വില്ല്യം പാഴ്സൺസ് (റോസെ പ്രഭു : 17 ജൂൺ 1800 - 31 ഒക്ടോബർ 1867) നിരവധി ദൂരദർശിനികൾ നിർമ്മിച്ച ഒരു ആംഗ്ലോ-ഐറിഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്നു .[1] [2] 1845 ൽ അദ്ദേഹം നിർമ്മിച്ച 72 ഇഞ്ച് ദൂരദർശിനി, " പാർസൺസ്റ്റൗണിന്റെ ലെവിയാത്തൻ " എന്നറിയപ്പെടുന്നു. ഇത് അപ്പർച്ചർ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു.[3]

The Earl of Rosse
William, 3rd Earl of Rosse
ജനനം(1800-06-17)17 ജൂൺ 1800
മരണം31 ഒക്ടോബർ 1867(1867-10-31) (പ്രായം 67)
അറിയപ്പെടുന്നത്telescope
പുരസ്കാരങ്ങൾRoyal Medal (1851)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy

ഇംഗ്ലണ്ടിലെ യോർക്കിൽ സർ ലോറൻസ് പാർസന്റെ മകനായി ജനിച്ചു. [4] ഡബ്ലിനിലെ ട്രിനിറ്റി കോളേജ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മഗ്ഡലൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം 1822 ൽ ഗണിതശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ചു. 1841 ഫെബ്രുവരിയിൽ പിതാവ് മരിച്ചപ്പോൾ അയർലന്റിലെ വലിയൊരു എസ്റ്റേറ്റും പ്രഭുപദവിയും അദ്ദേഹത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടി.

റോസ് പ്രഭു 1836 ഏപ്രിൽ 14 ന് ജോൺ വിൽമർ ഫീൽഡിന്റെ മകളായ മേരി ഫീൽഡിനെ വിവാഹം കഴിച്ചു. അവർക്ക് ആകെ പതിമൂന്ന് കുട്ടികൾ ജനിച്ചു. പക്ഷേ നാല് ആൺമക്കൾ മാത്രമാണ് ജീവിതത്തെ അതിജീവിച്ചത്. [5]

  1. Michael Parsons, 6th Earl of Rosse (Autumn 1968). "William Parsons, third Earl of Rosse" (PDF). Hermathena (107). Trinity College Dublin: 5–13. JSTOR 23040086. Retrieved 2013-06-18.{{cite journal}}: CS1 maint: numeric names: authors list (link)
  2. "Williams Parson, Earl of Rosse". Monthly Notices of the Royal Astronomical Society. 29. Royal Astronomical Society: 123–130. 1869. Bibcode:1868MNRAS..29....2T. Retrieved 7 June 2017.
  3. "Telescopes: Lord Rosse's Reflectors". Amazing-space.stsci.edu. Retrieved 2012-09-03.
  4. The York Courant, Monday 23 June 1800; Archives and Local History, York Explore Centre, Museum Street, York YO1 7DS
  5. Hughes, Stefan (2012). Catchers of the Light: The Astrophotographers' Family History. Google Books. p. 1085. ISBN 978-1620509616. https://books.google.com/books?id=iZk5OOf7fVYC&pg=PA1085.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോസെ_പ്രഭു&oldid=3257727" എന്ന താളിൽനിന്ന് ശേഖരിച്ചത്