മൂത്തോൻ
മലയാള ചലച്ചിത്രം
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് മൂത്തോൻ.[1] ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിച്ചത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്.[2] ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണിത്. ഒരാൾ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമ ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു. ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം.[3] ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[4] ഉൾപ്പെടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്ത ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. [5]
മൂത്തോൻ | |
---|---|
സംവിധാനം | ഗീതു മോഹൻദാസ് |
നിർമ്മാണം | ആനന്ദ് എൽ റായ് അജയ് ജി. റായ് അലൻ മക്ക്അലക്സ് |
തിരക്കഥ | ഗീതു മോഹൻദാസ് അനുരാഗ് കശ്യപ് |
അഭിനേതാക്കൾ | നിവിൻ പോളി ശോഭിത ധുലിപാല ശശാങ്ക് അറോറ |
സംഗീതം | സ്നേഹ ഖാൻവാൽകർ ഗോവിന്ദ് മേനോൻ |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | ബി അജിത്കുമാർ |
സ്റ്റുഡിയോ | കളർ യെല്ലോ പ്രൊഡക്ഷൻസ് ജാർ പിക്ചേഴ്സ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി | |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം ഹിന്ദി ജസരി |
അഭിനയിച്ചവർ
തിരുത്തുക- നിവിൻ പോളി - അക്ബർ
- ശോഭിത ധുലിപാല
- ശശാങ്ക് അറോറ - സലിം
- ഹരീഷ് ഖന്ന
- അലൻസ്യർ
- ദിലീഷ് പോത്തൻ - മുല്ല കോയ
- സുജിത് ശങ്കർ
- ജിം സർഭ്
- മുരളി ശർമ്മ
- റോഷൻ മാത്യു
അവലംബം
തിരുത്തുക- ↑ https://indianexpress.com/article/entertainment/entertainment-others/geetu-mohandas-wins-global-filmmaking-award-at-sundance-film-festival-2016/
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/nivin-pauly-to-play-mullakoya-in-geethu-mohandass-moothon/articleshow/58340145.cms
- ↑ https://www.thehindu.com/entertainment/movies/In-conversation-with-Geetu-Mohandas/article17022593.ece
- ↑ https://tiff.net/events/the-elder-one
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-07. Retrieved 2020-11-08.