മാർത്തമറിയം വലിയപള്ളി, കോതമംഗലം
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയപള്ളി ആണ് മാർത്തമറിയം കത്തീഡ്രൽ വലിയപള്ളി. [1]
മാർത്തമറിയം കത്തീഡ്രൽ വലിയപള്ളി, കോതമംഗലം | |
മാർത്തമറിയം കത്തീഡ്രൽ വലിയപള്ളി, കോതമംഗലം | |
10°03′45″N 76°37′44″E / 10.0625°N 76.629°E | |
സ്ഥാനം | കോതമംഗലം, എറണാകുളം, ഇന്ത്യ |
---|---|
ക്രിസ്തുമത വിഭാഗം | യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ |
ചരിത്രം | |
തിരുശേഷിപ്പുകൾ | വിശുദ്ധ സൂനോറോ |
വാസ്തുവിദ്യ | |
പദവി | വലിയപള്ളി |
ശൈലി | മാർ തോമാ നസ്രാണി വാസ്തുവിദ്യ |
പൂർത്തിയാക്കിയത് | 1340 |
ഭരണസമിതി | |
അതിരൂപത | അങ്കമാലി ഭദ്രാസനം |
ജില്ല | എറണാകുളം |
ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണിത്. നാലാം നൂറ്റാണ്ടിലോ അതിനുമുമ്പോ പറവൂരിൽ നിന്നും അങ്കമാലിയിൽ നിന്നും കുടിയേറിയ ഏതാനും സുറിയാനി ക്രിസ്ത്യൻ കുടുംബങ്ങളാണ് പള്ളി സ്ഥാപിച്ചത് വിശ്വസിക്കപ്പെടുന്നു. 1338-ൽ നാല് സിറിയൻ ക്രിസ്ത്യൻ വ്യാപാരികളാണ് പുതിയ പള്ളി സ്ഥാപിച്ചത്, അവർ കോതമംഗലത്തെ മുഴുവൻ സ്ഥലവും ഒരു പ്രാദേശിക മേധാവിയിൽ നിന്ന് സമീപ സംസ്ഥാനമായ തമിഴ്‌നാട്ടുമായി ചരക്ക് വ്യാപാരത്തിനായി വാങ്ങി.
ചരിത്രം
തിരുത്തുകപോർച്ചുഗീസ് ഭരണകാലത്ത് കോതമംഗലം ഒരു പ്രധാന വാണിജ്യ നഗരമായിരുന്നു. കോതമംഗലത്തെ വലിയപള്ളി എന്നറിയപ്പെടുന്ന മാർത്തമറിയം പള്ളി ഈ പ്രദേശത്തെ എല്ലാ പള്ളികളിലും ഏറ്റവും പഴക്കമുള്ളതാണ്. ഇന്നത്തെ കോതമംഗലം പ്രദേശം ചരിത്രപരമായി മാലാഖച്ചിറ എന്നാണ് അറിയപ്പെട്ടിരുന്നത്. [2] തോമാശ്ലീഹായുമായി ബന്ധപ്പെട്ട ഒരു ഇതിഹാസത്തിൽ നിന്നാണ് ഈ പേര് വന്നത്. പാരമ്പര്യമനുസരിച്ച്, ഇന്ത്യയിലെ തന്റെ ദൗത്യത്തിനിടെ അപ്പോസ്തലൻ ഈ പ്രദേശത്ത് താമസിച്ചു, അവിടെ അദ്ദേഹത്തിന് പ്രധാന ദൂതനായ ഗബ്രിയേലിന്റെ ദർശനം ലഭിച്ചു. മലങ്കരയിൽ ഏഴരപ്പള്ളികൾ സ്ഥാപിക്കാൻ ദൂതൻ നിർദ്ദേശിച്ചു.[3] [4] [5] പാരമ്പര്യമനുസരിച്ച്, 431-ൽ എഫേസൂസിലെ വിശുദ്ധ സുന്നഹദോസിൽ മലങ്കര സഭയെ പ്രതിനിധീകരിച്ച മാർ യൂഹാനോൻ കോതമംഗലം പള്ളിയിൽ താമസിച്ച് അങ്കമാലി പള്ളി സന്ദർശിച്ചിരുന്നു. [2]
മദ്ബഹാകൾ
തിരുത്തുകമാർത്തമറിയം പള്ളിയിലെ മദ്ബഹാകൾ വിശുദ്ധ മറിയം, വിശുദ്ധ ഗീവർഗീസ്, സ്നാപകയോഹന്നാൻ, അപ്പസ്തോലൻമാരായ പത്രോസ് ശ്ലീഹാ, വിശുദ്ധ പൗലോസ്, തോമാശ്ലീഹാ എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നു.
പെരുന്നാളുകൾ
തിരുത്തുകഫെബ്രുവരി 10, ഓഗസ്റ്റ് 15 തീയതികളിലാണ് പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാളുകൾ.
വിശുദ്ധ സൂനോറോ
തിരുത്തുക1953-ൽ അന്ത്യോഖ്യാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ഒന്നാമൻ ബാർസൂം ഹോംസിലെ സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിൽ നിന്ന് കണ്ടെടുത്ത വിശുദ്ധ മേരിയുടെ വിശുദ്ധ ഇടക്കെട്ടിന്റെ ഒരു ചെറിയ ഭാഗം 1980-ൽ ഭദ്രാസനാധിപൻ തോമസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയാണ് ഈ ദേവാലയത്തിൽ സ്ഥാപിച്ചത്. [6]
ചരിത്ര സംഭവങ്ങൾ
തിരുത്തുക- കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ മലങ്കര സന്ദർശിച്ച അന്ത്യോഖ്യായിലെ അഞ്ച് പാത്രിയർക്കീസ്മാരും ഈ പള്ളിയിൽ വന്നിരുന്നു. 1982-ൽ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ് നടത്തിയതാണ് ഈ പാത്രിയാർക്കൽ സന്ദർശനങ്ങളിൽ അവസാനത്തേത്. ഈ ചരിത്ര സന്ദർശന വേളയിലാണ് പരിശുദ്ധ പാത്രിയർക്കീസ് കോതമംഗലം ചെറിയപ്പള്ളിയിൽ വച്ച് മോർ സേവേറിയോസ് അബ്രഹാം എന്ന പേരിൽ ഒരു സഹ മെത്രാപ്പോലീത്തയെ നിയമിച്ചത്.
- 1974 മുതൽ 1997 വരെ വലിയപള്ളിയോട് ചേർന്നുള്ള കെട്ടിടം ഭദ്രാസനാധിപൻ മെത്രാപ്പോലീത്തായുടെ വസതിയായിരുന്നു.
ചിത്രശേഖരം
തിരുത്തുക-
കോതമംഗലം വലിയപള്ളി മദ്ബഹാ
-
വലിയപ്പള്ളിയിലെ മാമ്മോദീസാത്തൊട്ടി
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Martha Mariam Cathedral Valiya Pally Kothamangalam(St.Mary's Church)". valiyapally.com. Archived from the original on 2017-12-22. Retrieved 2017-12-22.
- ↑ 2.0 2.1 John Mason Neale, A history of the Holy Eastern Church : the Patriarchate of Antioch, (First published 1873. Republisher: Facsimile Publisher, 2015), p.6, ff.3..
- ↑ Stephen Andrew Missick. "Mar Thoma: The Apostolic Foundation of the Assyrian Church and the Christians of St. Thomas in India" (PDF). Journal of Assyrian Academic Studies. Archived from the original (PDF) on 2008-02-27. Retrieved 2022-01-12.
- ↑ Origin of Christianity in India – A Historiographical Critique by Dr. Benedict Vadakkekara. (2007). ISBN 81-7495-258-6.
- ↑ Fahlbusch, Erwin (2008-02-14). The Encyclodedia of Christianity (in ഇംഗ്ലീഷ്). Wm. B. Eerdmans Publishing. ISBN 9780802824172.
- ↑ "请稍等,正在进入". Archived from the original on 2009-08-28. Retrieved 2022-01-12.