ചിശ്തിയ്യ
ചിശ്തിയ്യ . ഇസ്ലാമിക സൂഫിസത്തിലെ ഒരു ധാരയാണ് ചിശ്തിയ്യ ത്വരീഖത്ത്. (English:Chishtī Order പേർഷ്യൻ: چشتی chishtī; അറബി: ششتى shishtī). ചിശ്തി എന്ന വാക്ക് രൂപം കൊണ്ടത് അഫ്ഗാനിസ്ഥാനിലെ ഹീററ്റി( Herat)നടുത്തുള്ള ചിശ്ത് എന്ന എന്ന കൊച്ചു പട്ടണത്തിൽ നിന്നും രൂപം കൊണ്ടതിൻറെ പേരിലാണ്. എ.ഡി 930 ലാണ് ഈ ധാര രൂപം കൊള്ളുന്നത്.സിറിയയിൽ ജനിച്ച് വളർന്ന ഖാജാ അബൂഇസ്ഹാഖ് ശാമി(റ) യാണ് ചിശ്തി ത്വരീഖത്തിന്റെ സംസ്ഥാപകൻ. ഇവരിലേക്ക് ചേർത്താണ് ചിശ്തി ത്വരീഖത്ത് അറിയപ്പെടുന്നത്. എന്നാൽ മുഈനുദ്ദീനുൽ ചിശ്തിയാണ് ഈ ത്വരീഖത്തിന്റെ സംസ്ഥാപകൻ എന്ന ധാരണ ശരിയല്ല. സ്നേഹം, സഹിഷ്ണുത, ആർജ്ജവം എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ ധാര നിലകൊള്ളുന്നത്.[1]
ചിശ്ത്തി ത്വരീഖത്തിന്റെ പ്രാരംഭ അനുയായികൾ അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യയിലുമായിരുന്നു. അബൂഇസ്ഹാഖ് ചിശ്തിയുടെ പിൻഗാമികളിൽ പ്രധാനിയാണ് ഉസ്മാൻ ഹാറൂനി(റ). അവരിൽ നിന്നും ഖാജ മുഈനുദ്ദീന്(റ) ത്വരീഖത് ലഭിച്ചു ഹി.583ൽ തന്റെ പതിനാലാം വയസ്സിൽ ഖുതുബുദ്ദീൻ(റ) ഖാജാ മുഈനുദ്ദീനുമായി ബൈഅത് ചെയ്യുകയും നബിയുടെ നിർദ്ദേശപ്രകാരം ഖാജാ മുഈനുദ്ദീൻ(റ) ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ ബഗ്ദാദിൽ വെച്ച് ശൈഖ് അബുല്ലൈസ് സമർഖന്തിയുടെ പള്ളിയിൽ വെച്ച് ഖുതുബുദ്ദീൻ ബക്തിയാർ കഅ്കിയെ തന്റെ ഖലീഫയായി (പിൻഗാമിയായി) പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് ഖുതുബുദ്ദീന്(റ) പതിനേഴ് വയസ്സായിരുന്നു പ്രായം.പന്ത്രണ്ടാം നൂറ്റാണ്ടിൻറെ മധ്യത്തോടെ ഖാജാ മൊഈനുദ്ദീൻ ചിശ്തി യാണ് Lahore (Punjab), Ajmer (Rajasthan) എന്നിവിടങ്ങളിൽ ഈ ത്വരീഖത്തിന് ബീജാവാപം നൽകിയത്. ഇന്ന് ഈ ത്വരീഖത്തിന് നല്ല പല ശാഖകളും കാണാവുന്നതാണ് പക്ഷെ ധാരയിൽ ചിശ്ത്തിമാർ അയ്ക്യത്തിലാണ് .12 ാം നൂറ്റാണ്ട് മുതൽ ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ത്വരീഖത്തിലൊന്നാണ് ഇത്. സൂഫിസം മൂലം ഒരുപാട് ജനങ്ങൾ ഇസ്ലാം സ്വീകരിച്ച കൂട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ ഉള്ള ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ ഉള്ള ജനങൾക്ക് ചിശ്ത്തി ത്വരീഖിത്ത് മൂലം ഇസ്ലാമിന്ടെ വെളിച്ചം ലഭിച്ചു ഖാജാ മൊയ്‌നുദ്ദിൻ ചിശ്ത്തി മൂലം 90ലക്ഷത്തിൽ അധികം ജനങൾക്ക് ഇസ്ലാം സ്വീകരിക്കാൻ അവസരം ലഭിച്ചു. ഇഹ്‌സാൻ .[2]