ബാന്ദ്ര തലാവ്
മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തടാകമാണ് സ്വാമി വിവേകാനന്ദ് തലാവ് എന്നറിയപ്പെടുന്ന ബാന്ദ്ര തലാവ്. മുൻപ് ലോട്ടസ് ടാങ്ക് എന്നറിയപ്പെട്ടിരുന്ന ഈ തടാകം ഒരു ഗ്രേഡ് 2 പൈതൃകസ്മാരകമാണ്[1]. 200 നൂറ് വർഷത്തെ പഴക്കമുള്ള ഈ തടാകം സമീപത്തെ ഗ്രാമമായ നൗപാഡയിലെ ഒരു സമ്പന്നനായ കൊങ്കണി മുസ്ലീമാണ് നിർമ്മിച്ചത്[2][3]. "മോട്ടാ സരോവർ" എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. 7.5 ഏക്കറാണ് ഈ തടാകത്തിന്റെ വിസ്തീർണ്ണം[4]. പിൽക്കാലത്ത് തടാകത്തിന്റെ അറ്റകുറ്റപ്പണികൾ ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഏറ്റെടുക്കുകയും സ്വാമി വിവേകാനന്ദ സരോവർ എന്നു പുനർനാമകരണം ചെയ്യുകയും ചെയ്തു. 1990-കളിൽ ഈ തടാകത്തിൽ പാഡിൽ ബോട്ടിംഗ് സൗകര്യവും മത്സ്യകൃഷിയും ആരംഭിച്ചിരുന്നു[5].
ബാന്ദ്ര തലാവ് | |
---|---|
സ്ഥാനം | ബാന്ദ്ര, മുംബൈ, മഹാരാഷ്ട്ര |
നിർദ്ദേശാങ്കങ്ങൾ | 19°03′23″N 72°50′18″E / 19.056424°N 72.838245°E |
Type | കൃത്രിമതടാകം |
തദ്ദേശീയ നാമം | സ്വാമി വിവേകാനന്ദ് തലാവ് |
ഉപരിതല വിസ്തീർണ്ണം | 7.5 ഏക്കർ (3.0 ഹെ) |
സ്ഥാനം
തിരുത്തുകബാന്ദ്ര സബർബൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പടിഞ്ഞാറ് വശത്തുകൂടി എസ്.വി. റോഡും കിഴക്ക് വശത്തു കൂടി ടർണർ റോഡും (ഗുരു നാനാക് മാർഗ്ഗ്) കടന്നു പോകുന്നു.
അവലംബം
തിരുത്തുക- ↑ "Makeover for Bandra Talao finally kicks off". Daily News and Analysis. 30 June 2010. Retrieved 10 January 2012.
- ↑ "Gazetteer of Thane District - Places of Interest, 1882".
{{cite journal}}
: Cite journal requires|journal=
(help) - ↑ "BMC plans walkway around Bandra Talao". MiD DAY. 31 January 2011. Retrieved 10 January 2012.
- ↑ "Bandra talao all set for a Rs 33-crore makeover". The Times of India. 27 December 2009. Archived from the original on 2012-07-19. Retrieved 10 January 2012.
- ↑ "Bandra Talao set for beautification". Mumbai Mirror. 30 June 2010. Archived from the original on 2010-07-02. Retrieved 10 January 2012.