കാരക്കാട്, പാലക്കാട്

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കാരക്കാട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാരക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. കാരക്കാട് (വിവക്ഷകൾ)

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമമാണ് കാരക്കാട്. പട്ടാമ്പി ഷൊർണൂർ റോഡിൽ ഓങ്ങല്ലൂർ ജങ്ഷണിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്താണീഗ്രാമം. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനും പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനും ഇടയിലാണ് കാരക്കാട് റെയിൽവേ സ്റ്റേഷൻ[1] ഒരു യു.പി. സ്കൂൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. 90% ആളുകൾ മുസ്ലീങ്ങൾ ആണ് ഏകദേശം 350 വർഷം പഴക്കമുള്ളതാണ് ഇവിടത്തെ മുസ്ലിം പള്ളി [അവലംബം ആവശ്യമാണ്] കൃഷിയാണു പ്രധാന ജീവിത മാർഗം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നു കിട്ടുന്ന വരുമാനവും പ്രധാനം തന്നെ. ഭാരതപ്പുഴയുടെ (നിള) തീരത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിൻറെ തെക്ക് ഭാഗം ഭാരതപ്പുഴയും കിഴക്ക് വാടനാംകുറുശ്ശിയും പടിഞ്ഞാറ് ഭാഗം കിഴായൂരും വടക്ക് കള്ളാടിപ്പറ്റയും അതിരിടുന്നു. ആദ്യകാലങ്ങളിൽ കൃഷി ഗൾഫ് മുതലായവയായിരുന്നു ഈ ഗ്രാമവാസികളുടെ മുഖ്യ വരുമാനം. എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വമവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ വലയ വിവാദമായിരുന്നു.

കാരക്കാട് നിന്നുള്ള ഭാരതപ്പുഴയുടെ ദൃശ്യം
കാരക്കാട് റെയിൽവേ സ്റ്റേഷൻ

[2]

അവലംബം തിരുത്തുക

  1. "ഷൊറണൂർ-കാരക്കാട് പാതയിൽ വേഗപരിശോധന നാളെ". മാതൃഭൂമി. 14 മാർച്ച് 2012. Archived from the original on 2013-03-15. Retrieved 28 മാർച്ച് 2013.
  2. "കാരക്കാട്‌ കോളനി സ്വയംപര്യാപ്‌തമാകുന്നു". മംഗളം. 28 നവംബർ 2012. Retrieved 28 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=കാരക്കാട്,_പാലക്കാട്&oldid=3628134" എന്ന താളിൽനിന്ന് ശേഖരിച്ചത്