മേപ്പാടി ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മേപ്പാടി ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 198.65 ചതുരശ്ര കിലോമീറ്ററാണ്‌.അതിരുകൾ: വടക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ്

School in Chundale-Meppadi Road

2001 ലെ സെൻസസ് പ്രകാരംമേപ്പാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 56530 ഉം സാക്ഷരത 82.32% ഉം ആണ്‌.

അവലംബംതിരുത്തുക