റൊമാൻ പൊളാൻസ്കി
റൊമാൻ റെയ്മണ്ട് പൊളാൻസ്കി (ജനനം: ഓഗസ്റ്റ് 18, 1933) ഒരു പോളിഷ്-ഫ്രെഞ്ച്[1] ചലച്ചിത്ര സംവിധായകനും നടനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്. നാലു തവണ അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി. റോസ്മേരീസ് ബേബി, ചൈനാടൗൺ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളാണ് പൊളാൻസ്കി.[2]
ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ നാസി അധീനതയിലായിരുന്ന പോളണ്ടിലെ ജൂത കൂട്ടക്കൊലയെ ഇദ്ദേഹം അതിജീവിച്ചു. 1969ൽ ഗർഭിണിയായ ഭാര്യ ഷാരൺ ടേറ്റിനെ മാൻസൺ കുടുംബം കൊലപ്പെടുത്തി. 1978ൽ, 13 വയസ്സുള്ള പെൺകുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക വേഴ്ചയിലേർപ്പെട്ട കുറ്റത്തിനു ശിക്ഷ വിധിക്കും മുൻപ് പൊളാൻസ്കി ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും തുടർന്ന് ഇപ്പോൾ ഫ്രഞ്ച് പൗരനായി ജീവിക്കുകയും ചെയ്യുന്നു.
റൊമാൻ പൊളാൻസ്കി | |
---|---|
ജനനം | റാജ്മുണ്ട് റൊമാൻ ലീബ്ലിങ്ങ് ഓഗസ്റ്റ് 18, 1933 |
തൊഴിൽ | സംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1953 - ഇപ്പോൾ വരെ |
ജീവിതപങ്കാളി(കൾ) | ബാർബറ ലാസ്സ് (1959-1962) ഷാരോൺ ടേറ്റ് (1968-1969) ഇമ്മാനുവൽ സീഗ്നർ (1989-) |
അറസ്റ്റ്
തിരുത്തുക2009 സെപ്തംബർ അവസാനം, സൂറിക്കിലെ ചലച്ചിത്രോത്സവത്തിൽ ചലച്ചിത്രരംഗത്തെ ആയുഷ്ക്കാല സംഭാവനകൾക്കുള്ള പുരസ്കാരം വാങ്ങാനായി സ്വിറ്റ്സർലൻഡിലെത്തിയ പോളാൻസ്കിയെ 1978-ൽ ചെയ്തതായി പറയപ്പെടുന്ന ബലാൽസംഗക്കുറ്റത്തിന് സ്വിറ്റ്സർലൻഡിലെ പോലീസ് അറസ്റ്റു ചെയ്തു. ഫ്രാൻസിലെ അധികാരികളിൽ ചിലരും ചലച്ചിത്ര രംഗത്തെ പൊളാൻസ്കിയുടെ ചില ആരാധകരോടും സുഹൃത്തുക്കളോടും ചേർന്ന് അദ്ദേഹത്തിന്റെ അറസ്റ്റിനെ, പ്രത്യേകിച്ച് അത് നടന്ന സാഹചര്യം എടുത്തുപറഞ്ഞ് വിമർശിച്ചെങ്കിലും പൊളാൻസ്കിയെ വിട്ടയച്ചിട്ടില്ല. അമേരിക്കൻ മാധ്യമങ്ങൾ പൊതുവേ, പൊളാൻസ്കിയുടെ അറസ്റ്റിനോടുള്ള എതിർപ്പിനെ നിശിതമായി വിമർശിച്ചു പൊളാൻസ്കിയുടെ കാര്യം തീരുമാനിക്കേണ്ടത് നയതന്ത്രജ്ഞന്മാരല്ല, കോടതികളാണെന്ന് അമേരിക്കൻ വിദേശസചിവ, ഹിലരി ക്ലിന്റൺ അഭിപ്രായപ്പെട്ടു.[3]
പ്രധാന ചലച്ചിത്രങ്ങൾ
തിരുത്തുക- റോസ്മേരീസ് ബേബി (1968)
- ചൈനാ ടൗൺ (1974)
- ഫ്രാന്റിക്ക് (1988)
- ദ നിൻത്ത് ഗേറ്റ് (1999)
- ഒലിവർ ട്വിസ്റ്റ് (2005)
- ദ പിയാനിസ്റ്റ് (2002)
- ദ ഗോസ്റ്റ് റൈറ്റർ (2010)
- കാർനിജ്(2011)
- വീനസ് ഇൻ ഫർ(2013)
പുരസ്കാരങ്ങൾ
തിരുത്തുക- Academy Award
- 2002 Best Director - ദ പിയാനിസ്റ്റ്
- BAFTA Award
- 1974 Best Direction - ചൈനാ ടൗൺ
- 2002 Best Direction - ദ പിയാനിസ്റ്റ്
- 2002 Best Film - ദ പിയാനിസ്റ്റ്
- Golden Globe Award
- 1974 Best Director - ചൈനാ ടൗൺ
- 1974 Best Motion Picture - ചൈനാ ടൗൺ
- Golden Globe Award
- 1979 Best Foreign Language Film - Tess
- César Award
- 1979 Best Director - Tess
- 2002 Best Director - ദ പിയാനിസ്റ്റ്
- 1979 Best Film 1979- Tess
- 2002 Best Film - ദ പിയാനിസ്റ്റ്
- Goya Award
- 2003 Best European Film - ദ പിയാനിസ്റ്റ്
- Berlin International Film Festival
- 1966 Golden Bear - Cul-de-sac
- 2002 Golden Palm - ദ പിയാനിസ്റ്റ്
- Venice Film Festival
- 1993 Career Golden Lion - Lifetime Achievement
- Boston Society of Film Critics Award (BSFC)
- 1980 Best Director - Tess
- 2002 - ദ പിയാനിസ്റ്റ്
- Los Angeles Film Critics Association Award (LAFCA)
- 1979 Best Director|LAFCA Award for Best Director - Tess
- National Society of Film Critics Award (NSFC)
- 2002 Best Director - ദ പിയാനിസ്റ്റ്
- Bavarian Film Awards
- 2002 Honorary Award[4]
അവലംബം
തിരുത്തുക- ↑ Polanski joins French elite
- ↑ Roman Polanski: wanted and desired.
- ↑ 2009 ഒക്ടോബർ 2-ലെ ടൈംസ് ഓഫ് ഇൻഡ്യ ദിനപത്രം, ദില്ലി പതിപ്പ്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-08-19. Retrieved 2008-12-15.
ബാഹ്യകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റൊമാൻ പൊളാൻസ്കി
- Roman Polanski's official webpage
- Interview with Charlie Rose Archived 2014-02-14 at the Wayback Machine., March 2000
- "Interview: Roman Polanski: 'Wanted and Desired