മേമുണ്ട
മേമുണ്ട കോഴിക്കോട് ജില്ലയിലെ പഴയ കടത്തനാട്ടിൽ പെട്ട ഒരു ഗ്രാമമാണു്. തച്ചോളി ഒതേനൻറെ ജീവിതവുമായുള്ള ബന്ധമാണു് മേമുണ്ടയുടെ ഒരുചരിത്രം. ഇത് വലിയ രണ്ടു മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഗ്രാമമാണ്-വലിയ മലയും, മുത്തപ്പൻ മലയും. പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രവും ഇവിടെയാണ്. ഡിസംബറിലെയും മാർച്ചിലെയും പ്രസിദ്ധമായ ലോകനാർകാവ് ഉത്സവങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണം. മൂന്നു പുരാതനപാറ ഗുഹകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള മേമുണ്ട വില്ലേജ് ഓഫീസ് ബ്രിട്ടീഷ് ഭരണ കാലത്തെ ആയുധപ്പുരയയിരുന്നു. ഇവിടെ അധികപേരും ആശ്രയിക്കുന്നത് നിർമ്മാണ മേഖലയാണ്. കൂടാതെ കർഷകർ,ഉദ്ദ്യോഗസ്ഥർ,വിദഗ്ദ്ധ തൊഴിലാളികൾ എന്നിവരും ഇവിടെ ഉണ്ട്. ഒരു വലിയ പങ്ക് ഗൾഫ് മേഖലയെ ആശ്രയിക്കുന്നു.
മേമുണ്ട | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
സമയമേഖല | IST (UTC+5:30) |
ആരാധനാലയങ്ങൾതിരുത്തുക
- ലോകനാർകാവ് ഭഗവതി ക്ഷേത്രം
- മേമുണ്ട മഠം ക്ഷേത്രം
- പട്ടയാട്ട് അമ്പലം
- സിദ്ധാശ്രമം
- മൊയിലോത്തറ ക്ഷേത്രം
- മേമുണ്ട മസ്ജിദ്
- പയം കുറ്റി മുത്തപ്പൻ മല
വിദ്യഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ
ഈ സ്കൂളിന്റെ തറക്കല്ലിടൽ നിവ്വഹിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. ആയിരുന്നു. പലതവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നാടക മൽസരത്തിൽ ഈ സ്കൂൾ ഏ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിരുന്നു. 2000-ൽ ആണ് ഈ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങിയത്.
- ചിറവട്ടം ഏൽ പി സ്കൂൾ
- കരുവോത്ത് എൽ. പി. സ്കൂൾ
- എം.ഇ.എസ്.കോളേജ് വടകര, മേമുണ്ട
- അന്സാര് കോളേജ്
സമീപ സ്ഥലങ്ങൾതിരുത്തുക
- വടകര
- കോട്ടപ്പള്ളി
- മേമുണ്ട
- വില്ല്യാപ്പള്ളി
- മണിയൂർ
- മേപ്പയിൽ
- നടക്കുതാഴ
മേമുണ്ട ഗ്രാമത്തിലെ അംശങ്ങൾതിരുത്തുക
- മേമുണ്ട മഠം
- മേമുണ്ട
- കീഴൽ
- കുട്ടോത്ത്
- കാവിൽ
- അരകുളങ്ങര
- ചല്ലിവയല്
- മീങ്കണ്ടി
ക്ലബുകൾതിരുത്തുക
- ഉദയ ആട്സ് ക്ലബ്
- ബ്രദേഴ്സ് സ്പോട്സ് ക്ലബ്
- ഒരുമ മേമുണ്ട മഠം
- ഫ്രണ്ട്സ് ആട്സ് ക്ലബ്
- പല്ലവി ആട്സ് ക്ലബ്
- പുലരി ആട്സ് ക്ലബ്
- എവർ ഗ്രീന് നാച്യറല് ക്ലബ്
യാത്രാ മാർഗ്ഗങ്ങൾതിരുത്തുക
കോഴിക്കോട് വിമനത്താവളം ഇവിടെ നിന്നു 72 കി മി അകലെയാണ്. വടകര റെയിൽ വെ സ്റ്റേഷൻ 6 കി മി. വടകര നിന്നും ഇവിടുത്തേക്ക് ബസ് സർവീസ് ഉണ്ട്.
കളരി പരിശീലന കേന്ദ്രംതിരുത്തുക
ശ്രീ ഉദയ കളരി സംഘം