മിൻമി

(മിന്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കവചമുള്ള ഒരു ദിനോസറാണ് മിൻമി. മേയി, കോൽ എന്നീ ദിനോസറുകളെ കണ്ടെത്തുന്നതിനു മുൻപ് ഏറ്റവും ചെറിയ പേര് ഉള്ള ദിനോസർ എന്ന പദവി മിൻമിക്കു സ്വന്തമായിരുന്നു. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.

മിൻമി
Temporal range: Early Cretaceous, 119–113 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ankylosauria
Family: Ankylosauridae
Genus: മിൻമി
Molnar, 1980
Species:
M. paravertebra
Binomial name
Minmi paravertebra
Molnar, 1980

ശരീര ഘടന

തിരുത്തുക

മിൻമി നാലു കാലിലാണ് സഞ്ചരിക്കുന്നത്. പിറകിലുള്ള കാലുകൾക്ക് മുൻ കാലുകളെ അപേക്ഷിച്ച് നീളം കുടുതലായിരുന്നു. ചെറിയ ഇടുങ്ങിയ കഴുത്തും, പരന്ന തലയോട്ടിയും വളരെ ചെറിയ തലച്ചോറുമായിരുന്നു മിൻമിക്ക്. പൂർണ്ണ വളർച്ചയെത്തിയ മിൻമിക്ക് 2 മീറ്റർ (10 അടി) നീളവും, തോൾ വരെ ഏകദേശം 1 മീറ്റർ (3 അടി) ഉയരവും ഉണ്ടായിരുന്നു. വളരെ സാവധാനം മാത്രം സഞ്ചരിക്കുന്ന വർഗമായിരുന്നു എന്നാണ് ഇവയുടെ ഫോസ്സിൽ കാൽ പാടുകൾ പഠിച്ച ശാസ്ത്രജ്ഞൻമാർ പറയുന്നത്.

  • The Dinosaur Age Mega, issue 4, Magazine of the National Dinosaur Museum, Canberra.
  • Molnar, R. E. (1980). An ankylosaur (Ornithischia: Reptilia) from the Lower Cretaceous of southern Queensland. Memoirs of the Queensland Museum 20:65-75.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=മിൻമി&oldid=3363288" എന്ന താളിൽനിന്ന് ശേഖരിച്ചത്