ഗൂഗിൾ ഡൂഡിൽ
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ (Google Doodle) എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്റെ നിർമ്മാതാക്കൾ.1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. 2000-ൽ ബാസ്റ്റിൽ ഡേയുടെ ഡൂഡിൽ നിർമ്മിക്കാൻ Dennis Hwang എന്ന ഡിസൈനറെ ചുമതലപ്പെടുത്തി. അതിനുശേഷം ഗൂഗിൾ തന്നെ Doodlers എന്ന പേരിൽ ഗൂഗിളിന്റെ കീഴിൽ ഒരു വിഭാഗത്തെ സജ്ജമാക്കി. നിലവിൽ കാണുന്ന ഡൂഡിലുകൾ അവരാണ് നിർമ്മിക്കുന്നത്.
ചിത്രത്തിലെ പൂക്കൾ Google എന്ന വാക്കിലെ അക്ഷരങ്ങളാണ്.
ആദ്യകാല ഡൂഡിലുകൾ ചലിക്കുകയോ, ഹൈപ്പർലിങ്ക് ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല. 2010-ൽ ന്യൂട്ടന്റെ സ്മരണാർത്ഥം ഇറങ്ങിയ ഡൂഡിലാണ് ആദ്യ അനിമേഷൻ ഡൂഡിൽ.ഹൈപ്പർലിങ്കുകൾ പൊതുവെ ഡൂഡിലുമായി ബന്ധമുളള പേജുകളിലേക്കാണ് തിരിച്ച് വിടപ്പെടുന്നത് .2014 ലെ കണക്ക് പ്രകാരം ഗൂഗിൾ 2000-ൽ പരം ഡൂഡിലുകൾ പ്രസിദ്ധീകരിച്ചിടുണ്ട്.
വിവിധരാജ്യങ്ങൾക്ക് അനുസൃതമായി അതത് രാജ്യങ്ങളിലെ ഗൂഗിൾ ഡൂഡിൽ വ്യത്യസ്തരീതിയിൽ കാണപ്പെടാറുണ്ട്.