അയർലൻഡിലെ പ്രശസ്തയായ സാഹിത്യകാരിയാണ് മേയ്‌വ് ബിഞ്ചി(28 മേയ് 1940 – 30 ജൂലൈ 2012). 37 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ബിഞ്ചിയുടെ കൃതികളുടെ നാലുകോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.[2]

മേയ്‌വ് ബിഞ്ചി
മേയ്‌വ് ബിഞ്ചി 2006ൽ
മേയ്‌വ് ബിഞ്ചി 2006ൽ
ജനനം(1940-05-28)28 മേയ് 1940
Dalkey, County Dublin, Ireland
മരണം30 ജൂലൈ 2012(2012-07-30) (പ്രായം 72)
Dublin, Ireland
തൊഴിൽഎഴുത്തുകാരൻ
ഭാഷEnglish
ദേശീയതIrish
പൗരത്വംIrish
പഠിച്ച വിദ്യാലയംUniversity College Dublin
Period1978–2012
GenreFiction, short story
സാഹിത്യ പ്രസ്ഥാനംPost-war Irish fiction
ശ്രദ്ധേയമായ രചന(കൾ)Deeply Regretted By..., Circle of Friends, Tara Road, Scarlet Feather
അവാർഡുകൾJacob's Award
1978
British Book Award for Lifetime Achievement
1999
People of the Year Award
2000
W H Smith Book Award for Fiction
2001
Irish PEN / AT Cross Award
2007
Irish Book Award for Lifetime Achievement
2010
പങ്കാളിGordon Snell
ബന്ധുക്കൾWilliam Binchy (brother);
Dan Binchy (cousin);
D. A. Binchy (uncle)
വെബ്സൈറ്റ്
http://www.maevebinchy.com

ജീവിതരേഖ

തിരുത്തുക

അയർലൻഡിലെ ഡാൽകിയിൽ 1940-ൽ ജനിച്ച ബിഞ്ചി, അധ്യാപികയായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പിന്നീട് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായി. 'ഐറിഷ് ടൈംസ്' പത്രത്തിന്റെ ലണ്ടൻ എഡിറ്ററായിരുന്നു. 1982-ൽ പ്രസിദ്ധീകരിച്ച 'ലൈറ്റ് എ പെന്നി കാൻഡിൽ' എന്ന ആദ്യനോവൽതന്നെ വൻപ്രചാരം നേടി. ഇതും 'ടാര റോഡ്', 'ദ സർക്കിൾ ഓഫ് ഫ്രൻഡ്‌സ്' എന്നിവ 1995-ൽ സിനിമയായിട്ടുണ്ട്.

അയർലൻഡിന്റെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം വിശകലനം ചെയ്യുന്നവയാണ് ബിഞ്ചിന്റെ ഭൂരിഭാഗം രചനകളും. നോവലുകൾക്കൊപ്പം ചെറുകഥകളും നോവെല്ലകളും എഴുതിയിട്ടുണ്ട്. 2010-ൽ പുറത്തുവന്ന 'മൈൻഡിങ് ഫ്രാങ്കീ'യാണ് അവസാനനോവൽ. ആജീവനാന്ത സംഭാവനയ്ക്കുള്ള ഐറിഷ് ബുക്ക് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനായ ഗോർഡൺ സ്‌നെല്ലാണ് ഭർത്താവ്.

Novels[3]
  • 'ലൈറ്റ് എ പെന്നി കാൻഡിൽ' (1982)
  • എക്കോസ് (1985)
  • ഫയർഫ്ലൈ സമ്മർ (1987)
  • സിൽവർ വെഡ്ഡിംഗ് (1988)
  • ദ സർക്കിൾ ഓഫ് ഫ്രൻഡ്‌സ് (1990)
  • ദ കോപ്പർ ബ്രിഡ്ജ് (1992)
  • ദ ഗ്ലാസ്സ് ലേക്ക് (1994)
  • ഈവനിംഗ് ക്ലാസ്സ് (1996)
  • 'ടാര റോഡ് (1998)
  • സ്കാർലെറ്റ് ഫാദർ (2000)
  • ക്വെന്റിൻസ് (2002)
  • Whitethorn Woods (2006)
  • Heart and Soul (2008)
  • മൈൻഡിങ് ഫ്രാങ്കീ (2010)
ചെറുകഥാസമാഹാരങ്ങൾ[3]
നോവെല്ലകൾ
കഥേതരം
നാടകങ്ങൾ
മറ്റുള്ളവ

പുരസ്കാരം

തിരുത്തുക
  • ഐറിഷ് ബുക്ക് അവാർഡ്
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Guardian എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-01.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "Official Website of Maeve Binchy".
  4. "Full House".

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മേയ്‌വ് ബിഞ്ചി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മേയ്‌വ്_ബിഞ്ചി&oldid=3641818" എന്ന താളിൽനിന്ന് ശേഖരിച്ചത്