മിൽഡ്രഡ് കോൺ
മിൽഡ്രഡ് കോൺ (ജൂലൈ 12, 1913 - ഒക്ടോബർ 12, 2009)[1][2] ഒരു അമേരിക്കൻ ബയോകെമിസ്റ്റായിരുന്നു. മൃഗങ്ങളുടെ കോശങ്ങളിലെ രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ ജൈവ രാസ പ്രക്രിയകളെക്കുറിച്ചുള്ള അവബോധം വളർത്തി. എൻസൈം പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി ന്യൂക്ലിയർ മാഗ്നെറ്റിക് റെസൊണൻസ് ഉപയോഗിക്കുന്നതിൽ അവർ ഒരു മുൻനിരക്കാരിയായിരുന്നു. പ്രത്യേകിച്ച് അഡെനോസിൻ ട്രൈഫോസ്ഫേറ്റ് (എടിപി)[3]
മിൽഡ്രഡ് കോൺ | |
---|---|
പ്രമാണം:Mildred Cohn.jpg | |
ജനനം | ന്യൂ യോർക്ക് നഗരം, ന്യൂ യോർക്ക്, US | ജൂലൈ 12, 1913
മരണം | ഒക്ടോബർ 12, 2009 | (പ്രായം 96)
ദേശീയത | അമേരിക്കൻ |
കലാലയം | ഹണ്ടർ കോളേജ്, കൊളംബിയ സർവകലാശാല |
പുരസ്കാരങ്ങൾ | Garvan–Olin Medal (1963) Elliott Cresson Medal (1975), നാഷണൽ മെഡൽ ഓഫ് സയൻസ് (1982) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫിസിക്കൽ ബയോകെമിസ്ട്രി |
സ്ഥാപനങ്ങൾ | പെൻസിൽവാനിയ സർവകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | ഹരോൾഡ് യുറി |
1982-ൽ രാജ്യത്തെ പരമോന്നത ശാസ്ത്ര അവാർഡായ നാഷണൽ മെഡൽ ഓഫ് സയൻസ് ലഭിക്കുകയും[4] നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുകയും ചെയ്തു.
ആദ്യകാലജീവിതം
തിരുത്തുകകോണിന്റെ മാതാപിതാക്കളും, ബാല്യകാല പ്രണയിതാക്കകളുമായ ഇസിഡോർ കോൺ, ബെർത്ത ക്ലീൻ കോൺ [3] എന്നിവർ ജൂതവംശജരായിരുന്നു. അവരുടെ അച്ഛൻ ഒരു റബായ് ( യഹൂദമതപണ്ഡിതൻ) ആയിരുന്നു. 1907 ഓടെ അവർ റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടു. മിൽഡ്രഡ് കോൺ 1913 ജൂലൈ 12 ന് ബ്രോങ്ക്സിൽ ജനിച്ചു. അവിടെ അവരുടെ കുടുംബം ഒരു അപ്പാർട്ട്മെന്റിൽ താമസിച്ചു. മിൽഡ്രെഡിന് 13 വയസ്സുള്ളപ്പോൾ, അവരുടെ പിതാവ് കുടുംബത്തെ ഒരു യീദിഷ് സംസാരിക്കുന്ന സഹകരണാടിസ്ഥാനത്തിലുള്ള ഹെയ്ം ഗെസെൽഷാഫ്റ്റിലേക്ക് മാറ്റി. അത് വിദ്യാഭ്യാസം, കല, സാമൂഹ്യനീതി, യീദിഷ് സംസ്കാരം സംരക്ഷിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകി.[5]
വിദ്യാഭ്യാസം
തിരുത്തുകകോൺ ഹൈസ്കൂളിൽ നിന്ന് 14 വയസ്സുള്ളപ്പോൾ ബിരുദം നേടി.[6] വംശം, മതം, വംശീയ പശ്ചാത്തലം എന്നിവ കണക്കിലെടുക്കാതെ യോഗ്യതയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യവും തുറന്നതുമായ ഹണ്ടർ കോളേജിൽ ചേർന്നു.[7]1931-ൽ അവൾക്ക് ബാച്ചിലേഴ്സ് കം ലൗഡ് ലഭിച്ചു.[6] കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം തങ്ങാൻ അവർക്ക് കഴിഞ്ഞു. പക്ഷേ അവർ ഒരു സ്ത്രീയായതിനാൽ അസിസ്റ്റന്റ്ഷിപ്പ് ലഭിക്കാൻ യോഗ്യതയില്ലായിരുന്നു.[7]1932-ൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സിൽ രണ്ടുവർഷം പ്രവർത്തിച്ചു.[6]അവർക്ക് പിന്തുണയുള്ള ഒരു സൂപ്പർവൈസർ ഉണ്ടായിരുന്നുവെങ്കിലും, 70 പുരുഷന്മാർക്കിടയിൽ ഏക വനിതയായിരുന്നതിനാൽ ഒരിക്കലും സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് അറിയിച്ചു.[7]പിന്നീട് നൊബേൽ സമ്മാനം നേടിയ ഹരോൾഡ് യുറെയുടെ കീഴിൽ പഠിക്കാൻ കൊളംബിയയിലേക്ക് മടങ്ങി.[8] കാർബണിന്റെ വ്യത്യസ്ത ഐസോടോപ്പുകൾ പഠിക്കാൻ കോൺ പ്രവർത്തിക്കുകയായിരുന്നു. എന്നിരുന്നാലും, അവരുടെ സജ്ജീകരണം അവളെ പരാജയപ്പെടുത്തി. അവർക്ക് ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓക്സിജൻ ഐസോടോപ്പുകളെക്കുറിച്ച് പ്രബന്ധം എഴുതിയ അവർ 1938-ൽ ഫിസിക്കൽ കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി.[9]
കരിയർ
തിരുത്തുകExternal videos | |
---|---|
“I didn’t intend to be an assistant for the rest of my life; so I started a new field of research”, talk given at the Science History Institute in 2005. |
യുറെയുടെ ശുപാർശയോടെ, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ വിൻസെന്റ് ഡു വിഗ്നൗഡിന്റെ ലബോറട്ടറിയിൽ റിസർച്ച് അസോസിയേറ്റ് സ്ഥാനം നേടാൻ കോണിന് കഴിഞ്ഞു. റേഡിയോ ആക്ടീവ് സൾഫർ ഐസോടോപ്പുകൾ ഉപയോഗിച്ച് കോൺ സൾഫർ-അമിനോ ആസിഡ് മെറ്റബോളിസത്തെക്കുറിച്ച് പോസ്റ്റ്-ഡോക്ടറൽ പഠനങ്ങൾ നടത്തി. സൾഫർ അടങ്ങിയ സംയുക്തങ്ങളുടെ മെറ്റബോളിസം പരിശോധിക്കാൻ ഐസോടോപ്പിക് ട്രേസറുകളുടെ ഉപയോഗം കോൺ ആരംഭിച്ചു.[10]ഡു വിഗ്നൗഡ് തന്റെ ലബോറട്ടറി ന്യൂയോർക്ക് നഗരത്തിലെ കോർനെൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ, കോണും അവരുടെ പുതിയ ഭർത്താവ് ഭൗതികശാസ്ത്രജ്ഞൻ ഹെൻറി പ്രിമാകോഫും ന്യൂയോർക്കിലേക്ക് മാറി.[7][11]
1946-ൽ വാഷിംഗ്ടൺ സർവകലാശാലയിൽ ഫാക്കൽറ്റി നിയമനം ഹെൻറി പ്രിമാകോഫ് വാഗ്ദാനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിസിനിലെ ബയോകെമിസ്ട്രി ലബോറട്ടറിയിൽ കാൾ, ഗെർട്ടി കോറി എന്നിവരുമായി ഒരു ഗവേഷക സ്ഥാനം നേടാൻ കോണിന് കഴിഞ്ഞു.[11]അവിടെ, അവർക്ക് സ്വന്തം ഗവേഷണ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞു. എടിപിയുടെ ബയോകെമിസ്ട്രിയെക്കുറിച്ച് ഗണ്യമായ വിവരങ്ങൾ വെളിപ്പെടുത്തി. [3] എടിപിയുടെ ഘടന, ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ, എടിപി, എഡിപി എന്നിവയുടെ എൻസൈമാറ്റിക് പരിവർത്തനത്തിൽ ഡൈവാലന്റ് അയോണുകളുടെ പങ്ക് ഉൾപ്പെടെ എടിപിയുമായുള്ള ഫോസ്ഫറസിന്റെ പ്രവർത്തനം അന്വേഷിക്കാൻ അവർ ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് ഉപയോഗിച്ചു.[12]
അവലംബം
തിരുത്തുക- ↑ Schudel, Matt (October 23, 2009). "Mildred Cohn, 96; acclaimed scientist overcame bias". Washington Post.
- ↑ Martin, Douglas (November 11, 2009). "Mildred Cohn, Biochemist, Is Dead at 96". The New York Times. Retrieved November 11, 2009.
- ↑ 3.0 3.1 3.2 Oakes, Elizabeth H. (2007). Encyclopedia of world scientists (Rev. ed.). New York: Facts on File. p. 145. ISBN 9780816061587. Archived from the original on 2013-11-10. Retrieved 2020-03-22.
- ↑ Maugh, Thomas H. (2009-10-13). "Mildred Cohn dies at 96; chemist applied physics to problems of biology, earned National Medal of Science". Los Angeles Times.
- ↑ Mildred Cohn, Ph.D.: The Science of Fearlessness, Video, 18 min 43 sec, Science History Institute, Philadelphia, PA
- ↑ 6.0 6.1 6.2 Gortler, Leon (15 December 1987). Mildred Cohn, Transcript of an Interview Conducted by Leon Gortler at University of Pennsylvania on 15 December 1987 and 6 January 1988 (PDF). Philadelphia, PA: Chemical Heritage Foundation.
- ↑ 7.0 7.1 7.2 7.3 Wasserman, Elga (2002). The door in the dream: conversations with eminent women in science (Reprinted in pbk. ed.). Washington, DC: Joseph Henry Press. ISBN 0309086191.
- ↑ "The Nobel Prize in Chemistry 1934: Harold C. Urey". The Nobel Foundation. 1934.
- ↑ "Mildren Cohn (1913–2009)". American Chemical Society.
- ↑ Kresge, Nicole; Simoni, Robert D.; Hill, Robert L. (2009-11-06). "Succeeding in Science Despite the Odds; Studying Metabolism with NMR by Mildred Cohn". The Journal of Biological Chemistry. 284 (45): e12-3. PMC 2781545. PMID 19891052.
- ↑ 11.0 11.1 "Mildred Cohn (b. 1913)". Bernard Becker Medical Library.
- ↑ "Interview with a Scientist - Erica Carlson". SciVee. 2007-09-19. Retrieved 2020-03-22.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Center for Oral History. "Mildred Cohn". Science History Institute.
- Gortler, Leon (15 December 1987). Mildred Cohn, Transcript of an Interview Conducted by Leon Gortler at University of Pennsylvania on 15 December 1987 and 6 January 1988 (PDF). Philadelphia, PA: Chemical Heritage Foundation.
- Mildred Cohn, Ph.D.: The Science of Fearlessness, Video, 18 min 43 sec, Science History Institute, Philadelphia, PA