ഖ്വാജ മുഈനുദ്ദീൻ ചിശ്തി

(മുഈനുദ്ദീൻ ചിശ്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരേന്ത്യയിൽ ഇസ്ലാമിക പ്രബോധനത്തിനു തുടക്കം കുറിച്ച ഇസ്ലാമിക സൂഫി പ്രബോധകനാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് സുൽത്താൻ-ഉൽ-ഹിന്ദ് ഖ്വാജ മുഈനുദ്ദീൻ ചിശ്തി (ഉർദ്ദു/ പേർഷ്യൻ: معین الدین چشتی) ( പേർഷ്യൻ: چشتی - Čištī) (അറബി: ششتى -(Romanized: Kwaja Moinuddeen Chishthi). 1141ൽ ജനിച്ച ഇദ്ദേഹം 1230ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ദർഗ അജ്മീറിലാണ്.

ഖ്വാജ മുഈനുദ്ദീൻ ചിശ്തി(معین الدین چشتی)
ഇന്ത്യയിലെ അജ്മെറിൽ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ.
മതംഇസ്ലാം
മറ്റു പേരു(കൾ)ഹസ്രത് ഖ്വാജ ഗരീബ് നവാസ്
Personal
ജനനം1141
ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഖൊറാസാനിലോ ഇന്നത്തെ ഇറാനിനുള്ള ഇസ്ഫഹാനിലോ
മരണം1230
അജ്മെർ
Senior posting
Based inഅജ്മെർ, വടക്കേഇന്ത്യ
Titleغریب نواز ഗരീബ് നവാസ്، سُلطان الہند സുൽത്താൻ-ഉൽ-ഹിന്ദ് (ഇന്ത്യയുടെ ചക്രവർത്തി) ഷെയ്ക്ക്, ഖലീഫ
അധികാരത്തിലിരുന്ന കാലഘട്ടംLate 12th century and early 13th century
മുൻഗാമിഉസ്മാൻ ഹരൂണി
പിൻഗാമികുത്തബ്ബുദ്ദീൻ ബക്ത്യാർ കകി
Religious career
Postസൂഫി

ചിശ്തി എന്നതു ദേശപ്പേരാണ്.ഖാജാ മുഈനുദ്ദീൻ ചിശ്ത്തി ചിശ്ത്തിയ്യ ത്വരീഖത്തിൻറെ ശൈഖാണ്. ചിശ്ത്തി എന്നത് ചിശ്ത്ത് എന്ന നാട്ടിലേക്ക് ചേർത്ത് പറയുന്നതാണ്. അവിടെയാണ് ചിശ്ത്തിയ്യ ത്വരീഖത്തിൻറെ ആചാര്യന്മാർ ജീവിച്ചിരുന്നത്. ഖാജ ജനിച്ചത് പുരാതന സിജിസ്താനിലാണ്. അതിലേക്ക് ചേർത്ത് സിജ്സി എന്നറിയപ്പെടുന്നു. ഇതു പക്ഷേ, പിൽക്കാലത്ത് സൻജരി എന്ന് തെറ്റി വായിക്കപ്പെടുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

മുൻകാലജീവിതം

തിരുത്തുക

ഹിജ്‌റ 537 റജബ് 14ന് ഗിയാസുദ്ദീൻ അഹ്മദിന്റെയും സയ്യിദത് നൂർ മാഹിം എന്നവരുടെയും പുത്രനായി സൻജർ ദേശത്താണ് (സിജിസ്താൻ)ഖ്വാജാ ജനിച്ചത്. പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് മാതാപിതാക്കൾ കുട്ടിയുമൊത്ത് ഇറാഖിലേക്ക് പോയി. അതേവർഷം തന്നെ മാതാപിതാക്കൾ വിട ചൊല്ലി. അനന്തരാവകാശമായി ലഭിച്ച കൃഷിത്തോട്ടം ദൈവ മാർഗത്തിൽ ദാനം ചെയ്തു ഖ്വാജാ വിജ്ഞാനം തേടി ബുഖാറയിലേക്ക് തിരിച്ചു. ബുഖാറ അക്കാലഘട്ടത്തിൽ ഇസ്‌ലാമിക അധ്യാപനത്തിന് കേൾവി കേട്ട സ്ഥലമായിരിന്നു.മൗലാനാ ഹുസാമുദ്ദീൻ ബുഖാരിയിൽ നിന്ന് ഖുർആനും മറ്റനുബന്ധ കാര്യങ്ങളും സ്വായത്തമാക്കി. സതീർഥ്യരിൽ സമുന്നതരായി. പിന്നീട് ഉസ്മാനുൽ ഹാറൂനിയുടെ മഹത്വം കേട്ടറിഞ്ഞ് അദ്ദേഹത്തെ ബൈഅത്ത് ചെയ്തു ശിഷ്യത്വം നേടി.രിയാളയിലും മുറാഖബയിലും മുജാഹദയിലുമായി ഇരുപത് വർഷക്കാലം അദ്ദേഹത്തിന്റെ അടുത്ത് കഴിഞ്ഞുകൂടി [1]

തന്റെ പിതാവിന്റെ അതേ വ്യാപാരം തുടരാൻ പദ്ധതിയിട്ടിരുന്നെങ്കിലും, തന്റെ തീവ്ര ദൈവ ഭക്തി അദ്ദേഹത്തെ ആരാധനകളിൽ പ്രേരണയുണർത്തി. താമസിയാതെ നിരാലംബമായ തീർത്ഥ യാത്രയിലേക്ക്പ്രവേശിച്ചു. അദ്ദേഹം ബുഖാറയിലെയും സമർകന്ദിലെയും സൂഫി ആശ്രമങ്ങളിൽ ചേരുകയും ഇസ്‌ലാമിക ലോകത്ത് പരക്കെ ആദരിക്കപ്പെടുന്ന രണ്ട് വ്യക്തികളായ മുഹമ്മദ് അൽ-ബുഖാരി (AD. 870), അബു മൻസൂർ അൽ-മതുരിദി ( AD 944) എന്നിവരുടെ ആശ്രമങ്ങൾ സന്ദർശിക്കുകയും ചെയ്തു.

ഇറാഖിലേക്കുള്ള യാത്രയ്ക്കിടെ , നിഷാപൂർ ജില്ലയിൽ , അദ്ദേഹത്തിന് വിദ്യാരംഭം നൽകിയ പ്രശസ്ത സുന്നി മുസ്ലീം സന്യാസി ഖാജാ ഉസ്മാനെ കണ്ടുമുട്ടി. ഇരുപത് വർഷത്തിലേറെ അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യനായി , പ്രദേശങ്ങളിൽ നിന്ന് പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ, മൊഈനുദ്ദീൻ ചിശ്തി ആ കാലഘട്ടത്തിൽ സ്വന്തം ആത്മീയ യാത്രകൾ തുടർന്നു. അബ്ദുൾ-ഖാദിർ ഗിലാനി (AD 1166), നജ്മുദ്ദീൻ കുബ്ര എന്നിവരുൾപ്പെടെ , അക്കാലത്തെ ഏറ്റവും ശ്രദ്ധേയരായ സുന്നി മുസ്ലീം സന്യാസി പലരെയും മൊഈനുദ്ദീൻ ചിശ്തി നേരിട്ടത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ ആത്മീയ യാത്രകലിലാണ്.അതുപോലെ നജീബ് അൽ-ദീൻ അബ്ദുൽ-ഹഹിർ സുഹ്‌റവാർദി,അബു സൈദ് തബ്രീസി, അബ്ദുൽ-വദീദ് ഗേഹസ്‌നാവി (എല്ലാവരും സുന്നി പാരമ്പര്യ മുസ്ലീം സന്യാസികളാണ് )

ദക്ഷിണേഷ്യയിലേക്ക്

തിരുത്തുക

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ദക്ഷിണേഷ്യയിൽ എത്തിയ മൊഈനുദ്ദീൻ ചിശ്തി ആദ്യമായി ലാഹോറിലേക്ക് പോയത് പ്രസിദ്ധ സുന്നിനിയമജ്ഞനായിരുന്ന അലി ഹുജ്‌വിരിയുടെ ശവകുടീരത്തിൽ ധ്യാനിക്കാനായിരുന്നു.

കുടുംബം

തിരുത്തുക

ലാഹോറിൽ നിന്ന്, അദ്ദേഹം അജ്മീറിലേക്ക് പോയി അവിടെ താമസിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.ആദ്യത്തേ വിവാഹം കഴിച്ചത് സയ്യദ് വാജിയുദ്ദീന്റെ മകളെയായിരുന്നു. രണ്ടാമത്തേത് ഒരു പ്രാദേശിക ഹിന്ദു രാജാവിന്റെ മകളെയാണ്. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായി:അബൂ സൈദ്, ഫഖർ അൽ-ദീൻ, ഹസാം അൽ-ദീൻ , മകൾ: ബീവി ജമാൽ.രണ്ട് ആൺമക്കളും ഹിന്ദു രാജാവിന്റെ മകളിൽ നിന്നുള്ളവരാണ്. പല ജീവചരിത്ര വിവരണങ്ങളിലും ഈ കാലഘട്ടത്തിൽ ഖ്വാജ മുഈനുദ്ദീൻ ചിശ്തി നിരവധി അത്ഭുതങ്ങൾ കാണിച്ചതായി കാണാം.

ചിശ്തിയ്യ താരീഖത്

തിരുത്തുക

മൊഈനുദ്ദീൻ ചിശ്തി ,പലപ്പോഴും കരുതപ്പെടുന്ന ഇസ്ലാമിക പണ്ഡിത പ്രസ്ഥാനത്തിലെ ചിശ്തിയ്യ താരീഖത്തിന്റെ ഉപജ്ഞാതാവോ സ്ഥാപകനോ ആയിരുന്നില്ല. നേരെമറിച്ച്, ചിശ്തിയ്യ താരീഖത് മൊഈനുദ്ദീൻ ചിശ്തി യുടെ ജനനത്തിനു മുമ്പുതന്നെ സ്ഥാപിതമായ ഒരു സൂഫി താരീഖത് ആണ്. യഥാർത്ഥത്തിൽ പഴയ അദാമിയ താരീഖത്തിന്റെ ഒരു ശാഖയായിരുന്നു ചിശ്തിയ്യ താരീഖത്. അതിന്റെ ആത്മീയ വംശപരമ്പരയും നാമധേയവും ആദ്യകാല ഇസ്ലാമിക സന്യാസി ഇബ്രാഹിം ഇബ്‌നു അദാമിലേക്ക് കണ്ടെത്തി. അങ്ങനെ, പത്താം നൂറ്റാണ്ടിലെ സുന്നി സന്യാസി അബു ഇസ്ഹാഖ് അൽ-ഷാമി AD-930 -ൽ ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ ഒരു പട്ടണമായ ചിഷ്തി ഷെരീഫിലേക്ക് കുടിയേറിയതിന് ശേഷം അദാമിയ്യയുടെ ഈ പ്രത്യേക ശാഖയെ ചിഷ്തിയ എന്ന് പുനർനാമകരണം ചെയ്തു.ആ പ്രദേശത്ത് ഇസ്ലാം മതം പ്രബോധനം ചെയ്യാൻ ഉത്തരവിട്ടു. ഉത്തരവ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിച്ചു.

ഇന്ത്യയിൽ പ്രബോധനം

തിരുത്തുക

.പിതാമഹനും പ്രവാചകനുമായ മുഹമ്മദ്‌ നബിയുടെ റൗള സന്ദർശിക്കാൻ ക്വാജയ്ക്ക്ആഗ്രഹമായി. മുരീദുമാരിൽ പെട്ട ബഖ്തിയാറുൽ കാക്കിയോടും മറ്റുമൊത്ത് ബഗ്ദാദിൽ നിന്നും മദീന ലക്ഷ്യമാക്കി നീങ്ങി. സിയാറത്തുമായി കുറച്ചു നാൾ അവിടെ താമസിച്ചു. ഒരു ദിവസം ഖ്വാജാ റൗളക്ക് അഭിമുഖമായി ഇരിക്കുമ്പോൾ ഇന്ത്യയിലേക്ക് പോകാൻ ആധ്യാത്മിക പ്രവാചക നിർദേശം ലഭിച്ചു(സ്വപ്നത്തിൽ ആണ് പ്രവാചകൻ പറഞ്ഞതൊന്നും അശരീരിയായാണ് എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വൈരുധ്യം കാണാം).മുഹമ്മദ് നബി അദ്ദേഹത്തോട് പറഞ്ഞു:

എന്ന് പറഞ്ഞു. [2] നിർദേശം ശിരസാ വഹിച്ച് 40 മുരീദുമാരൊന്നിച്ച് ലഹോർ, ദില്ലി വഴി ഖ്വാജാ അജ്മീറിലെത്തി.

വിവിധ വൃത്താന്തങ്ങൾ അനുസരിച്ച്, മുയിൻ അൽ-ദീൻ പ്രാദേശിക ജനങ്ങളോടുള്ള സഹിഷ്ണുതയും അനുകമ്പയും നിറഞ്ഞ പെരുമാറ്റമാണ് ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മുയിൻ അൽ-ദിൻ ചിഷ്തി തന്റെ ആത്മീയ പിൻഗാമിയായി ബക്തിയാർ കാക്കിയെ നിയമിച്ചു . അദ്ദേഹം ഡൽഹിയിൽ ചിഷ്തിയ പ്രചരിപ്പിക്കുന്നതിൽ പ്രവർത്തിച്ചു . കൂടാതെ, മുയിൻ അൽ-ദീന്റെ മകൻ, ഫഖ്ർ അൽ-ദീൻ ചിഷ്തിയ ക്രമത്തിന്റെ പഠിപ്പിക്കലുകൾ കൂടുതൽ പ്രചരിപ്പിച്ചു. അതേസമയം വിശുദ്ധന്റെ മറ്റൊരു പ്രധാന ശിഷ്യനായ ഹമീദ് അൽ-ദീൻ രാജസ്ഥാനിലെ നാഗൗറിൽ പ്രബോധനം നടത്തി.[3]

മുഈനുദ്ദീൻ ചിശ്തി കാണിച്ചതായി വിശ്വസിക്കുന്ന ദൃഷ്ടാന്തങ്ങൾ

തിരുത്തുക

ഖുത്ബുദ്ദീൻ കാക്കി വിശദീകരിക്കുന്നു:"ഇരുപത് വർഷക്കാലം ശൈഖവർകൾക്ക് ഞാൻ സേവനം ചെയ്തു. അക്കാലയളവിൽ ഒരിക്കൽ പോലും ഒരാളോടും കോപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അധിക സമയവും കണ്ണ് ചിമ്മിയിരിക്കുന്നതായിരുന്നു അവിടുത്തെ സ്വഭാവം.അനവധി അത്ഭുത സംഭവങ്ങൾക്ക് ഉടമയാണ് മഹാനവർകൾ. സിയാറത്തിനായി ഇവിടെ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് അനാസാഗർ തടാകം. അതിൽ നിന്ന് വെള്ളമെടക്കുന്നതിന് അജ്മീറിലെ നാടുവാഴിയായിരുന്ന പൃഥ്വിരാജ്ചൗഹാന്റെ സൈന്യം ഖാജാ മുഈനുദ്ദീൻ ചിഷ്തിക്കും അനുയായികൾക്കും വിലക്കേർപ്പെടുത്തി. ഇതറിഞ്ഞ ഖ്വാജാ ഒരു കപ്പ് വെള്ളമെടുക്കാൻ ആളെ പറഞ്ഞയച്ചു. അതിൽ നിന്ന് ഒരു കപ്പ് വെള്ളമെടുത്തതോടെ അനാസാഗർ വറ്റി വരണ്ടു. ഈ സംഭവം നാടുവാഴിയേയും സൈന്യത്തേയും ഭയചകിതരാക്കി.വെള്ളം മുടക്കിയവർ തന്നെ മാപ്പപേക്ഷിച്ചു. തുടർന്ന് കപ്പിലെ വെള്ളം തടാകത്തിൽ ഒഴിച്ചു. അനാസാഗർ പൂർവ സ്ഥിതി പ്രാപിച്ചു.[4]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://www.sirajlive.com/2013/05/15/26036.html
  2. Sulthanul hind.lang:ml
  3. https://www.sirajlive.com/2013/05/15/26036.html
  4. https://www.sirajlive.com/2013/05/15/26036.html