എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് മുംബൈയിലെ ടൂറിസം, ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന 30-ആമത്തെ നഗരം. [1] [2] 20 മില്യൺ ജനസംഖ്യയുള്ള മുംബൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരം, ലോകത്തിലേ ഏറ്റവും വലിയ പത്താമത്തെ നഗരം. ഇന്ത്യയുടെ സാമ്പത്തിക, വിനോദ, വാണിജ്യ തലസ്ഥാനമാണ്‌ മുംബൈ.

Clockwise from top: Cuffe Parade skyline, Taj Mahal Palace Hotel, Chhatrapati Shivaji Terminus, Bandra–Worli Sea Link, and the Gateway of India.

ബോംബെ എന്നതാണ് മുംബൈയുടെ പഴയ പേര്. റോഡ്‌, ട്രെയിൻ, കപ്പൽ, വിമാനം എന്നിങ്ങനെ മുംബൈ നല്ല രീതിയിൽ ബന്ധിപ്പിക്കപ്പെടുന്നു. [3]

മഹാരാഷ്ട്ര സംസ്ഥാനത്തിൻറെ തലസ്ഥാനമാണ് മുംബൈ, മുൻപ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു. 1 കോടി 30 ലക്ഷം ആളുകൾ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌.

മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. മുംബൈയിലെ അദമ്യമായ തൊഴിൽ - വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷൻ- ചലച്ചിത്ര വ്യവസായം മുംബൈയിൽ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളിൽ തന്നെയുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്‌, മുംബൈയെ നഗരത്തിനുള്ളിൽ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയിൽ ഇടം നൽകുന്നു.

കാലാവസ്ഥ തിരുത്തുക

ട്രോപിക്കൽ കാലാവസ്ഥ ആയതിനാൽ ഒരു വർഷത്തിൽ പലതരം കാലാവസ്ഥകൾ മുംബൈയിൽ ഉണ്ടാകും, ശരാശരി വാർഷിക താപനില 25 മുതൽ 2’8 ഡിഗ്രി സെൽഷ്യസ് വരേയാണ്‌, വേനൽ കാലത്ത് 33.3 ഡിഗ്രി സെൽഷ്യസ് വരെ ഉയരം. ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന തണുപ്പുകാലത്താണ് കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്.

ബീച്ചുകളും തടാകങ്ങളും തിരുത്തുക

പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന അനവധി ബീച്ചുകൾ മുംബൈയിൽ ഉണ്ട്, അവ പ്രധാന വിനോദ സഞ്ചാര പ്രദേശങ്ങളുമാണ്. ബീച്ചുകളിൽ ഇവയും ഉൾപ്പെടുന്നു: ജുഹു ബീച്ച്, കലംബ് ബീച്ച്, മാർവി ബീച്ച്, മറൈൻ ഡ്രൈവ്, അക്സ ബീച്ച്.

കൂടാതെ മുംബൈയിലുള്ള തടാകങ്ങൾ ഇവയാണ്: പവായ് തടാകം, തുൾസി തടാകം, വിഹാർ തടാകം, ബാന്ദ്ര തലാവ്.

പാർക്കുകൾ തിരുത്തുക

മുംബൈയിലെ പ്രസിദ്ധമായ പാർക്കുകളിൽ ഇവയും ഉൾപ്പെടുന്നു:

അഡ് ലാബ്സ് അക്വാമാജിക്ക, എസ്സെൽ വേൾഡ്, അഡ് ലാബ്സ് ഇമേജിക്ക, ഭവൻസ് നേച്ചർ അഡ്വെൻച്ചർ സെന്റർ, അന്ധേരി, സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌, ദി ഹാങ്ങിംഗ് ഗാർഡൻസ് ഓഫ് മുംബൈ. മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്. 87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിൻറെ വിസ്തൃതി. കദംബം, തേക്ക്, ഇന്ത്യൻ കോറൽ മരം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. ഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. പുള്ളിമാൻ, കുരക്കും മാൻ‍, ലംഗൂർ, റീസസ് കുരങ്ങ് എന്നീ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.

കോട്ടകളും ഗുഹകളും തിരുത്തുക

മുംബൈയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ കോട്ടകളും ഗുഹകളും ഉൾപ്പെടുന്നു. അവയിൽ ചിലത് ഇവയാണ്: എലിഫന്റ ഗുഹകൾ, കാനേരി ഗുഹകൾ, മാഹിം കോട്ട, ബേലാപ്പൂർ കോട്ട, ബോംബെ കാസിൽ, കാസ്റ്റെല്ല ഡി അഗ്വാഡ.

മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലിഫൻന്റ ഗുഹകൾ. ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവൻറെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാന ആകർഷണങ്ങൾ. 1987-ൽ എലിഫൻന്റ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.

ഫിലിം സ്റ്റുഡിയോകൾ തിരുത്തുക

മുംബൈ പ്രസിദ്ധമായ ബോളിവുഡ് നഗരമാണ്. ഇരുപതിൽ അധികം ഫിലിം സ്റ്റുഡിയോകൾ ഇവിടെ സ്ഥിതിചെയ്യുന്നു. [4]

അവലംബം തിരുത്തുക

  1. "Top 100 City Destinations Ranking" (PDF). Euromonitor International. January 2016. ശേഖരിച്ചത് 19 May 2017.
  2. "Mumbai - The Glittering City of Dreams". cleartrip.com. ശേഖരിച്ചത് 19 May 2017.
  3. "Historical Monuments in Mumbai". thevoiceofthezamorin.blogspot.in. 20 February 2015. ശേഖരിച്ചത് 24 October 2016.
  4. "Bollywood Tours in Mumbai: What are the Best Options?". Trip Savvy. ശേഖരിച്ചത് 19 May 2017.
"https://ml.wikipedia.org/w/index.php?title=മുംബൈ_ടൂറിസം&oldid=3057061" എന്ന താളിൽനിന്ന് ശേഖരിച്ചത്