ഗെർട്ടി തെരേസാ കോറി (ഓഗസ്റ്റ് 15, 1896 – ഒക്റ്റോബർ 26, 1957) ഒരു യഹൂദ ഓസ്ട്രിയൻ-അമേരിക്കൻ വംശജയായ ജൈവശാസ്ത്രജ്ഞയും വൈദ്യശാസ്ത്രത്തിൽ ഗ്ലൈക്കോജൻ മെറ്റബോളിസത്തെ കണ്ടെത്തുന്നതിൽ നിർവ്വഹിച്ച പങ്കിൽ നോബൽ പുരസ്കാരം നേടിയ ആദ്യത്തെ വനിതയുമാണ്. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത എന്ന ബഹുമതിയും ഗെർട്ടി കോറിക്കാണ്. 1947-ലെ ഈ പുരസ്കാരത്തിന് മൂന്നു പേർ അർഹരായി ഗെർട്ടി തെരേസാ കോറിയും ഭർത്താവ് കാൾ ഫെർഡിനന്ഡ് കോറിയും പിന്നെ ബർണാഡോ ഹോസ്സേ എന്ന് ആർജെന്റ്റൈൻ ശാസ്ത്രജ്ഞനും.

ഗെർട്ടി തെരേസാ കോറി
Gerty Theresa Cori.jpg
ഗെർട്ടി തെരേസാ കോറി 1947
ജനനം
Gerty Theresa Radnitz

(1896-08-15)ഓഗസ്റ്റ് 15, 1896
മരണംഒക്ടോബർ 26, 1957(1957-10-26) (പ്രായം 61)
മരണ കാരണംമൈലോസെ്ലെറോസിസ്
മറ്റ് പേരുകൾGerty Theresa Cori
കലാലയംKarl-Ferdinands-Universität in Prague
തൊഴിൽBiochemist
അറിയപ്പെടുന്നത്Extensive research on carbohydrate metabolism; described the Cori cycle; identified Glucose 1-phosphate
ജീവിതപങ്കാളി(കൾ)
(m. 1920⁠–⁠1957)
പുരസ്കാരങ്ങൾMany awards and recognitions, including Nobel Prize in Physiology or Medicine (1947)

കോറി പ്രാഗിൽ (ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിൽ, ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക്) ആണ് ജനിച്ചത്. ജെർട്ടി ഒരു വിളിപ്പേര് ആയിരുന്നില്ല. പകരം ഒരു ഓസ്ട്രിയൻ യുദ്ധക്കപ്പലിൻറെ പേരായിരുന്നു അവർക്ക് നൽകിയിരുന്നത്.[1] ശാസ്ത്രത്തിൽ സ്ത്രീകളെ പാർശ്വവത്കരിക്കപ്പെടുകയും കുറച്ച് വിദ്യാഭ്യാസ അവസരങ്ങൾ മാത്രം അനുവദിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിൽ വളർന്നപ്പോൾ അവർ മെഡിക്കൽ സ്കൂളിൽ പ്രവേശിച്ചു. അവിടെ അവർ തന്റെ ഭാവിയിലെ ഭർത്താവ് കാൾ ഫെർഡിനാന്റ് കോറിയെ, അനാട്ടമി ക്ലാസിൽ കണ്ടുമുട്ടി.[2]

ജീവിതരേഖതിരുത്തുക

പ്രാഹയിലെ ഒരു ജൂത കുടുംബത്തിലാണ് ഗെർട്ടി തെരേസാ റാഡ്നിസ് ജനിച്ചത്. 1920-ൽ അവിടത്തെ കാൾ ഫെർഡ്നിന്ഡ് യൂണിവഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1920-ൽ തന്നേയായിരുന്നു സഹപാഠിയായിരുന്ന കാൾ ഫെർഡിനന്ഡ് കോറിയുമായുളള വിവാഹവും. 1922-ൽ ഇരുവരും അമേരിക്കയിലേക്ക് താമസം മാറ്റുകയും 1928- അമേരിക്കൻ പൗരത്വം സ്വീകരിക്കയും ചെയ്തു.[3] പലതരത്തിലുളള ഔദ്യോഗിക തടസ്സങ്ങളുണ്ടായിരുന്നെങ്കിലും കോറി ദമ്പതിമാർ ഒരേ വിഷയത്തിൽ ഒരുമിച്ച് ഗവേഷണം നടത്താനാണ് ഇഷ്ടപ്പെട്ടത്. മനുഷ്യശരീരത്തിലെ പചനപോഷണക്രിയകളിൽ ഗ്ളൂക്കോസ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് കോറി ദമ്പതിമാർ സവിസ്തരം തെളിയിച്ചു. ഇന്ന് Cori Cycle എന്നറിയപ്പെടുന്ന ഈ സമ്പൂർണ്ണ ചാക്രിക പ്രക്രിയെക്കുറിച്ചുളള ഗവേഷണമാണ് കോറി ദമ്പതിമാർക്ക് നോബൽ പുരസ്കാരം നേടിക്കൊടുത്തത്.

കോറി ചക്രംതിരുത്തുക

കോറി ചക്രം

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Shepley, Carol Ferring (2008). Movers and Shakers, Scalawags and Suffragettes: Tales from Bellefontaine Cemetery. St. Louis, MO: Missouri History Museum.
  2. Rachel,, Swaby,. Headstrong : 52 women who changed science-- and the world (First പതിപ്പ്.). New York. ISBN 9780553446791. OCLC 886483944.{{cite book}}: CS1 maint: extra punctuation (link)
  3. ഗെർട്ടി തെരേസാ കോറി
"https://ml.wikipedia.org/w/index.php?title=ഗെർട്ടി_കോറി&oldid=3837418" എന്ന താളിൽനിന്ന് ശേഖരിച്ചത്