വൈത്തിരി ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ വൈത്തിരി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.84 ചതുരശ്രകിലോമീറ്ററാണ്‌. 2001 ലെ സെൻസസ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 14459 ഉം സാക്ഷരത 86.7% ഉം ആണ്‌.

വൈത്തിരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°32′47″N 76°2′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലവയനാട് ജില്ല
വാർഡുകൾകുഞ്ഞംകോട്, ചുണ്ടേൽ, ശ്രീപുരം, ചാരിറ്റി, തളിമല, നാരങ്ങാകുന്ന്, തളിപ്പുഴ, കോളിച്ചാൽ, മുള്ളംപാറ, ലക്കിടി, വട്ടവയൽ, വെള്ളംകൊല്ലി, വൈത്തിരി ടൌൺ, പന്ത്രണ്ടാംപാലം
ജനസംഖ്യ
ജനസംഖ്യ14,459 (2001) Edit this on Wikidata
പുരുഷന്മാർ• 7,202 (2001) Edit this on Wikidata
സ്ത്രീകൾ• 7,257 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.7 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221921
LSG• G120403
SEC• G12013
Map

അതിരുകൾ

തിരുത്തുക

വടക്ക് : കൽപ്പറ്റ മുനിസിപ്പാലിറ്റി

പടിഞ്ഞാറ് : പൊഴുതന പഞ്ചായത്ത്

തെക്ക് : കോഴിക്കോട് ജില്ല

കിഴക്ക് : മേപ്പാടി പഞ്ചായത്ത്