ഏക് ദിൻ അചാനക്
രാമപാദ ചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്പദമാക്കി മൃണാൾ സെൻ സംവിധാനം ചെയ്ത 1989-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഏക് ദിൻ അചാനക് (ഹിന്ദി: एक दिन अचानक).[1]
ഏക് ദിൻ അചാനക് | |
---|---|
പ്രമാണം:Dvd ek din achanak.jpg | |
സംവിധാനം | മൃണാൾ സെൻ |
രചന | രാമപാദ ചൗധരി (story) മൃണാൾ സെൻ (screenplay) |
അഭിനേതാക്കൾ | ശ്രീറാം ലാഗൂ ശബാന ആസ്മി അനിൽ ചാറ്റർജി അപർണ സെൻ രൂപ ഗാംഗുലി |
സംഗീതം | ജ്യോതിഷ്ക ദാസ് ഗുപ്ത |
ഛായാഗ്രഹണം | കെ. കെ. മഹാജൻ |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 105 മിനിറ്റ് |
ഇതിവൃത്തം
തിരുത്തുകഒരു സായാഹ്നത്തിൽ, പേമാരിയുടെ സമയത്ത്, നടക്കാൻ ഇറങ്ങിയ ഒരു പ്രൊഫസർ (ശ്രീറാം ലാഗൂ) മടങ്ങിവരുന്നില്ല. പ്രൊഫസറിന്റെ വിവരമൊന്നുമില്ലാതെ സായാഹ്നം ദിവസങ്ങളിലേക്കും ദിവസങ്ങൾ ആഴ്ചകളിലേക്കും വ്യാപിക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബം സാധാരണജീവിതം വീണ്ടെടുക്കാനും, പ്രൊഫസർ വിട്ടുപോകാൻ കാരണമായതെന്താണെന്ന് മനസ്സിലാക്കാനും പാടുപെടുന്നു. പതുക്കെ അവർ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നു. പ്രൊഫസറുടെ മകൻ അമിത് "അമു" (അർജുൻ ചക്രബർത്തി) തന്റെ പുതിയ ബിസിനസ്സ് സ്ഥാപിക്കുന്നു; ഇളയമകൾ സീമ (രൂപ ഗാംഗുലി) കോളേജിൽ പഠനം പുനരാരംഭിക്കുന്നു; അദ്ദേഹത്തിന്റെ മൂത്തമകൾ കുടുംബത്തിന്റെ നട്ടെല്ലായ നീത (ശബാന ആസ്മി) ഓഫീസ് ജോലിയിലേക്ക് മടങ്ങുന്നു.
സാധാരണത്വം ഭാവിക്കുന്നെങ്കിലും ആ കുടുംബം മുറിവേറ്റ നിലയിൽ തന്നെയാണ്. അമിത് തന്റെ ബിസിനസിൽ വിജയം നേടുന്നുന്റെങ്കിലും ജീവിതം സന്തോഷകരമല്ല. 'ഫസ്റ്റ് ഡിവിഷനുമായി' സീമ കോളേജ് പരീക്ഷ പാസ്സാകുന്നു. നീതയ്ക്ക് വളരെ ക്ഷമയും പിന്തുണയുമുള്ള ഒരു കാമുകൻ അലോക് (അഞ്ജൻ ദത്ത്) ഉണ്ട്, എന്നാൽ ഈ ബന്ധം ഒരു പുരോഗതിയില്ലാതെ നിൽക്കുന്നു. അവരുടെ അമ്മ (ഉത്തര ബാവ്ക്കർ) കടുത്ത വിഷാദം അനുഭവിക്കുന്നു. അപ്രത്യക്ഷമാകുന്നതിന് മുമ്പ് പ്രൊഫസറുടെ മാനസികാവസ്ഥയെ അറിയുവാൻ അവർ നടത്തിയ ശ്രമങ്ങൾ ഉത്തരം നൽകുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു: ഒരു മുൻ വിദ്യാർത്ഥിയുമായി (അപർണ സെൻ) അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നോ? അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതം തകർന്നിരുന്നോ? അദ്ദേഹം രചനാമോഷണം നടത്തിയിരുന്നോ?[2]
അഭിനേതാക്കൾ
തിരുത്തുക- ശബാന ആസ്മി - നീത
- ശ്രീറാം ലാഗൂ - പ്രൊഫസർ ശശാങ്ക് റേ (നീതയുടെ പിതാവ്)
- അപർണ സെൻ - അപർണ (വിദ്യാർത്ഥിനി)
- ഉത്തര ബാവ്കർ - സുധ (നീതയുടെ അമ്മ)
- രൂപ ഗാംഗുലി - സീമ (നീതയുടെ സഹോദരി)
- അർജുൻ ചക്രബർത്തി - അമിത് "അമു" (നീതയുടെ സഹോദരൻ)
- മനോഹർ സിംഗ് - നീതയുടെ അമ്മാവൻ
- അഞ്ജൻ ദത്ത് - അലോക് (നീതയുടെ കാമുകൻ)
- ലില്ലി ചക്രവർത്തി - അയൽക്കാരി
- അനിൽ ചാറ്റർജി - അരുൺബാബു
അവലംബം
തിരുത്തുക- ↑ Gulzar; Govind Nihalani; Saibal Chatterjee (2003). Encyclopaedia of Hindi cinema. Popular Prakashan. p. 337. ISBN 81-7991-066-0.
- ↑ "Ek din Achanak". Archived from the original on 2018-09-14. Retrieved 2019-08-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഏക് ദിൻ അചാനക് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആസ്വാദനം - ഫിൽമി ഗീക്ക് Archived 2018-09-14 at the Wayback Machine.