മാരുതി എസ്‌എക്സ്4
സുസൂക്കി, ഫിയറ്റ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച ഒരു കോംപാക്റ്റ് കാർ ആണ് സുസൂക്കി എസ്‌എക
സുസൂക്കി, ഫിയറ്റ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച ഒരു കോംപാക്റ്റ് കാർ ആണ് സുസൂക്കി എസ്‌എക്സ്4. ഫിയറ്റ് സെഡിസി, മാരുതി സുസുകി എസ്‌എക്സ്4 എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാണ് നിർമ്മിക്കപ്പെട്ടതെങ്കിലും ഇന്ത്യ, ജപ്പാൻ, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇത് മാർക്കറ്റ് ചെയ്യപ്പെടുന്നു.
എസ്‌എക്സ്4 | |
---|---|
നിർമ്മാതാവ് | മാരുതി |
മാതൃസ്ഥാപനം | സുസുകി |
മുൻഗാമി | ബലീനൊ |
വിഭാഗം | എ3 |
രൂപഘടന | സെഡാൻ |
പ്ലാറ്റ്ഫോം | സ്വിഫ്റ്റ് |
എൻജിൻ | സുസുകി എം ശ്രേണി |
ഗിയർ മാറ്റം | മാനുവൽ |
വീൽബെയ്സ് | 2500മിമീ |
നീളം | 4490മിമീ |
ഉയരം | 1570മിമീ |
ഭാരം | 1200 കിലോഗ്രാം |
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് | 50 ലിറ്റർ |
രൂപകല്പന | ഇറ്റാൽഡിസൈൻ |
2006 മുതൽ ഈ മോഡൽ നിർമ്മിക്കപ്പെട്ടുവരുന്നു. ഹങ്കറി, ജപ്പാൻ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഈ കാറിന്റെ അസംബ്ലി യൂണിറ്റുകൾ ഉള്ളത്. ഇന്ത്യയിലെ യൂണിറ്റ് ഹരിയാനയിലെ മനേസറിലാണ്.
അവലംബം
തിരുത്തുക
മാരുതിയുടെ കാറുകൾ |
---|
800 • ആൾട്ടോ • ഓംനി • സെൻ • സെൻ എസ്റ്റിലോ • സ്വിഫ്റ്റ് • വാഗൺ ആർ • എസ്റ്റീം • എസ്‌എക്സ്4 • ബലീനൊ • വേർസ • ജിപ്സി • ഗ്രാൻഡ് വിറ്റാറ |