മുഹമ്മദ് മുഹ്സിൻ പി.
പ്രമുഖ വിദ്യാർത്ഥിനേതാവും ജെ.എൻ.യു വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഉപനായകനും നേതാവും പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുഹമ്മദ് മുഹ്‌സിൻ. സി.പി.ഐ. പാർട്ടിയുടെ സ്ഥാനാർത്ഥിയായി[1]നിന്ന അദ്ദേഹം കോൺഗ്രസ് (ഐ.) യു.ഡി.എഫ്. സ്ഥാനാർത്ഥി സി. പി. മുഹമ്മദിനെയാണ് തോൽപ്പിച്ചത്. ഭൂരിപക്ഷം: 7404. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് മുഹമ്മദ് മുഹ്സിൻ.[2]
മുഹമ്മദ് മുഹ്സിൻ പി. | |
---|---|
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | സി.പി. മുഹമ്മദ് |
മണ്ഡലം | പട്ടാമ്പി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പട്ടാമ്പി | ഫെബ്രുവരി 17, 1986
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
മാതാപിതാക്കൾ |
|
വസതി | കാരക്കാട് |
As of ജൂലൈ 13, 2020 ഉറവിടം: നിയമസഭ |
ജെ.എൻ.യു. പ്രക്ഷോഭത്തിൽ കനയ്യകുമാറിന്റെയും[3] മറ്റും സഹപ്രക്ഷോഭകാരിയായിരുന്ന അദ്ദേഹം സി.പി.ഐ.യുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ്.ന്റെ നേതാവാണ്. ഇപ്പോൾ എ.ഐ.എസ്.എഫ്.ന്റെ ജെ.എൻ.യു.വിലെ വൈസ് പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.
ജീവിതരേഖ
തിരുത്തുകഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് പുത്തൻ പീടിയക്കൽ അബൂബക്കർ ഹാജിയുടെയും, ജമീല ബീഗത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനാണ് മുഹമ്മദ് മുഹ്‌സിൻ. ഇസ്‌ലാംമതപണ്ഡിതനായ കെ ടി മാനുമുസല്യാരുടെ പൗത്രനുമാണ്.[4] കേരള സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയാണ് മുഹ്‌സിൻ ജെ.എൻ.യുവിൽ എത്തുന്നത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ മുഹമ്മദ് മുഹ്സിൻ, മുതിർന്നവരുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ആണ് ഗവേഷണം നടത്തുന്നത്.[5]
പട്ടാമ്പിയിലെ പ്രധാന സ്ഥാനാർത്ഥികളുടെ വോട്ടിങ് നില
തിരുത്തുകപേര് | കിട്ടിയ വോട്ട് | ശതമാനം | പാർട്ടി |
---|---|---|---|
മുഹമ്മദ് മുഹ്‌സിൻ | 64025 | - | സി.പി.ഐ.എൽ.ഡി.എഫ്. |
സി. പി. മുഹമ്മദ് | 56621 | - | കോൺഗ്രസ് (ഐ.)യു.ഡി.എഫ്. |
ആഡ്വ. പി. മനോജ് | 14824 | - | ബി.ജെ.പി.എൻ.ഡി.എ. |
പട്ടാമ്പി
തിരുത്തുകഒരു കാലത്ത് പട്ടാമ്പിയിൽ സി. പി. ഐയുടെ പ്രമുഖ നേതാക്കന്മാരായ ഇ എം എസ്, ഇ. പി. ഗോപാലൻ തുടങ്ങിയവർ മത്സരിച്ചു ജയിച്ച മണ്ഡലമാണ്. 2001ലെയും 2006ലെയും ഇലക്ഷനിൽ സി.പി.ഐ. നേരിയ വോട്ടിനാണ് തോറ്റത്. പക്ഷെ, 2011ലെ തിരഞ്ഞെടുപ്പിൽ സി. പി. മുഹമ്മദ് 12000 വോട്ടിനു വിജയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്സിൻ 7404 വോട്ടിനാണ് സി. പി. മുഹമ്മദിനെ തോൽപ്പിച്ചത്. [6]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-23. Retrieved 2016-05-23.
- ↑ http://www.rashtradeepika.com/%E0%B4%B8%E0%B4%AD%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BF-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AE%E0%B5%81/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-16. Retrieved 2016-05-23.
- ↑ http://janayugomonline.com/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2016-05-23.
- ↑ http://www.thenewsminute.com/article/muhsin-jnu-scholar-hopes-build-legacy-left-stalwarts-pattambi-41978#