മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം

വയനാട് ജില്ലയിൽ മീനങ്ങാടി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യമൂർത്തിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കേരളത്തിൽ, മത്സ്യമൂർത്തിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അതിനാൽ തന്നെ, ഈ ക്ഷേത്രം സവിശേഷശ്രദ്ധ ആകർഷിയ്ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കോഴിക്കോട്-മൈസൂരു ദേശീയപാത (എൻ.എച്ച്. 766) കടന്നുപോകുന്നു. ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽ ഉത്രട്ടാതി കൊടിയേറി നടക്കുന്ന ഉത്സവവും മേടമാസത്തിലെ മത്സ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം
സ്ഥാനം
സ്ഥാനം:മീനങ്ങാടി, വയനാട് ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മത്സ്യമൂർത്തി (പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവിന്റേതാണ്)
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അയ്യായിരം വർഷം മുമ്പ്

ഐതിഹ്യം

തിരുത്തുക

ഏകദേശം അഞ്ഞൂറുവർഷം മുമ്പ് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം വഴി കടന്നുപോയ ഒരു യോഗീശ്വരൻ കുളിയ്ക്കാനായി അടുത്തുകണ്ട കുളത്തിലിറങ്ങി. കുളിച്ചുകൊണ്ടിരിയ്ക്കേ അദ്ദേഹം ഒരു മത്സ്യം പെട്ടെന്ന് പൊങ്ങുന്നതും മുങ്ങുന്നതുമായ കാഴ്ച ഇടയ്ക്കിടെ കാണാനിടയായി. മത്സ്യമൂർത്തിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം അടുത്തുള്ള പറമ്പിൽ നിന്ന് ഒരു മഹാവിഷ്ണുവിഗ്രഹം കൊണ്ടുവന്ന് മത്സ്യമൂർത്തിയായി സങ്കല്പിച്ച് കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചു. യോഗീശ്വരനുമുന്നിൽ മീനാടിയ സ്ഥലം 'മീനങ്കിടി' എന്നും പിന്നീട് 'മീനങ്ങാടി' എന്നും അറിയപ്പെട്ടു.