മേരി ആൻഡേഴ്സൺ
അമേരിക്കൻ നാടകനടിയായിരുന്നു മേരി ആൻഡേഴ്സൺ. 1859 ജൂലൈ 28-ന് കാലിഫോർണിയയിലെ സാക്രമെന്റോയിൽ ജനിച്ചു.
മേരി ആൻഡേഴ്സൺ | |
---|---|
ജനനം | മേരി അന്റോണിയെറ്റ് ആൻഡേഴ്സൺ ജൂലൈ 28, 1859 സാക്രമെന്റോ (കാലിഫോർണിയ), യു.എസ്. |
മരണം | മേയ് 29, 1940 ബ്രോഡ്വേ (വോർസെസ്റ്റർഷയർ), യു.കെ. | (പ്രായം 80)
മറ്റ് പേരുകൾ | മേരി ആൻഡേഴ്സൺ ദെ നവാറോ |
ജീവിതപങ്കാളി(കൾ) | അന്റോണിയോ ഫെർണാണ്ടോ ദെ നവാറോ (1890ൽ വിവാഹം കഴിച്ചു) |
ജീവിതരേഖ
തിരുത്തുക15-ആമത്തെ വയസ്സിൽ ഷാർലറ്റ് കുഷ്മാൻ എന്ന നടിയുടെ ഉപദേശപ്രകാരം നാടകവേദിയിലേക്കു വേണ്ട പഠനങ്ങൾ ആരംഭിച്ചു. 16-ആം വയസ്സിൽ (1875) ജൂലിയറ്റിന്റെ വേഷമണിഞ്ഞ് ആദ്യമായി രംഗപ്രവേശനം നടത്തി. മേരിയുടെ അസാധാരണമായ സൗന്ദര്യം അവരുടെ പ്രശസ്തിക്ക് ഒരു കാരണമായിരുന്നു. അമേരിക്കയിലെ എല്ലാ പ്രമുഖനഗരങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇതോടെ ഇവരുടെ പ്രശസ്തി വർധിച്ചു.
ഷേക്സ്പിയർ കഥാപാത്രങ്ങൾ
തിരുത്തുക1883-നും 1887-നും ഇടയ്ക്ക് പലതവണ ഇവർ ലണ്ടൻ നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആസ് യു ലൈക് ഇറ്റ് എന്ന ഷെയ്ക്സ്പിയർ നാടകത്തിൽ റോസലിൻഡ് എന്ന കഥാപാത്രമായുളള മേരിയുടെ അഭിനയം ഇംഗ്ലണ്ടിൽ ഇവർക്ക് പ്രശസ്തി നേടിക്കൊടുത്തു. ഡബ്ലിയു.എസ്. ഗിൽബർടിന്റെ പിഗ്മാലിയണും ഗലാത്യയും എന്ന നാടകത്തിലെ ഗലാത്യയുടെ വേഷവും ഷെയ്ക്സ്പിയറുടെ ദ് വിന്റേഴ്സ് ടെയിൽ എന്ന നാടകത്തിലെ ഹെർമൈനി, പെർഡിറ്റാ എന്നീ വേഷങ്ങളും ലേഡീ മക്ബത്ത്, അയോൺ എന്നീ കഥാപാത്രങ്ങളും മേരി ആൻഡേഴ്സണ് കീർത്തി നേടിക്കൊടുത്തവയാണ്. 1889-ൽ ഇവർ അഭിനയവേദിയിൽനിന്നു പിൻമാറി. 1890-ൽ ഒരു ബ്രിട്ടീഷ് പൗരനായ അന്റോണിയോ ഡി നവറോയെ വിവാഹം ചെയ്തു.
1940 മേയ് 29-ന് മരിക്കുംവരെ ഇവർ ഇംഗ്ലണ്ടിൽത്തന്നെ വാസമുറപ്പിച്ചിരുന്നു.
അവലംബം
തിരുത്തുക- http://www.ket.org/cgi-local/fw_comment.exe/db/ket/dmps/Programs?do=topic&topicid=LOUL110036&id=LOUL[പ്രവർത്തിക്കാത്ത കണ്ണി]
- http://www.britannica.com/EBchecked/topic/23626/Mary-Anderson
- http://www.answers.com/topic/mary-anderson
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആൻഡേഴ്സൺ, മേരി (1859 - 1940) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |