മുഹ്‌യിദ്ദീൻ ആലുവായ്
അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഡോ. മുഹ്‌യിദ്ദീൻ ആലുവായ് (1925,ജൂൺ 1-1996 ജൂലൈ 23).[1] തകഴിയുടെ പ്രശസ്ത നോവൽ ചെമ്മീൻ അറബിയിലേക്ക് 'ഷമ്മീൻ' എന്ന പേരിൽ 1970-ൽ വിവർത്തനം ചെയ്ത[2][3] അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ നിർദ്ദേശപ്രകാരം അൽ-ബയ്റൂനിയുടെ പ്രസിദ്ധമായ "കിതാബുൽ ഹിന്ദ്" എന്ന ഗ്രന്ഥം "അൽബീറൂണി കണ്ട ഇന്ത്യ" എന്ന പേരിൽ മലയാളത്തിലേക്കും വിവർത്തനം ചെയ്തു[4].[5] പതിനാല് ഭാരതീയ ഭാഷകളിലേയും സാഹിത്യത്തെ പരിചയപ്പെടുത്തുന്ന "ആധുനിക ഭാരതീയ സാഹിത്യം" എന്ന കൃതി അറബിയിൽ രചിച്ചു. 1955 കാലഘട്ടത്തിൽ ആൾ ഇന്ത്യാ റേഡിയോവിന്റെ ഡൽഹി കേന്ദ്രത്തിലെ അറബി അനൗൺസറായി ജോലി ചെയ്ത മുഹ്‌യിദ്ദീൻ ആലുവായ്, കൈറോയിലെ പ്രശസ്തമായ അൽ-അസ്‌ഹർ സർവകലാശാലയിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] 1996 ജൂലൈ 23 ന് മരണമടഞ്ഞു.
മുഹ്‌യിദ്ദീൻ ആലുവായ് | |
---|---|
ജനനം | |
മരണം | ജൂലൈ 23, 1996 | (പ്രായം 71)
വിദ്യാഭ്യാസം | അഫ്ളലുൽ ഉലമ, എം.എ.(ആലമിയ്യ ബിരുദം), ഡോക്ട്രേറ്റ്. |
ജീവിതപങ്കാളി(കൾ) | അമീന ബീവി |
കുട്ടികൾ | ഒരു മകനും ഒരു മകളും |
ജീവിതരേഖ
തിരുത്തുക1925 ജൂൺ 1 ന് എറണാംകുളം ജില്ലയിൽ പെടുന്ന ആലുവയിലെ വെളിയത്തുനാടിൽ അരീക്കോടത്ത് മക്കാർ മൗലവിയുടേയും ആമിനയുടേയും മകനായി ജനനം. പ്രാഥമിക പഠനം പണ്ഡിതനും വാഗ്മിയുമായിരുന്ന പിതാവിൽ നിന്ന് തന്നെ നേടി. ശേഷം വാഴക്കാട് ദാറുൽ ഉലൂം, വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്ത് എന്നിവിടങ്ങളിൽ പഠനം. 1949 ൽ മദിരാശി സർവകലാശാലയിൽ നിന്ന് അഫ്‌സലുൽ ഉലമാ കരസ്ഥമാക്കി. പിന്നീട് 1953 ൽ കൈറോയിലെ അൽ-അസ്‌ഹർ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്സോടെ ആലമിയ്യ (എം.എ) ബിരുദം. 1972 ൽ അസ്‌ഹറിൽ നിന്നു തന്നെ "ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളർച്ചയും"[6] എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ചു[7][8]. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണനായിരുന്നു ഗവേഷണത്തിനായുള്ള ഡോ. മുഹ്‌യിദ്ദീന്റെ 1963 ലെ കൈറോ യാത്രയുടെ ചെലവ് വഹിച്ചത്[1].
- കുടുംബം
ഭാര്യ:അമീന ബീവി,മക്കൾ:ജമാൽ മുഹ്‌യിദ്ദീൻ (കമ്പ്യൂട്ടർ എഞ്ചിനിയർ),ഡോ.മുനീറ മുഹ്‌യിദ്ദീൻ. ജാമാതാക്കൾ:മുഹമ്മദ് അബ്ദുറഹീം,സുലൈഖ യാക്കൂബ്.[1]
അദ്ധ്യാപകൻ
തിരുത്തുക1950 മുതൽ ഫറോക്കിലെ റൗദത്തുൽ ഉലൂം കോളേജിൽ അദ്ധ്യാപകൻ.1964 ൽ അൽ-അസ്‌ഹർ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠങ്ങൾക്കുള്ള ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1977 ൽ മദീന യൂനിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ.[1] 1989 മജ്‌ലിസുത്തഅലീമിൽ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിലുള്ള ഇസ്ലാമിക് റിസർച്ച് ആന്റ് ട്രൈനിംഗ് സെന്ററിന്റെ ഡയറക്ടർ. കോഴിക്കോട്ടെ വെള്ളിമാട്കുന്നിൽ ദഅവ കോളേജിന്റെ പ്രിസിപ്പാൾ.
പത്രാധിപർ,എഴുത്തുകാരൻ
തിരുത്തുക1970 ൽ ഈജിപ്തിലെ ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു വന്ന "സൗത്തുൽ ഹിന്ദ്" പത്രത്തിന്റെ എഡിറ്ററായിരുന്ന മുഹ്‌യിദ്ദീൻ,1985 ൽ ഖത്തറിലെ അൽ ഖലീജുൽ യൗം" പത്രത്തിന്റെയും പത്രാധിപരായിരുന്നു. അറബ് ലോകത്ത് അറിയപ്പെടുന്ന പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും മുഹ്‌യിദ്ദീൻ ആലുവായ് എഴുതിയിരുന്നു. മജല്ലത്തുൽ അസ്‌ഹർ[9], അൽ രിസാല, മിമ്പറുൽ ഇസ്‌ലാം, സഖാഫത്തുൽ ഹിന്ദ്, അൽ മദീന, അദ്ദഅവ, നൂറുൽ ഇസ്‌ലാം എന്നീ അറബി പത്രങ്ങൾ ഡോ. മുഹ്‌യിദ്ദിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു വന്നവയിൽ ചിലതാണ്.[1]
കൃതികൾ
തിരുത്തുകഏകദേശം ഇരുപത് ഗ്രന്ഥങ്ങൾ ഡോ. മുഹ്‌യിദ്ദീൻ രചിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] അവയിൽ ഏതാനും പ്രധാന ഗ്രന്ഥങ്ങൾ ചുവടെ
- മലയാളത്തിൽ
- അൽ-ബീറൂണി കണ്ട ഇന്ത്യ (അൽ ബിറൂണിയുടെ കിതാബുൽ ഹിന്ദിന്റെ മലയാള വിവർത്തനം)
- അറബ് ലോകം
- ഇസ്ലാമിന്റെ മൂലതത്വം
- അറബിയിൽ
- ഷമ്മീൻ (ചെമ്മീനിന്റെ അറബി വിവർത്തനം)
- നുബുവ്വത്തു മുഹമ്മദിയ്യ വ മുഫ്‌തറയാത്തുൽ മുസ്‌തശ്‌രിഖീൻ
- മിൻഹാജുദ്ദുആത്
- മകാനത്തു ഫലസ്തീൻ ഫീ ആലമിൽ ഇസ്ലാമിയ്യ (അറബി)-"ഫലസ്തീൻ പ്രശ്നം" എന്ന പേരിൽ ഇതു മലയാളത്തിലേക്ക് സലാം വാണിയമ്പലം വിവർത്തനം ചെയ്തു.
- അൽ ആലമുൽ അറബി
- അൽ ദഅ്‌വത്തുൽ ഇസ്‌ലാമിയ്യ വ തതർറുഹ ഫീ ശൈബി ഖർറാത്തുൽ ഹിന്ദിയ്യ (PhD, അസ്‌ഹർ സർവ്വകലാശാല)[7]
- ഇംഗ്ലീഷിൽ
- The Essence of Islam
- Al-Azhar
- Shahada and Salah
- Islamic Knowledge
- The Principles of Islam
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 ഡോ. മുഹ്‌യിദ്ദീൻ ആലുവായ് സോവനീർ"-2001 മാർച്ച് ,പ്രസാധകർ:അസ്‌ഹറുൽ ഉലൂം ഇസ്ലാമിക് കോംപ്ലക്സ് ആലുവ & എറണാംകുളം ഡിസ്ട്രിക്റ്റ് മുസ്ലിം അസ്സോസിയേഷൻ ഖത്തർ
- ↑ "തകഴി ശിവശങ്കരപ്പിള്ള". http://keralaliterature.com. Retrieved 28 ഓഗസ്റ്റ് 2019.
{{cite web}}
: External link in
(help)|website=
- ↑ ടി. അബ്ദുൽ മജീദ് കൊടക്കാട് (18 ഡിസംബർ 2017). "അറബി സാഹിത്യം; കേരളീയ സ്പർശങ്ങൾ". സുപ്രഭാതം ഇ-പേപ്പർ. Retrieved 28 ഓഗസ്റ്റ് 2019.
- ↑ Vijay Kumar, M. Bhagavata tradition in Kerala-a hermeneutical approach (PDF). SREE SANKARACHARYA UNIVERSITY OF SANSKRIT, KALADY. p. 48. Retrieved 9 മാർച്ച് 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2011-07-11.
- ↑ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ. "കേരളത്തിൽ ഇസ്‌ലാമിന്റെ വികാസം". http://muslimheritage.in. Retrieved 28 ഓഗസ്റ്റ് 2019.
{{cite web}}
: External link in
(help)|website=
- ↑ 7.0 7.1 സുഹൈൽ. ഇ. Muslim community of Malabar and their literary struggles against the colonial powers: an evaluation (PDF). ഗന്ഥസൂചി: Jawaharlal Nehru University. p. 241. Retrieved 8 മാർച്ച് 2020.
Alwaye, Dr.Muhiyyuddin, Al-Da'wat-al-lslamiya wa Tatawrruha .fi Shibi Qar-rat-alHindiya, (unpublished Ph.D Thesis, University of Azhar), (Damascus: Dar-al-Qalam, 1971).
- ↑ റഷാദ് ആലുവ (25 ഡിസംബർ 2015). "ആലുവയുടെ വിദ്യാഭ്യാസ സാംസ്‌കാരിക ചിത്രങ്ങൾ". പ്രബോധനം വാരിക. Archived from the original on 2019-08-28. Retrieved 28 ഓഗസ്റ്റ് 2019.
- ↑ Ramin Khanbagi. The Prophet of Islam, A Bibliography. Retrieved 28 ഓഗസ്റ്റ് 2019.
പുറം കണ്ണി
തിരുത്തുക- മുഹ്യുദ്ദിൻ ആലുവായിയെ കുറിച്ചുള്ള വെബ്സൈറ്റ് Archived 2012-01-07 at the Wayback Machine.