മീകാത്ത്

(മീഖാത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹജ്ജും ഉംറയും ചെയ്യാൻ മക്കയിലേക്ക് പുറപ്പെടുന്നവർ‌ ആദ്യ കർമ്മമായ ഇഹ്റാം ചെയ്യുന്ന സ്ഥലങ്ങളാണ് മീഖാത്തുകൾ (അറബി: ميقات ).

വിദൂര ദിക്കുകളിൽ‌ നിന്നും പുറപ്പെടുന്നവർ‌, മീകാത്തുക‌ളിലെത്തുമ്പോൾ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോകുവാനോ, അശ്രദ്ധരായിപ്പോകുവാനോ സാദ്ധ്യതയുള്ളതിനാൽ‌, അതതു ഹജ്ജ് ഹൗസുകളിൽ‌ നിന്നും ഇഹ്‌റാം ചെയ്തിറങ്ങാറാണ് പതിവെങ്കിലും, അവസരം ലഭിച്ചാൽ‌ മീകാത്തിന്നു നേരെയെത്തുമ്പോൾ ഇഹ്റാം പുതുക്കും. ഇന്ത്യയിൽ‌ നിന്നും പോവുന്നവർ‌ യലംലമിലെത്തുമ്പോഴാണ് ഇഹ്‌റാം കർ‌മം നിർ‌വഹിക്കേണ്ടത്. സാധാരണയായി വിമാനങ്ങളിൽ മീകാത്ത് ഓർമ്മിപ്പിക്കപ്പെടും.

കരമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് അതതു മീകാത്തുകളിൽ‌ ശുദ്ധി ചെയ്ത് ഇഹ്‌റാം ചെയ്യാൻ‌ സൗകര്യപ്രദമായ പള്ളികളുണ്ട്. പ്രധാനപ്പെട്ട 5 മീകാത്തുകളുടെയും സ്ഥാന നിർണയം ചെയ്തത് മുഹമ്മദ് നബിയാണ്.

മസ്ജിദ് തൻ‌ഈം,
മക്കക്കാരുടെ മീകാത്ത്
പ്രധാന മീകാത്തുകൾ
1 ദുൽഹുലെയ്ഫ (Zu 'l-Hulafa)(Arabic ذو الحليفة) മദീന ഭാഗത്തു നിന്നും വരുന്നവർക്ക്
2 ജുഹ്ഫ (Juhfa) (Arabicجحفة) സിറിയൻ‌( Greater Syria[1] (അറബി: سوريّة الكبرى)[2] (The Levant[3] or ‎ ash-Shām) بلاد الشام[4] ) ഭാഗത്തു നിന്നും വരുന്നവർക്ക്
3 ഖര്നു മന്സിൽ‌ (Qarnu 'l-Manāzil)(Arabicقرن المنازل) നജ്ദ് ഭാഗത്തു നിന്നും വരുന്നവർക്ക്
4 യലംലം (Yalamlam) (Arabic يلملم) യെമൻ ഭാഗത്തു നിന്നും വരുന്നവർക്ക്
5 തൻ‌ഈം(Thaneim) (Arabic التنعيم)) മക്കാ നിവാസികൽ‌ക്ക്
6 ദാത്ത് ഇര്ക്ക് (Zāt-i-'Irq)(Arabicذات عرق) ഇറാഖ് ഭാഗത്തു നിന്നും വരുന്നവർക്ക്
7 ഇബ്റാഹീം മുറ്സിയ (Ibrahīm Mursīa(Arabic ذو الحليفة) ചെങ്കടൽ ഭാഗത്തു നിന്നും വരുന്നവർക്ക്
  1. http://www.vazhi.org/Teachings/Hajjchart.pdf Archived 2009-04-19 at the Wayback Machine.
  2. Hughes, Thomas Patrick (1994). Dictionary of Islam. Chicago, IL: Kazi Publications Inc. USA. ISBN 0-935782-70-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മീകാത്ത്&oldid=3999245" എന്ന താളിൽനിന്ന് ശേഖരിച്ചത്