സോനോറൻ മരുഭൂമി അരിസോണയിലും കാലിഫോർണിയയിലുമായി വ്യാപിച്ച് കിടക്കുന്ന, തെക്കുപടിഞ്ഞാറൻ അമേരിക്കയുടെ വലിയ ഭാഗങ്ങളും സോനോറ, ബജ കാലിഫോർണിയ, ബജ കാലിഫോർണിയ സർ എന്നിവിടങ്ങളിലായുള്ള വടക്കുപടിഞ്ഞാറൻ മെക്സിക്കോയുടെ വലിയ ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു വടക്കേ അമേരിക്കൻ മരുഭൂമിയാണ്. മെക്സിക്കോയിലെ ഏറ്റവും ചൂടേറിയ മരുഭൂമിയാണിത്. ഈ മരുഭൂമിയുടെ വിസ്തീർണ്ണം 260,000 ചതുരശ്ര കിലോമീറ്റർ (100,000 ചതുരശ്ര മൈൽ) ആണ്. യു.എസ്.-മെക്സിക്കോ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗം സോനോറൻ മരുഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.

സോനോറൻ മരുഭൂമി
Desierto de Sonora
Sonoran Desert
Geography
CountriesUnited States and Mexico
States
Borders onMojave Desert (north)
Colorado Plateau (north and east)
Peninsular Ranges (west)
Coordinates32°16′N 112°56′W / 32.26°N 112.93°W / 32.26; -112.93

കാലിഫോർണിയയിലെയും അരിസോണയിലെയും അമേരിക്കൻ ഇന്ത്യൻ റിസർവേഷനുകളിലെ വാസസ്ഥലങ്ങളിലും മെക്സിക്കോയിലെ ജനസംഖ്യയിലുമായുള്ള 17 ഓളം സമകാലീന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളുടെ സംസ്കാരങ്ങളുടെ കേന്ദ്രവുംകൂടിയാണ് സോനോറൻ മരുഭൂമി.

ജനസംഖ്യ

തിരുത്തുക

2017 ലെ മെട്രോപൊളിറ്റൻ ജനസംഖ്യയായ ഏകദേശം 4.7 ദശലക്ഷം ജനങ്ങളുള്ള അരിസോണയിലെ ഫീനിക്സ് ആണ് സോനോറൻ മരുഭൂമിയിലെ ഏറ്റവും വലിയ നഗരം.[1][2] മധ്യ അരിസോണയിലെ സാൾട്ട് നദിയോരത്തു സ്ഥിതിചെയ്യുന്ന ഇത് അമേരിക്കൻ ഐക്യനാടുകളിലെ അതിവേഗം വളരുന്ന മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നാണ്. 2007 ൽ ഫീനിക്സ് പ്രദേശത്ത്, മരുഭൂമിക്ക് നഗര വ്യാപനത്തിന്റെ ഫലമായി മണിക്കൂറിൽ ഏകദേശം 4,000 ചതുരശ്ര മീറ്റർ (1 ഏക്കർ) എന്ന തോതിൽ നഷ്ടപ്പെടുകയായിരുന്നു.[3]

അടുത്ത വലിയ നഗരങ്ങളിൽ മെട്രോ ഏരിയ ജനസംഖ്യ വെറും 1 ദശലക്ഷമായ[4] തെക്കൻ അരിസോണയിലെ ടക്സൺ, മുനിസിപ്പാലിറ്റി ജനസംഖ്യ 900,000 ആയ ബജ കാലിഫോർണിയയിലെ മെക്സിക്കാലി എന്നിവയാണ്. സോനോറയിലെ ഹെർമോസില്ലോ മുനിസിപ്പാലിറ്റിയിൽ 700,000 ജനസംഖ്യയുണ്ട്. മരുഭൂമിയുടെ തെക്ക് ഭാഗത്തുള്ള സോനോറയിലെ സിയുഡാഡ് ഒബ്രെഗനിൽ 375,800 ജനസംഖ്യയുണ്ട്.[5][6]

കാലിഫോർണിയ

തിരുത്തുക
 
ഹൈവേ 62 വഴി കാലിഫോർണിയയിലെ പാം സ്പ്രിംഗ്സിലേക്കുള്ള പ്രവേശനമാർഗ്ഗം.

സോനോറൻ മരുഭൂമിയുടെ ഉപവിഭാഗമായ കൊളറാഡോ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന കോച്ചെല്ല താഴ്‌വരയിൽ 365,000 ജനസംഖ്യയുണ്ട്. തെക്കൻ കാലിഫോർണിയയിലെ പ്രശസ്തമായ പല മരുഭൂമി റിസോർട്ട് നഗരങ്ങളായ പാം സ്പ്രിംഗ്സ്, പാം ഡെസേർട്ട് എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ശൈത്യകാലത്ത്, നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയം, കൊച്ചെല്ല താഴ്‌വരയിലെ പകൽ താപനില 70 °F (21 °C) മുതൽ 90 °F (32 °C) വരെയും രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 46 °F (8 °C) മുതൽ 68 °F (20 °C) വരെയുമായ ഇത് ഒരു വിന്റർ റിസോർട്ട് ലക്ഷ്യസ്ഥാനമായി മാറുന്നു. വർഷം മുഴുവൻ നിലനിൽക്കുന്ന ഊഷ്‌മളമായ ചൂടുള്ള കാലാവസ്ഥ കാരണം നാരങ്ങ, ഉഷ്ണമേഖലാ പഴങ്ങളായ മാമ്പഴം, അത്തിപ്പഴം, ഈന്തപ്പന എന്നിവ കോച്ചെല്ല താഴ്‌വരയിലും അടുത്തുള്ള ഇംപീരിയൽ താഴ്വരയിലും സമൃദ്ധമായി വളരുന്നു. ഇംപീരിയൽ വാലിയിലെ മൊത്തം ജനസംഖ്യ 188,000 ആണ്, കൂടാതെ കോച്ചെല്ല താഴ്‌വരയുമായി ഇവടെ സമാനമായ കാലാവസ്ഥയുമുണ്ട്. ഇൻഡിയോ, കോച്ചെല്ല, കാലെക്സിക്കോ, എൽ സെന്റർ, ഇമ്പീരിയൽ, പാം ഡിസേർട്ട്, ബ്ലൈത്ത് എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് നഗരങ്ങൾ.

യു.എസ്.-മെക്സിക്കോ അതിർത്തി പ്രദേശം

തിരുത്തുക

യു‌എസ്-മെക്സിക്കൻ‌ അതിർത്തിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതും മനുഷ്യനാൽ സ്ഥാപിക്കപ്പെട്ട സുരക്ഷ കുറവുള്ളതുമായ സോനോരൻ മരുഭൂമി അതിർത്തി കടന്ന് അനധികൃതമായി അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള ഒരു മാർഗമാണ്. കഠിനമായ അവസ്ഥകൾ അർത്ഥമാക്കുന്നതായ 3-5 ദിവസത്തെ കാൽനടയാത്ര, ചൂടിന്റെ ആധിക്യം കുറയ്ക്കുന്നതിനായുള്ള രാത്രിയിൽ നീക്കം എന്നിവ ചിലപ്പോൾ അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകാറുണ്ട്.

ചിത്രശാല

തിരുത്തുക
  1. "U.S. Census website". United States Census Bureau. Retrieved 2019-01-31.
  2. "U.S. Census website". United States Census Bureau. Retrieved 2019-01-31.
  3. Make No Small Plans Archived 2009-01-18 at the Wayback Machine., Adelheid Fischer, ASU Research magazine. Accessed on line October 15, 2007
  4. Table 1: Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2000 to July 1, 2006 (CBSA-EST2006-01) Archived September 14, 2007, at the Wayback Machine., United States Census Bureau, 2007-04-05. Accessed 2007-09-11
  5. Principales resultados por localidad 2005 Archived 2007-03-16 at the Wayback Machine., Instituto Nacional de Estadística Geografía e Informática (Mexico). Accessed on line October 15, 2007
  6. Population Projections Archived 2007-12-22 at the Wayback Machine., state government of Baja California, Mexico. Accessed on line October 15, 2007
"https://ml.wikipedia.org/w/index.php?title=സോനോറൻ_മരുഭൂമി&oldid=3809353" എന്ന താളിൽനിന്ന് ശേഖരിച്ചത്