പെറുവിലെ അരെക്വിപ്പാ മേഖലയിലൂടെ പ്രവഹിക്കുന്ന ഒരു ചെറുനദിയാണ് കാർഹ്വാസാന്ത. ഇത് ആമസോൺ നദിയുടെ ഉത്ഭവപ്രദേശത്തെ ഉറവിടങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറ്റ്ലാന്റിക് മഹാ സമുദ്രത്തിൽ നിന്ന് ഏകദേശം 6,400 കിലോമീറ്റർ ദൂരെ 5,597 മീറ്റർ ഉയരത്തിലുള്ള നെവാഡോ മിസ്മിയിലെ മഞ്ഞുരുകിയെത്തുന്നതാണ് ഈ നദിയിലെ ജലം. ആമസോൺ തടത്തിലെ മറ്റെല്ലാ സ്രോതസ്സുകളേക്കാളും, കർഹ്വാസാന്തായിലെ ഹിമജലമാണ്, ആമസോണിലെ ഏറ്റവും വിദൂരത്തു നിന്നുള്ള ജലത്തിന്റെ ഉറവിടമായി കാർട്ടോഗ്രാഫർമാർ കണക്കാക്കുന്നത്.

കർഹ്വാസാന്താ, ക്വെബ്രാഡാ അപാചിതയുമായി സംയോജിച്ച് റിയോ ലോക്വെറ്റ നദിയായി മാറുന്നു. അപൂരിമാക് നദിയായി മാറുന്നതിനുമുമ്പായി ഈ നദിയ്ക്ക് നിരവധി പേരുമാറ്റങ്ങളുണ്ടാകുന്നു. നാലു നദികൾ സംയോജിച്ച് അപുരിമാക് നദിയായി മാറുന്ന ജംഗ്ഷനിൽ ഖനന നഗരമായ കയില്ലോമ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കാർഹ്വാസാന്ത&oldid=3432847" എന്ന താളിൽനിന്ന് ശേഖരിച്ചത്