ചൂരൽമല

കേരളത്തിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

11°33′44″N 76°09′32″E / 11.56226°N 76.15884°E / 11.56226; 76.15884

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളാർമല
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളാർമല 2009ലെ ദൃശ്യം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചൂരൽമല.[1][2] മേപ്പാടിയിൽ നിന്ന് മുണ്ടക്കൈയ്യിലേക്ക് പോകുന്ന വഴിയിലാണ് ചൂരൽമലസ്ഥിതിചെയ്യുന്നത്. അട്ടമല, വെള്ളരിമല, മുണ്ടക്കൈ എന്നിവയാണ് ചൂരൽമലയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന മറ്റ് ഗ്രാമങ്ങൾ. സൂചിപ്പാറ വെള്ളച്ചാട്ടം ചൂരൽമലയുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായാണ് ചൂരൽമല സ്ഥിതിചെയ്യുന്നത്. 2024 ജൂലൈ 30 ന് പുലർച്ചെ മുണ്ടക്കൈയ്യിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും അനേകം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.[3][4] ഈ ഉരുൾപൊട്ടലിൽ ഇവിടെ സ്ഥിതിചെയ്തിരുന്ന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളാർമല എന്ന ഹയർസെക്കന്ററിസ്ക്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

ആരാധനാലയങ്ങൾ

തിരുത്തുക
  • ചൂരൽമല മസ്ജിദ്
  • സെന്റ് സെബാസ്റ്റ്യൻസ് ആർസി ചർച്ച് ചൂരൽമല
  • ചൂരൽമല ശ്രീ ശിവക്ഷേത്രം

സമീപപ്രദേശങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Chooralmala, Wayanad District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2024-07-30.
  2. "Chooralmala". TripUntold (in ഇംഗ്ലീഷ്). Retrieved 2024-07-30.
  3. "മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ". Retrieved 2024-07-30.
  4. "ഉള്ളുലഞ്ഞ് കേരളം: വയനാട് ദുരന്തത്തിൽ മരണം 104 ആയി; താത്കാലിക പാലം നിർമിക്കാൻ സൈന്യം". 2024-07-30. Retrieved 2024-07-30.
"https://ml.wikipedia.org/w/index.php?title=ചൂരൽമല&oldid=4105619" എന്ന താളിൽനിന്ന് ശേഖരിച്ചത്