കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള
സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു ശാസ്താംകോട്ട വേങ്ങ കുറിശ്ശേരിൽ വീട്ടിൽ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള(മരണം : 03 ഒക്ടോബർ 2023). കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
ജീവിതരേഖ
തിരുത്തുകപന്മനയിൽ സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശ്ശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. ചവറ പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ അധ്യാപകനായി. വിരമിച്ചശേഷം സാഹിത്യപ്രവർത്തനത്തിൽ സജീവമായി.[1] കാളിദാസ കൃതികളുടെ മലയാള പരിഭാഷകൾ (ഭാഷാശാകുന്തളം, ഭാഷാമേഘസന്ദേശം, ഭാഷാമാളവികാഗ്നിമിത്രം, ഭാഷാവിക്രമോർവശീയം, ഭാഷാരഘുവംശം, ഭാഷാകുമാരസംഭവം, ഭാഷാഋതുസംഹാരം )ഭാഷാ കാളിദാസ സർവസ്വം എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. [2]
കൃതികൾ
തിരുത്തുക- വൈകി വിടർന്ന പൂവ് (കവിതാസമാഹാരം),
- ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ)
- കാളിദാസകൈരളി (വിവർത്തനം)
- വിരഹി (മേഘസന്ദേശ പരിഭാഷ)
- ഭാഷാ കാളിദാസ സർവസ്വം (കാളിദാസകൃതികൾ സമ്പൂർണം)
- മൃഛകടികം (വിവർത്തനം)
പുരസ്കാരങ്ങൾ
തിരുത്തുക- ഇ.വി. സാഹിത്യ പുരസ്കാരം
- ധന്വന്തരി പുരസ്കാരം