ഉത്രട്ടാതി (നക്ഷത്രം)

(ഉത്രട്ടാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനപൗരസ്ത്യജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും നക്ഷത്രനാമങ്ങളിൽ 26-‌ാമത്തേതായി പരിഗണിക്കപ്പെടുന്നു ഉത്രട്ടാതി. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा) എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും മീനം രാശിയിൽ ഉൾപ്പെടുന്നു. ഗാമ പെഗാസി, ആൽഫാ ആന്ദ്രൊമീഡിയ എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്.[൧] “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണ് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്ക് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ട്.[1]

ഉത്തരഭാദ്രപദത്തിലെ അംഗനക്ഷത്രങ്ങളുടെ ആകാശരേഖ

കുറിപ്പുകൾ

തിരുത്തുക
  • ^ ഭാരതീയജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രനാമം എന്നത് ഒന്നോ അതിലധികമോ നക്ഷത്രങ്ങൾക്കോ ആകാശത്തിലുള്ള അവയുടെ രാശിസ്ഥാനത്തിനോ കൊടുത്തിരിക്കുന്ന പേരാണ്.

==ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർ==(sachin surendran) 1കൊച്ചിൻ ഹനീഫ 2.Majnu Murali(AmS)

  1. Dennis M. Harness. "The Nakshatras: The Lunar Mansions of Vedic Astrology". Lotus Press: 1999. ISBN 0914955837. pg.113


"https://ml.wikipedia.org/w/index.php?title=ഉത്രട്ടാതി_(നക്ഷത്രം)&oldid=3821610" എന്ന താളിൽനിന്ന് ശേഖരിച്ചത്