മുതുകുറുശ്ശി (മലപ്പുറം)
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുതുകുറുശ്ശി. തൂതപ്പുഴ ആണ് ഒരു അതിർത്തി. എളാട് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മുതുകുറുശ്ശി അങ്ങാടിയിലാണ്. പോസ്റ്റൽ പിൻ കോഡ് 679340. മുതുകുറുശ്ശിയിൽ നിന്നും വടക്കോട്ട് ആനമങ്ങാട് ഭാഗത്തേക്കും തെക്കോട്ട് എളാട്, കൂഴന്തറ ഭാഗത്തേക്കും റോഡുകൾ ഉണ്ട്. പടിഞ്ഞാറേ റോഡ് പെരിന്തൽമണ്ണയ്ക്കും കിഴക്ക് തൂതപ്പുഴയ്ക്ക് കുറുകെ ഉള്ള പാലം കടന്ന് ചെർപ്പുളശ്ശേരിയിലേക്കും പോകാവുന്നതാണ്.
മുതുകുറുശ്ശിയിലെ ഏക വിദ്യാലയം ആയ വിദ്യാരത്നം അപ്പർപ്രൈമറി സ്കൂൾ സ്ഥാപിതമായത് 1921ലാണ്. മുതുകുറുശ്ശിയിൽ ഒരു ബാലവാടിയുമുണ്ട്. മുതുകുറുശ്ശി അയ്യപ്പക്ഷേത്രം, മുതുകുറുശ്ശി അങ്ങാടിയിലുള്ള നിസ്കാരപ്പള്ളി എന്നിവ ആരാധനാലയങ്ങളാണ്.
-
വിദ്യാരത്നം അപ്പർപ്രൈമറി സ്കൂൾ
-
വിദ്യാരത്നം അപ്പർപ്രൈമറി സ്കൂൾ മുൻവശം
-
ബാലവാടി മുതുകുറുശ്ശി
-
മുതുകുറുശ്ശി അയ്യപ്പക്ഷേത്രം
-
Ramanchati കയം