മരിയ ഡി ലൂർദെസ് "മിയ" വില്ല്യേഴ്സ് ഫറോ (ജനനം: ഫെബ്രുവരി 9, 1945)[1][2] ഒരു അമേരിക്കൻ നടിയും പൊതുപ്രവർത്തകയും മുൻ ഫാഷൻ മോഡലുമായിരുന്നു. അവർ ആദ്യം പൊതുശ്രദ്ധ നേടിയത് ടെലിവിഷൻ സോപ്പ് ഓപ്പറയായ പേറ്റൺ പ്ലേസിലെ അലിസൺ മക്കിൻസി എന്ന കഥാപാത്രമായി അഭിനയിച്ചതോടെയായിരുന്നു. പ്രശസ്ത അമേരിക്കൻ നടനും ഗായകനും സംവിധായകനുമായിരന്ന ഫ്രാങ്ക് സിനാട്രയുമായുള്ള അവരുടെ ഹ്രസ്വകാല വിവാഹബന്ധവും ജനശ്രദ്ധനേടിയിരുന്നു.

മിയ ഫറോ
Mia Farrow 2012 Shankbone.JPG
Farrow at the 2012 Time 100
ജനനം
María de Lourdes Villiers Farrow

(1945-02-09) ഫെബ്രുവരി 9, 1945  (77 വയസ്സ്)
തൊഴിൽActress, activist, model
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)
(m. 1966; div. 1968)

(m. 1970; div. 1979)
പങ്കാളി(കൾ)Woody Allen
(c. 1979; sep. 1992)
കുട്ടികൾ14 (10 adopted)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

റോമൻ പോളാൻസ്സ്കിയുടെ 1968 ലെ "റോസ്മേരീസ് ബേബി" എന്ന സിനിമയിലെ റോസ്മേരി എന്ന ആദ്യകാല വേഷം അവർക്ക് BAFTA അവാർഡിനും നല്ല നടിയ്ക്കുള്ള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനും സഹായകമായി. 1970 കളിൽ ഫോളോ മീ (1972), ദ ഗ്രേറ്റ് ഗാറ്റ്സ്ബി (1974) ഡെത് ഓൺ ദ നൈൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. നടനും സംവിധായകനുമായിരുന്ന വൂഡി അലനുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന മിയ ഫറോ 1979 മുതൽ 1992 വരെയുള്ള കാലത്ത് അദ്ദേഹത്തോടൊപ്പം സെലിഗ് (1983), ബ്രോഡ്വേ ഡാനി റോസ് (1984), ദി പർപ്പിൾ റോസ് ഓഫ് കെയ്റോ (1985), ഹന്ന ആൻറ് ഹെർ സിസ്റ്റേർസ് (1986), റേഡിയോ ഡെയ്സ് (1987), ക്രൈംസ് ആൻഡ് മിഡ് ഡിമണനോർസ് (1989), ആലീസ് (1990), ഹസ്ബന്റ്സ് ആൻഡ് വൈവ്സ് (1992) പോലയുള്ള അക്കാലത്തെ 14 സിനിമകളിൽ 13 ലും മുഖം കാട്ടിയിരുന്നു. അവരുടെ പിൽക്കാല ചിത്രങ്ങളിൽ വിഡോസ് പീക്ക് (1994), ദി ഒമേൻ (2006), ബി കൈൻഡ് റിവൈൻഡ് (2008), ഡാർക്ക് ഹോഴ്സ് (2011) ലൂക്ക് ബെസ്സന്റെ ആർതർ സിനിമാ പരമ്പരകൾ (2006-2010) എന്നിവ ഉൾപ്പെടുന്നു. 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച് മിയ ഫറോ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയും മൂന്ന് BAFTA അവാർഡ് നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ മറ്റു നിരവധി അവാർഡുകൾ നേടുകയും ചെയ്തു.

അവലംബംതിരുത്തുക

  1. "Mia Farrow Biography". The Biography Channel. ശേഖരിച്ചത് January 13, 2014.
  2. "Music – Mia Farrow". BBC. ശേഖരിച്ചത് March 3, 2014.
"https://ml.wikipedia.org/w/index.php?title=മിയ_ഫറോ&oldid=3348670" എന്ന താളിൽനിന്ന് ശേഖരിച്ചത്