സിന്ധൂ നദിയോട് ചേർന്ന സിന്ധ്, പഞ്ചാബ് പ്രദേശങ്ങൾ (ഇന്നത്തെ പാകിസ്താന്റെ ഭാഗം) പിടിച്ചെടുത്ത സിറിയൻ[അവലംബം ആവശ്യമാണ്] സേനാനായകനായിരുന്നു മുഹമ്മദ് ബിൻ കാസിം അൽ-തഖാഫി (അറബി: محمد بن قاسم) (ഡിസംബർ 31, 695ജൂലൈ 18, 715), ജനനപ്പേര് മുഹമ്മദ് ബിൻ കാസിം ബിൻ യൂസഫ് സകാഫി. സിന്ധിലെയും പഞ്ചാബിലെയും സൈനിക വിജയങ്ങൾ തെക്കേ ഏഷ്യയിൽ ഇസ്ലാമിക യുഗത്തിനു തുടക്കം കുറിച്ചു. ഈ കാരണം കൊണ്ട് ഇന്നും പാകിസ്താന്റെ സിന്ധ് പ്രദേശം ബാബ്-ഇ-ഇസ്ലാം (ഇസ്ലാമിന്റെ കവാടം) എന്ന് അറിയപ്പെടുന്നു.

ഇമാദ്-ഉദ്ദിൻ മുഹമ്മദ് ബിൻ കാസിം ബിൻ യൂസഫ് സകാഫി
ഡിസംബർ 31, 695 - ജൂലൈ 18, 715

മുഹമ്മദ് ബിൻ കാസിം യുദ്ധത്തിൽ സൈനികരെ നയിക്കുന്നു
ജനനസ്ഥലം സോദ്, ബിലാദ് അൽ-ഷാം (ലെവാന്ത്)
Allegiance അൽ-ഹജ്ജാജ് ഇബ്ൻ യൂസഫ്, ഉമായ്യദ് കാലിഫ് അൽ-വലീദ് I-ന്റെ ഗവർണ്ണർ
പദവി അമീർ
യുദ്ധങ്ങൾ ഉമയ്യദുകൾക്കു വേണ്ടി സിന്ധ് പരാജയപ്പെടുത്തിയതിന് ആണ് മുഹമ്മദ് ബിൻ കാസിം പ്രശസ്തൻ.

ജീവിതവും പ്രവർത്തനവും തിരുത്തുക

മുഹമ്മദ് ബിൻ കാസിം ചെറുപ്പമായിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. മാതാവിനായിരുന്നു മുഹമ്മദ് ബിൻ കാസിമിന്റെ വിദ്യാഭ്യാസ ചുമതല. ഉമയ്യാദിലെ ഗവർണ്ണറും മുഹമ്മദ് ബിൻ കാസിമിന്റെ പിതാവുവഴിയുള്ള അമ്മാവനുമായ അൽ-ഹജ്ജാജ് ഇബ്ൻ യൂസഫ് മുഹമ്മദ് ബിൻ കാസിമിനെ യുദ്ധവും ഭരണവും പഠിപ്പിച്ചു. ഹജ്ജാജിന്റെ പുത്രിയായ സുബൈദയെ സിന്ധിലേയ്ക്കു പോകുന്നതിനു മുൻപ് മുഹമ്മദ് ബിൻ കാസിം വിവാഹം കഴിച്ചു. രാജാ ദാഹിറിന്റെ പത്നിയായ റാണി ലധിയുമായി ആയിരുന്നു മുഹമ്മദ് ബിൻ കാസിമിന്റെ രണ്ടാം വിവാഹം. ഹജ്ജാജിന്റെ താല്പര്യപ്രകാരം മുഹമ്മദ് ബിൻ കാസിമിനെ പേർഷ്യയുടെ ഗവർണ്ണറായി അവരോധിച്ചു. പതിനേഴാം വയസ്സിൽ കാലിഫ് അൽ-വലീദ് ഒന്നാമൻ തെക്കേ ഏഷ്യയിലെ സിന്ധ്, പഞ്ചാബ് പ്രദേശങ്ങളിലേയ്ക്ക് പട നയിക്കാൻ അയച്ചു.


അവലംബം തിരുത്തുക

ഇന്ത്യയിൽ പലിശ രഹിത വായ്പ നൽകിയത് അദ്ദേഹമാണ്. ഗ്രമീണൻ തിരിച്ചടവ് പലിശ സഹിതം കൊടുത്തപ്പോൾ നിരസിച്ചു..

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ബിൻ_കാസിം&oldid=3137635" എന്ന താളിൽനിന്ന് ശേഖരിച്ചത്