മിസ്മി, പെറുവിലെ ആന്തിസ് പർവ്വതനിരകളിലെ ചില മലനിരയിലെ 5,597 മീറ്റർ (18,363 അടി) ഉയരമുള്ളതും അഗ്നിപർവ്വതജന്യവുമായ ഒരു കൊടുമുടിയാണ്. 1996-ൽ[1] ആമസോൺ നദിയുടെ അനതിവിദൂരമായതും അതീവ ദുർഘടം പിടിച്ചതുമായ മിസ്മിയിലെ ഹിമനീരുറവ ആമസോൺ നദിയുടെ ഉറവിടമായി തിരിച്ചറിയപ്പെടുകയും ഈ കണ്ടെത്തൽ 2001[2] ലും പിന്നീട് 2007[3] ൽ പുനഃസ്ഥിരീകരണം നടത്തപ്പെടുകയും ചെയ്തിരുന്നു. മിസ്മിയിൽനിന്നുള്ള ജലം കർഹ്വാസാന്താ, അപച്ചിത എന്നീ അരുവികളിലേക്കും പിന്നീട് അപൂരിമാക് നദിയിലേയ്ക്ക് ഒഴുകുന്നു. ഉകായാലി നദിയുടെ ഒരു ഉപനദിയായ ഇത് പിന്നീട് മാരാനോൺ നദിയിൽ പതിച്ച് ആമസോണിന്റെ ആദ്യ രൂപീകരണമായിത്തീരുകയും ചെയ്യുന്നു.

മിസ്മി
Nevado Mismi.jpg
മിസ്മിയുടെ തെക്കുകിഴക്കുനിന്നുള്ള വീക്ഷണം.
Highest point
Elevation5,597 മീ (18,363 അടി)
Coordinates15°31′31″S 71°41′27″W / 15.52528°S 71.69083°W / -15.52528; -71.69083Coordinates: 15°31′31″S 71°41′27″W / 15.52528°S 71.69083°W / -15.52528; -71.69083
Geography
മിസ്മി is located in Peru
മിസ്മി
മിസ്മി
Peru
LocationArequipa Region, Peru
Parent rangeAndes, Ch'ila mountain range
Geology
Mountain typeStratovolcano

സ്ഥാനംതിരുത്തുക

 
ആമസോൺ നദി മിസ്മിയിലെ ഒരു കിഴുക്കാൻതൂക്കായ പാറയിടുക്കിൽ നിന്ന് ഉദ്ഭവിക്കുന്നു (മരക്കുരിശ് അടയാളം വച്ചിരിക്കുന്നു)

ടിറ്റിക്കാക്ക തടാകത്തിന് ഏകദേശം 160 കിലോമീറ്റർ പടിഞ്ഞാറായും പെറുവിലെ തലസ്ഥാന നഗരിയായ ലിമയിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ തെക്കുകിഴക്കായും അരെക്വിപ്പ മേഖലയിലാണ് മിസ്മി സ്ഥിതിചെയ്യുന്നത്. കോൾക്ക കാന്യണിയിലെ ഏറ്റവും ഉത്തുംഗമായ സ്ഥലങ്ങളിലൊന്നാണിത്. കൊടുമുടിയിൽ നിരവധി ഹിമാനികളും സ്ഥിതിചെയ്യുന്നു.

ദ കോസ്റ്റ്യൂ ആമസോൺ എക്സ്പെഡിഷൻതിരുത്തുക

1982-ൽ ജീൻ മൈക്കൽ കോസ്റ്റോ എന്ന പര്യവേക്ഷകൻ ആമസോൺ നദീമുഖം മുതൽ ഉത്ഭവസ്ഥാനംവരെ വിപുലമായ രീതിയിലുള്ള ഒരു ശാസ്ത്ര പര്യവേഷണം നടത്തിയിരുന്നു. "കോസ്റ്റോ ആമസോൺ എക്സ്പെഡിഷൻ" എന്നറിയപ്പെട്ട ഈ പര്യവേക്ഷണത്തിന് ഏകദേശം 11 മില്യൺ ഡോളർ ചെലവിടുകയും 1983 ൽ "കോസ്റ്റ്യൂസ് ആമസോൺ" എന്ന പേരിൽ ആറു മണിക്കൂർ ദൈർഘ്യമുള്ള ഒരു ടെലിവിഷൻ ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തു . ഇത് കഴിഞ്ഞ വർഷങ്ങളിലെ പഠന വിവരങ്ങൾ നൽകിയതോടൊപ്പം, ഭൂമിയിലെ ഏറ്റവും വലിയ നദീ ശൃംഖലയിലെ ജീവശാസ്ത്രപരവും ഭൂതത്വസ്ത്രപരവുമായ ഉൾക്കാഴ്‌ച നൽകുന്നതിനു സഹായകമാകുകയും ചെയ്തിരുന്നു. ഈ പര്യവേക്ഷണം നടത്തപ്പെട്ടത് മൂന്നു പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചായിരുന്നു.

പരമ്പരാഗതമായി പര്യവേക്ഷകരും ഭൂമിശാസ്ത്രജ്ഞരും നീളമുള്ള പോഷകനദികളെ നിരീക്ഷിക്കുന്നതിലൂടെയാണ് ഒരു നദീതട സംവിധാനത്തിന്റെ ഉത്ഭവം നിർവ്വചിച്ചിരുന്നത്. അതേസമയം ഒഴുക്കിൻറെ തലഭാഗത്തിനു നാടകീയമായി ഓരോ മാസവും ജലത്തിൻറെ വ്യാപ്തിയെ മാറ്റാൻ സാധിച്ചിരുന്നു. ഡസൻ കണക്കിന് അരുവികൾ ഉറവിടങ്ങളാണെന്ന് അവകാശപ്പെട്ടിരുന്ന ആമസോൺ തടം പോലെ സങ്കീർണമായ ഒരു സംവിധാനത്തിൽ, മുൻകാലത്ത് വളരെ അപര്യാപ്തമായ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന ഭൂപടത്തിൽനിന്നു വിശ്വാസയോഗ്യമായ ഒരു ഉറവിടത്തെ സമവായത്തിലൂടെ പ്രമാണീകരിക്കുവാൻ  ഒരു നിശ്ചിത സമയത്തിൽ സാധിക്കുകയില്ലെന്നു കരുതപ്പെട്ടിരുന്നതിനാൽ, യഥാർത്ഥ ഉത്ഭവ സ്ഥലം ഊഹാപോഹമായിത്തന്നെ അവശേഷിക്കുകയും ചെയ്തു. അര ഡസനോളം സൈറ്റുകൾ “ആമസോണിന്റെ ഉത്ഭവം” എന്ന തലക്കെട്ട് അവകാശപ്പെടുകയും 1982 വരെ പുതുതായി അനവധി സൈറ്റുകൾ ഈ അവകാശവാദമുന്നയിച്ച് എത്തിക്കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ 1971 ൽ ആമസോണിന്റെ യഥാർത്ഥ ഉറവിടം മറ്റാരെങ്കിലും കണ്ടുപിടിക്കും മുമ്പുതന്നെ ലോറെൻ മക്കിന്റയർ കണ്ടുപിടിച്ചു. ഇതു സാറ്റലൈറ്റ് വഴി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.[4]

അവലംബംതിരുത്തുക

  1. Source of the Amazon River Identified (Jacek Palkiewicz)
  2. "Explorers Pinpoint Source of the Amazon". National Geographic News. Dec 21, 2000. ശേഖരിച്ചത് 2010-12-05.
  3. "Amazon river ‘longer than Nile’". BBC News. June 16, 2007. ശേഖരിച്ചത് 2010-12-05.
  4. http://www.peruviantimes.com/15/satellite-images-confirm-true-source-of-the-amazon/13676/
"https://ml.wikipedia.org/w/index.php?title=മിസ്മി&oldid=3456269" എന്ന താളിൽനിന്ന് ശേഖരിച്ചത്