൂമിയിൽ നിന്ന് മൊജാവെയെ വേർതിരിക്കുന്നു. മൊജാവേ മരുഭൂമി സമാന്തര പർവതനിരകളും താഴ്‌വരകളുടേയും ഒരു പരമ്പര മാറിമാറി വരുന്നതായ തടങ്ങളും ശ്രേണികളുമടങ്ങിയ ഭൂപ്രകൃതി സവിശേഷതയാണ് പ്രകടിപ്പിക്കുന്നത്. മൊജാവേ മരുഭൂമിയിൽ വെള്ളി, ടങ്ങ്സ്റ്റൺ, ഇരുമ്പ്, സ്വർണ്ണ വിവിധ ധാതു നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നു.[9] വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ ഡെത്ത് വാലി സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത് ഇതിന്റെ ഭൂരിഭാഗവും പ്രദേങ്ങളും 2,000 മുതൽ 4,000 അടി (610 മുതൽ 1,220 മീറ്റർ വരെ) ഉയരത്തിലാണെന്നതിനാൽ മൊജാവേ മരുഭൂമിയെ പലപ്പോഴും "ഉയർന്ന മരുഭൂമി" എന്ന് വിളിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Atlas of Global Conservation". maps.tnc.org. Archived from the original on March 5, 2012. Retrieved 2020-11-20.
- ↑ "Mojave desert". World Wildlife Fund (in ഇംഗ്ലീഷ്). Retrieved November 20, 2020.
- ↑ Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 978-3-12-539683-8
- ↑ "Mojave". Dictionary.com Unabridged (Online). n.d.
- ↑ "Mojave". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
- ↑ "The Mojave Desert". Blue Planet Biomes.
{{cite web}}
: CS1 maint: url-status (link) - ↑ "Mojave Desert". Encyclopedia Britannica. March 25, 2021. Retrieved July 22, 2021.
- ↑ Rundel, Philip W; Gibson, Arthur C (2005). Ecological communities and processes in a Mojave Desert ecosystem. Cambridge University Press.
- ↑ Dibblee, TW Jr (1967). "Areal geology of the western Mojave Desert, California". USGS. Professional Paper 522.