പവായ് തടാകം
മുംബൈ നഗരത്തിലെ ഒരു ശുദ്ധജലതടാകമാണ് പവായ് തടാകം. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലതടാകമാണിത്.
പവായ് തടാകം | |
---|---|
സ്ഥാനം | മുംബൈ, മഹാരാഷ്ട്ര |
നിർദ്ദേശാങ്കങ്ങൾ | 19°08′N 72°55′E / 19.13°N 72.91°E |
Catchment area | 6.61 കി.m2 (71,100,000 sq ft) |
Basin countries | ഇന്ത്യ |
പരമാവധി ആഴം | 12 മീ (39 അടി) |
ഉപരിതല ഉയരം | 58.5 മീ (191.93 അടി) |
അധിവാസ സ്ഥലങ്ങൾ | പവായ് |
ചരിത്രം
തിരുത്തുക1891-ൽ മിഠി നദിയിലേക്കുള്ള ഒരു നീരൊഴുക്കിന് കുറുകെ അണകെട്ടി രൂപപ്പെടുത്തിയ തടാകമാണിത്. ഇതിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന പവായ് എന്ന ചെറിയ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. നിർമ്മിച്ച കാലത്ത് ഇതിന് 2.1 ചതുരശ്ര കിലോമീറ്റർ (520 ഏക്കർ) വിസ്തീർണ്ണവും. 3 മീറ്റർ (9.8 അടി) മുതൽ 12 മീറ്റർ(39 അടി) വരെ ആഴവും ഉണ്ടായിരുന്നു. താരതമ്യേന വലിപ്പമേറിയ വിഹാർ തടാകത്തിന് അനുബന്ധമായി കുടിവെള്ളസ്രോതസ്സ് എന്ന നിലയിലായിരുന്നു ഇതിന്റെ നിർമ്മാണം[1]. എന്നാൽ മലിനീകരണവും പായലുകളും മൂലം ഈ തടാകത്തിൽ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം മോശമായതിനാൽ ഇവിടെ നിന്നുള്ള കുടിവെള്ളവിതരണം അധികനാൾ തുടർന്നില്ല. തുടർന്ന് വെസ്റ്റേൺ ഇന്ത്യ ഫിഷിംഗ് അസ്സോസിയേഷൻ ഈ തടാകം പാട്ടത്തിന് എടുത്തു. പിന്നീട് 1955-ൽ രജിസ്റ്റർ ചെയ്യപ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ആംഗ്ലിംഗ് അസ്സോസിയേഷൻ എന്ന സംഘടനയുടെ നിയന്ത്രണത്തിലായി ഈ തടാകം.
സ്ഥാനം
തിരുത്തുകമുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് ഈ തടാകം. സയൺ-കുർള വഴിയോ സാന്താക്രൂസ്-അന്ധേരി വഴിയോ റോഡ് മാർഗ്ഗം ഇവിടെ യെത്താം. സെൻട്രൽ ലൈനിലെ (മുംബൈ സബർബൻ റെയിൽവേ) കഞ്ചുർമാർഗാണ് ഏറ്റവും അടുത്തുള്ള സബർബൻ റെയിൽവേ സ്റ്റേഷൻ. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ്.
അവലംബം
തിരുത്തുക- ↑ "A design for echo sustainability: lessons from a stressed environment in Mumbai" (PDF). Grassrootsresearch.org. Archived from the original (PDF) on 2012-02-16. Retrieved 2012-08-30.
ചിത്രശാല
തിരുത്തുക-
പവായ് തടാകം ഒരു രാത്രിദൃശ്യം