മെർസിഡെസ് ജെല്ലിനെക്ക്

മെർസിഡെസ് അഡ്രിയെനെ റമോണ മാന്വെല ജെല്ലിനെക് (ജീവിതകാലം: സെപ്റ്റംബർ  16, 1889 – ഫെബ്രുവരി 23, 1929) ഒരു ഓസ്ട്രിയൻ മോട്ടോർവാഹന വ്യവസായ സ്ഥാപകനായിരുന്ന എമിൽ ജെല്ലിനെക്കിന്റെയും (ഏപ്രിൽ 6, 1853 - ജനുവരി 21, 1918) അദ്ദേഹത്തിന്റെ ആദ്യ പത്നി റേച്ചൽ ഗോഗ്ഗ്മാൻ സെൻറോബർട്ടിന്റെയും (ഏപ്രിൽ 29, 1854 - സെപ്റ്റംബർ 18, 1893) മൂന്നാമത്തെ കുട്ടിയായിരുന്നു.[1] മെർസിഡെസ് ജനിച്ചത് വിയന്നയിലാണ്.[2] അവർ ലോകത്ത് കൂടുതൽ അറിയപ്പെടുന്നത് പിതാവിന് Daimler-Motoren-Gesellschaft (DMG) (ഡെയിംലർ മോട്ടോർ കോർപ്പറേഷൻ) കമ്പനിയുമായുള്ള ഇടപാടുകളിൽ ഈ ശ്രേണിയിൽ നിർമ്മിച്ചു പുറത്തിറങ്ങിയ മോട്ടോർ വാഹനങ്ങൾക്ക് തന്റെ പേരായ “മെർസിഡെസ്” എന്ന ഉൽപ്പന്ന നാമം നൽകപ്പെട്ടതിലൂടെയാണ്.[3] തുടക്കത്തിൽ 1901 മോഡൽ മെർസിഡസ് 35 hp വാഹനത്തിനാണ് ഈ പേരു നൽകപ്പെട്ടത്. 1902 ൽ നടന്ന പാരിസ് ഓട്ടോമൊബൈൽ എക്സിബിഷനിൽ പിതാവ് മകളുടെ ഒരു വലിയ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 1902-ൽ ഡെയിംലർ-മോട്ടോറെൻ-ഗെസെൽഷാഫ്റ്റ്, മെഴ്‌സിഡസിനെ ഒരു വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്തതിനുശേഷം 1903-ൽ അദ്ദേഹം നിയമപരമായി തന്റെ പേര് ജെല്ലിനെക്-മെഴ്‌സിഡസ് എന്നാക്കി മാറ്റി.[4] ദയ എന്നർത്ഥമുള്ള ഒരു സ്പാനിഷ് ക്രിസ്ത്യൻ നാമമായിരുന്നു അവളുടെ പേര്.[5]

A black-and-white photographic portrait of a child, facing to her left.
മെർസിഡെസ് ജെല്ലിനെക്ക്

വിയന്നയിൽ താമസിച്ചിരുന്ന മെഴ്സിഡെസിന്റെ രണ്ടു വിവാഹങ്ങൾ പരാജയപ്പെട്ടിരുന്നു.[6] മെഡിറ്ററേനിയൻ തീരപ്രദേശമായ കോട്ടെ ഡി'അസൂറിലെ നൈസിൽവച്ച് 1909-ൽ ബാരൺ വോൺ ഷ്‌ലോസ്സറുമൊത്ത് അവൾക്ക് പ്രൗഢമായ ഒരു വിവാഹം നടന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പട്ടണം നശിപ്പിക്കപ്പടുന്നതു വരെ ഈ ദമ്പതികൾ വിയന്നയിൽ താമസിച്ചു. എൽഫ്രീഡ് (ജനനം: 1912), ഹാൻസ്-പീറ്റർ (ജനനം: 1916) എന്നിങ്ങനെ അവർക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു.[7] 1918 ൽ മെഴ്‌സിഡസ് തെരുവുകളിൽ ഭക്ഷണത്തിനായി യാചിച്ചിരുന്നു. കുറച്ചു നാളുകൾക്കുശേഷം, ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്, ബാരൻ റുഡോൾഫ് വോൺ വെയ്‌ഗൽ എന്ന ദരിദ്രനും പ്രതിഭാധനനായ ശിൽപ്പിയെ അവർ വിവാഹം കഴിച്ചു. സംഗീതത്തിൽ ഉച്ചസ്ഥായിയായ സ്വരമുണ്ടായിരുന്ന അവർ സംഗീതത്തിൽ താൽപര്യം അതീവ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒരിക്കലും വാഹനങ്ങളോടുള്ള തന്റെ പിതാവിന്റെ അഭിനിവേശത്തിൽ ആകൃഷ്ടയായിരുന്നില്ല. അസ്ഥിയിലെ കാൻസർബാധയെത്തുടർന്ന് 1929 ൽ തന്റെ 39 ആം വയസ്സിൽ വിയന്നയിൽ വച്ച് അവർ അന്തരിക്കുകയും വിയന്നയിലെ മുൻ ചീഫ് റാബ്ബിയായ അഡോൾഫ് ജെല്ലിനെക്കിനടുത്തുള്ള കുടുംബ ശവക്കല്ലറയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.[8][9]

1926 ൽ ഡെയിംലർ കമ്പനി ബെൻസ് കമ്പനിയുമായി ലയിച്ചു. കമ്പനി ഡെയിംലർ ബെൻസ് എന്ന പേരിൽ വ്യാപാരം നടത്തിയിരുന്നെങ്കിലും, ബഹുമാന്യമായ മെഴ്‌സിഡസ് എന്ന വ്യാപാരനാമം സംരക്ഷിക്കുന്നതിനായി കാറുകൾക്ക് മെഴ്‌സിഡസ്-ബെൻസ് എന്ന പേരു നൽകുകയും ചെയ്തു.

അവലംബംതിരുത്തുക

  1. "Mercedes Jellinek".
  2. "Parting Shot". The Automobile. 30 (7): 98. September 2012.
  3. "Archived copy". മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-06.CS1 maint: archived copy as title (link)
  4. Krebs, Michelle (2001-10-19). "Her Name Still Rings A Bell". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 2018-01-04.
  5. 1948-, Adler, Dennis (2008). Mercedes-Benz. Minneapolis, MN: Motorbooks. പുറം. 33. ISBN 9780760333723. OCLC 209630111.CS1 maint: numeric names: authors list (link)
  6. Krebs, Michelle (2001-10-19). "Her Name Still Rings A Bell". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 2018-01-04.
  7. "Parting Shot". The Automobile. 30 (7): 98. September 2012.
  8. Claude Wainstain, "une Mercedes en or", La Terre Retrouvée, Paris, May 1984
  9. Green, David B. (2013-09-16). "This Day in Jewish History 1889: A Luxury Car's Namesake Is Born". Haaretz (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-04.