മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മൈനാഗപ്പള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667 കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.ശാസ്താംകോട്ട ബ്ലേക്കിൽ പെടുന്ന ഈ പഞ്ചായത്ത് 1953-ലാണ് രൂപംകൊണ്ടത്. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 17% പട്ടികജാതിക്കാരാണ്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.

മൈനാഗപ്പള്ളി
Location of മൈനാഗപ്പള്ളി
മൈനാഗപ്പള്ളി
Location of മൈനാഗപ്പള്ളി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊല്ലം
ലോകസഭാ മണ്ഡലം MAVELIKKARA
ജനസംഖ്യ
ജനസാന്ദ്രത
36,391 (2001—ലെ കണക്കുപ്രകാരം)
1,847/കിമീ2 (1,847/കിമീ2)
സ്ത്രീപുരുഷ അനുപാതം 1013 /
സാക്ഷരത 89.75%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 19.7 km² (8 sq mi)
കോഡുകൾ

അതിർത്തികൾ

തിരുത്തുക

ദേശീയപാത 47-ൽ കരുനാഗപ്പള്ളിയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരെ കിഴക്കുഭാഗത്തായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

  • വടക്കുഭാഗത്ത് ശൂരനാട് തെക്കു പഞ്ചായത്ത്
  • കിഴക്ക് ശാസ്താംകോട്ട പഞ്ചായത്ത്
  • തെക്കുകിഴക്ക് പടിഞ്ഞാറേ കല്ലട പഞ്ചായത്ത്
  • തെക്ക് തേവലക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് തൊടിയൂർ പഞ്ചായത്ത്

മൈനാഗപ്പള്ളി പഞ്ചായത്ത് ഒരു കാർഷികഗ്രാമമാണ്. തെങ്ങാണ് ഇവിടുത്തെ പ്രധാന കൃഷി. ഏതാണ്ട് 51 ഹെക്ടർ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും കൃഷി ചെയ്തു വരുന്നു. ഇവിടുത്തെ കൃഷിഭവൻ 1987 സെപ്റ്റംബർ 1-നു നിലവിൽ വന്നു.വെറ്റില, അടയ്ക്ക,

വാർഡുകൾ

തിരുത്തുക
  1. വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ്
  2. വടക്കന്മൈനനാഗപ്പള്ളി കിഴക്ക്
  3. വടക്കൻ മൈനാഗപ്പള്ളി തെക്ക്
  4. ഇടവനശ്ശേരി പടിഞ്ഞാറ്
  5. ഇടവനശ്ശേരി കിഴക്ക്
  6. ഇടവനശ്ശേരി തെക്ക്
  7. വേങ്ങ വടക്ക്
  8. വേങ്ങ
  9. വേങ്ങ കിഴക്ക്
  10. വേങ്ങ തെക്ക്
  11. കോവൂർ കിഴക്ക്
  12. കോവൂർ
  13. കിഴക്കേക്കര വടക്ക്
  14. കിഴക്കേക്കര തെക്ക്
  15. കടപ്പ തെക്ക്
  16. കടപ്പ
  17. കടപ്പ കിഴക്ക്
  18. കടപ്പ പടിഞ്ഞാറ്
  19. കടപ്പ വടക്ക്
  20. തെക്കൻ മൈനാഗപ്പള്ളി കിഴക്ക്
  21. തെക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ്
  22. തെക്കൻ മൈനാഗപ്പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

മൈനാഗപ്പള്ളി പഞ്ചായത്തിൽ മൊത്തം 17 സ്കൂളുകളുണ്ട്. മിക്കവാറും എല്ലാ വാർഡുകളിലും സ്ക്കൂളുകളും അംഗനവാടികളും പ്രവർത്തിക്കുന്നുണ്ട്.

  • മൈനാഗപ്പള്ളി ഗവ.എൽ.പി.സ്കൂൾ (പഞ്ചായത്തിലെ ആദ്യ വിദ്യാലയം)
  • ഹൈസ്ക്കൂൾ തേവലക്കര ഹൈസ്ക്കൂൾ (പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ)
  • തേവലക്കര ഇംഗ്ളീഷ് സ്ക്കൂൾ (ആദ്യത്തെ ഇംഗ്ളീഷ് സ്ക്കൂൾ)
  • ശ്രീ ചിത്തിരവിലാസം യു.പി.സ്കൂൾ


പ്രശസ്ത വ്യക്തികൾ

തിരുത്തുക

അദ്ധ്യാപകൻ,സംസ്കൃതപണ്ഡിതൻ വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകൻ.

  • ഹാജി പി കെ അബ്ദുൽ മജീദ് മൗലവി.

വികലാംഗനായിട്ട് കൂടി വീൽ ചെയറിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ചു വിദേശ രാജ്യങ്ങളിൽ അടക്കം യാത്ര ചെയ്ത് അഗതികളെയും അനാഥരുമായ കുട്ടികൾക്കായി ജീവിതം മാറ്റി വെച്ചു.

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക
  • ചെറുപിലാക്കൽ മുസ്ലിം പള്ളി
  • വേങ്ങ ഐസിസ് മുസ്ലിം പള്ളി
  • വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രം
  • മൈനാഗപ്പള്ളി വെട്ടിയ്ക്കാട്ട് ശ്രീ മാടൻനട
  • തേവലക്കര ക്രിസ്ത്യൻ പള്ളി *മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, കുറ്റിയിൽമുക്ക്, സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം മൈനാഗപ്പള്ളി,AG Church
  • വർഷത്തിൽ ഏറ്റവും കൂടുതൽ കഥകളി നടക്കുന്ന മണ്ണൂർക്കാവ് ദേവി ക്ഷേത്രം

ആതുരാലയങ്ങൾ

തിരുത്തുക

ആധുനികസജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികൾ ഒന്നും തന്നെ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നില്ല.

  • ആയൂർവേദ ആശുപത്രി (1954)
  • പി.എച്ച് സെന്റർ (1963)
  • എ.എസ്.ഐ ആശുപത്രി

കൂടാതെ 4 അലോപ്പതി ആശുപത്രികളും 4 ആയൂർവേദ ആശുപത്രികളും 3 ഹോമിയോ ക്ളിനിക്കുകളും 4 മാതൃ-ശിശുസംരക്ഷണ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

ആരാധനാലയങ്ങൾ :

  • ചെറുപിലാക്കൽ പള്ളി
  • വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രം
  • തേവലക്കര ക്രിസ്ത്യൻ പള്ളി
  • മണ്ണൂർക്കാവ് ദേവി ക്ഷേത്രം
  • പാട്ടുപുരക്കൽ ദേവീ ക്ഷേത്രം

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ Archived 2016-11-10 at the Wayback Machine.

Census data 2001

https://www.manoramaonline.com/technology/cameras/2019/02/15/canon-launch-mirrorless-lenses.html


https://www.manoramaonline.com/technology/cameras/2019/02/15/canon-launch-mirrorless-lenses.html

https://janayugomonline.com/google-trusted-photographer-syedshiasmirza/ Archived 2019-04-26 at the Wayback Machine.