മിചിയാക്കി തകാഹാഷി
ഒരു ജാപ്പനീസ് വൈറോളജിസ്റ്റായിരുന്നു മിചിയാക്കി തകാഹാഷി (高橋 理明, ഫെബ്രുവരി 17, 1928 - ഡിസംബർ 16, 2013). ആദ്യത്തെ ചിക്കൻപോക്സ് വാക്സിൻ കണ്ടുപിടിച്ചതിൻ്റെ പേരിലും, ഓക്ക വാക്സിൻ ഉൽപ്പാദിപ്പിക്കുന്നതിനായി വാരിസെല്ല സോസ്റ്റർ വൈറസിനെ അറ്റെന്വേറ്റ് ചെയ്തതിൻ്റെ പേരിലും പ്രശസ്തനാണ് അദ്ദേഹം.
മിചിയാക്കി തകാഹാഷി | |
---|---|
ജനനം | യുസാറ്റോ, ഹിഗാഷിസുമിയോഷി-കു, ഒസാക്ക, ജപ്പാൻ | ഫെബ്രുവരി 17, 1928
മരണം | ഡിസംബർ 16, 2013 സുഇറ്റ, ഒസാക്ക പ്രിഫെക്ചർ, ജപ്പാൻ | (പ്രായം 85)
വിദ്യാഭ്യാസം | |
തൊഴിൽ | വൈറോളജിസ്റ്റ് |
Medical career | |
Field | Medicine |
Institutions | Research Institute for Microbial Diseases, Osaka University |
Specialism | വൈറോളജി |
Research | ചിക്കൻപോക്സ് |
ജീവിതം
തിരുത്തുകമിചിയാക്കി തകാഹാഷി 1928 ഫെബ്രുവരി 17-ന് ജപ്പാനിലെ ഒസാക്കയിലെ ഹിഗാഷിസുമിയോഷി-കുവിൽ ജനിച്ചു.[1] 1954-ൽ ഒസാക്ക യൂണിവേഴ്‌സിറ്റിയുടെ മെഡിക്കൽ സ്‌കൂളിൽ നിന്ന് എം.ഡി നേടി, 1959-ൽ പോക്‌സ് വൈറസ് വൈറോളജി പ്രധാന വിഷയമാക്കി മെഡിക്കൽ സയൻസിന്റെ ബിരുദ കോഴ്‌സ് പൂർത്തിയാക്കി.[2]
1963 നും 1965 നും ഇടയിൽ അദ്ദേഹം ടെക്സാസിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലും ഫിലാഡൽഫിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഫെൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു.[3]
യുഎസിൽ പഠിക്കുമ്പോൾ മൂത്ത മകൻ ടെറുയുക്കിക്ക് ചിക്കൻപോക്‌സ് പിടിപെടുന്നത് കണ്ട അനുഭവം 1971-ൽ ചിക്കൻപോക്‌സ് വാക്‌സിൻ വികസിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വളരെ ബുദ്ധിമുട്ടായിരുന്ന ഗവേഷണം 1973-ൽ പൂർത്തിയായി. 1984-ൽ, വാക്സിൻ ഏറ്റവും അനുയോജ്യമായ ചിക്കൻപോക്സ് വാക്സിൻ ആയി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തി, 1986-ൽ ജപ്പാനിലെ ആരോഗ്യ-ക്ഷേമ മന്ത്രാലയം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രായോഗിക ഉപയോഗത്തിനായി ഇത് അംഗീകരിച്ചു.[1]
തകഹാഷി 1994-ൽ ഒസാക്ക യൂണിവേഴ്സിറ്റിയുടെ മൈക്രോബയൽ ഡിസീസ് സ്റ്റഡി ഗ്രൂപ്പിന്റെ ഡയറക്ടറായി.[4] ഒസാക്ക സർവ്വകലാശാലയിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹത്തിന് എമറിറ്റസ് പ്രൊഫസർ പദവി ലഭിച്ചു. [5]
2013 ഡിസംബർ 16-ന് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. [6][1]
പുരസ്കാരങ്ങൾ
തിരുത്തുകലെഗസി
തിരുത്തുകജാപ്പനീസ് സൊസൈറ്റി ഫോർ വാക്സിനോളജി തകഹാഷിയുടെ ബഹുമാനാർത്ഥം ഒരു വാർഷിക സമ്മാനം നൽകുന്നു: 2005 ഒക്ടോബറിൽ സ്ഥാപിതമായ ജാപ്പനീസ് സൊസൈറ്റി ഫോർ വാക്സിനോളജി തകഹാഷി പ്രൈസ് [8]
2022 ഫെബ്രുവരി 17-ന്, തകഹാഷിയുടെ 94-ാം ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിൽ പ്രദർശിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു. [9]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Yardley, William (22 December 2013). "Michiaki Takahashi, 85, Who Tamed Chickenpox, Dies". The New York Times. Archived from the original on 11 February 2017. Retrieved 27 February 2017.
- ↑ Artenstein, Andrew W. (11 December 2009). Vaccine development. ISBN 9781441911087.
- ↑ 3.0 3.1 Artenstein, Andrew W. (11 December 2009). Vaccines: A Biography (in ഇംഗ്ലീഷ്). Springer Science & Business Media. p. 267. ISBN 978-1-4419-1108-7.
- ↑ Molina, Brett (17 February 2022). "Google Doodle honors Dr. Michiaki Takahashi, developer of first chickenpox vaccine". USA Today. Retrieved 17 February 2022.
- ↑ Takahashi, Dr. Michiaki (November 1998). "Dedication". The Journal of Infectious Diseases. 178 (s1): Siii–iii. doi:10.1086/514252.
- ↑ "訃報:高橋理明さん85歳=大阪大名誉教授、ウイルス学" (in Japanese). Mainichi Shimbun. Archived from the original on December 19, 2013. Retrieved December 19, 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ 7.0 7.1 日本人名大辞典+Plus, ブリタニカ国際大百科事典 小項目事典,デジタル版. "高橋理明とは". コトバンク (in ജാപ്പനീസ്).
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "高橋賞" (in Japanese). The Japanese Society for Vaccinology website. Retrieved December 19, 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Dr. Michiaki Takahashi's 94th Birthday". Google (in ഇംഗ്ലീഷ്). Retrieved 2022-02-17.