വേൾപൂൾ ഗാലക്സി

(മെസ്സിയർ 51 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശ്വകദ്രു രാശിയിലെ സർപ്പിളാകൃതിയുള്ളതും പ്രതിപ്രവർത്തിക്കുന്നതുമായ താരാപഥമാണ്‌ വേൾപൂൾ ഗാലക്സി. ഇതിന്റെ മെസ്സിയർ സംഖ്യ Messier 51a, NGC സംഖ്യ NGC 5194 എന്നിവയാണ്‌. സഹതാരാപഥമായ NGC 5195 ഉമായി ഇത് പ്രതിപ്രവർത്തിക്കുന്നു[4] . ഭൂമിയിൽ2 നിന്ന് ഏതാണ്ട് 2.3 കോടി പ്രകാശവർഷം അകലെയാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രശസ്തമായ സർപ്പിളതാരാപഥങ്ങളിലൊന്നാണിത്. ബൈനോക്കൂലറുകളുപയോഗിച്ച് ഈ താരാപഥങ്ങളെ കാണാനാകും [5].

വേൾപൂൾ ഗാലക്സി
വേൾപൂൾ ഗാലക്സി (M51A/B അഥവാ NGC 5194/5). കടപ്പാട്: നാസ/ഇസ
നിരീക്ഷണ വിവരം (J2000 epoch)
നക്ഷത്രരാശിവിശ്വകദ്രു[1]
റൈറ്റ്‌ അസൻഷൻ13h 29m 52.7s[2]
ഡെക്ലിനേഷൻ+47° 11′ 43″[2]
ചുവപ്പ്‌നീക്കം463 ± 3 km/s[2]
ദൂരം23 ± 4 Mly (7.1 ± 1.2 Mpc)[3]
TypeSA(s)bc pec[2]
Apparent dimensions (V)11′.2 × 6′.9[2]
ദൃശ്യകാന്തിമാനം (V)9.0[2]
Notable featuresInteracting with NGC 5195[4]
Other designations
Question Mark Galaxy,[2] Rosse's Galaxy,[2] M51a,[2] NGC 5194,[2] UGC 8493,[2] PGC 47404,[2] VV 001a,[2] VV 403,[2] Arp 85[2]
ഇതും കാണുക: താരാപഥം, List of galaxies
1845-ൽ റോസെ പ്രഭു വരച്ച വേൾപൂൾ ഗാലക്സിയുടെ രേഖാചിത്രം

1774-ൽ ചാൾസ് മെസ്സിയറാണ് ഈ താരാപഥത്തെ കണ്ടെത്തിയത്. സഹതാരാപഥമായ NGC 5195 കണ്ടെത്തിയത് 1781-ൽ പിയറി മെഷയ്ൻ ആണ്‌. സർപ്പിളാകൃതിയുള്ള ആദ്യത്തെ താരാപഥമായി ഇത് 1845-ൽ തിരിച്ചറിയപ്പെട്ടു. റോസെ പ്രഭുവാണ്‌ ഈ കണ്ടുപിടിത്തം നടത്തിയത്.


അവലംബം തിരുത്തുക

  1. R. W. Sinnott, editor (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 0-933-34651-4. {{cite book}}: |author= has generic name (help)
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "NASA/IPAC Extragalactic Database". Results for NGC 5194. Retrieved 2006-12-06.
  3. Takáts, K.; Vinkó, J. (2006). "Distance estimate and progenitor characteristics of SN 2005cs in M51". Monthly Notices of the Royal Astronomical Society, Online Early. 372: 1735. doi:10.1111/j.1365-2966.2006.10974.x.{{cite journal}}: CS1 maint: multiple names: authors list (link)
  4. 4.0 4.1 H. Arp (1966). "Atlas of Peculiar Galaxies". Astrophysical Journal Supplement. 14: 1–20. doi:10.1086/190147.
  5. Nemiroff, Robert (2000-07-24). "Astronomy Picture of the Day". nasa.gov. Retrieved 2007-04-22. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=വേൾപൂൾ_ഗാലക്സി&oldid=3779928" എന്ന താളിൽനിന്ന് ശേഖരിച്ചത്