പുരാലിഖിത വിജ്ഞാനീയം, സ്ഥലനാമ പഠനം, സാഹിത്യം, വാങ്‌മൊഴി പാരമ്പര്യം, തുടങ്ങി ദേശചരിത്രാന്വേഷണത്തിൻ്റെ സമസ്ത മേഖലകളെയും ഉൾകൊള്ളുന്ന കേരളത്തിലെ ആദ്യ ശാസ്ത്രീയമായ ദേശപഠന കൈപ്പുസ്തകമാണ് മാരായമംഗലം ദേശമാതൃക.[1] ഇത് മലനാട്ടിലെ ഒരു ദേശത്തെക്കുറിച്ചുള്ള വിസ്തൃതമായ ദേശവർണ്ണന ആകുന്നു. [2]

മാരായമംഗലം ദേശമാതൃക
മാരായമംഗലം ദേശമാതൃക
കർത്താവ്എസ്. രാജേന്ദു (എഡി.)
യഥാർത്ഥ പേര്മാരായമംഗലം ദേശമാതൃക
നിലവിലെ പേര്ദേശചരിത്രാന്വേഷണത്തിനു ഒരു കൈപ്പുസ്തകം
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംചരിത്രം
പ്രസിദ്ധീകരിച്ച തിയതി
2006
മാധ്യമംBook
ഏടുകൾ100

പഠനക്രമം

തിരുത്തുക

പ്രാചീന നെടുങ്ങനാട്ടിലെ കുലുക്കല്ലൂർ ഗൃഹത്തിലെ [3] ഒരു ദേശമാണ് മാരായമംഗലം (10.52.42 North, 76.15.24 East). അത് തൂതപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.[4] കുരുക്കളയൂർ മന്നാട്ട് എന്ന് തിരുവല്ലാ ചെപ്പേടുകളിൽ രേഖപ്പെടുത്തിക്കാണാം.[5] 2004-ൽ മാരായമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സംഘാടനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും ഒരു സംഘം രൂപീകരിച്ച് അതിനു മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി എന്നു നാമകരണം ചെയ്യുകയുണ്ടായി. കെ. ഗോവിന്ദൻ, സി.ബാബു, ദേവകുമാർ എന്നീ അധ്യാപകർ ദേശചരിത്രാന്വേഷണത്തിനു നേതൃത്വം കൊടുത്തു. കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച വസ്തുതകൾ ശാസ്ത്രീയമായ വിശകലനം ചെയ്തെടുത്തു. അതിൽ പഠനം, മാപ്പുകൾ, രേഖാചിത്രങ്ങൾ, അനുബന്ധങ്ങൾ തുടങ്ങിയവ ചേർക്കപ്പെട്ടു. [6] അത് 2006-ൽ മാരായമംഗലം ദേശമാതൃക എന്ന പേരിൽ ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. [7]

ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. [8] ഗ്രാമനാമത്തിൻ്റെ അന്വേഷണമാണ് ആദ്യം ചെയ്തത്. ഒപ്പംതന്നെ പറമ്പു തിരിച്ചുള്ള ആവാസ സമൂഹങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഒരു മാതൃകാ ചോദ്യാവലി തെയ്യാറാക്കി ഗ്രാമത്തിലെയും സമീപദേശങ്ങളിലെയും കളരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, വ്യക്തികൾ എന്നിവയുടെ വിവരശേഖരണം നടത്തി.[9] ഇവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു ഡാറ്റാബേസ് തെയ്യാറാക്കി. [10] ഒരു ഗ്രാമം എന്നത് സാധാരണയായി ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കാണപ്പെടുന്ന ഒരു ചെറിയ വാസസ്ഥലമാണ്. രണ്ടായിരം ഏക്കറിലധികം വരുന്ന മാരായമംഗലം ദേശം വിവിധ ജനവിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്.

പറമ്പുതിരിച്ചുള്ള അന്വേഷണങ്ങൾ പല വിവരങ്ങൾക്കും വഴിവെച്ചു. ഉദാഹരണത്തിന് അഞ്ചാംപുലി എന്ന് പേരുള്ള ഒരു കളരിയുടെ അന്വേഷണമായിരുന്നു. ഇത് അഞ്ചു പുലികളെ കൊന്ന ഒരു പൂർവ്വികന്റെ ഐതിഹ്യത്തോട് ബന്ധപ്പെടുത്തിയ ഒരു വിശ്വാസമായിരുന്നു. എന്നാൽ അഞ്ചാമ്പിരി എന്നത്, ഏറാമ്പിരി കോവിലകംപോലെ, നെടുങ്ങനാട്ടിലെ അഞ്ചാമത്തെ സ്ഥാനിയുടെതാവാമെന്ന് കണ്ടെത്തുകയുണ്ടായി. വെങ്ങുന്നാട് ക്ഷേത്രസമീപത്തെ കോവിലകം പറമ്പും അവിടത്തെ അനേകം കുഴബിംബങ്ങളും പഠനവിധേയമാക്കി. മാരായമംഗലം ഹൈസ്ക്കൂൾ പറമ്പിലെ നന്നങ്ങാടികൾ ബ്രിട്ടീഷ് രേഖകളിൽ പരാമൃഷ്ടമാണ്. അവ മുഴുവൻ രേഖപ്പെടുത്തപ്പെട്ടു. ഈ കുഴകൾ മഹാശിലാ കാലത്തു നിർമ്മിതമായ ആയുധങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടതായിരിക്കാമെന്നും കണ്ടെത്തി. [11]

മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാന്റെ കുലുക്കമില്ലാവൂർ ഗൃഹം എന്ന കൃതി ഒരു നൂറ്റാണ്ടു മുമ്പുള്ള ദേശചരിത്രമാണ്. [12]
മുന്നംമുറയ്ക്കു പെരുമാക്കൾ ഭരിച്ചകാല-
ത്തിന്നും പഴേദശയിലീമലയാളനാട്ടിൽ
ചിന്നുന്ന സത്യ നിലകൊട്ടിവരുന്നതായി-
ട്ടിന്നും ചിലർക്കറിവെഴും കഥയൊന്നുചൊല്ലാം

നെടുങ്ങനാടൻ ഗ്രാമവ്യവസ്ഥ - ഒരു മാരായമംഗലം ദേശമാതൃക എന്ന പഠനത്തിൻ്റെ ഉള്ളടക്കം ഇപ്രകാരമാകുന്നു:

തട്ടകവും കാവുകളും - ഗ്രാമസംസ്കൃതിയുടെ രൂപീകരണം നെടുങ്ങനാട്ടു പടനായരും തട്ടകവും സൂര്യചന്ദ്രന്മാരും പട്ടിപ്പറമ്പും മാരായമംഗലത്തെ അംശക്കച്ചേരി
മുളയങ്കാവും സമീപ കാവുകളും പെരുംതൃക്കോവിൽ ക്ഷേത്രവും പത്തു മനകളും കോട്ടകൾ ക്ഷേത്രങ്ങളാകുന്നത് കളരികളും പടപ്പറമ്പുകളും
മാവുണ്ടശ്ശേരി ക്ഷേത്രവും ഉരാളാരും കയ്യാങ്കളിപ്പറമ്പുകൾ പട്ടിശ്ശേരിയും നെടുങ്ങാടിമാരും കുലുക്കമില്ലാവൂർ അംശം - ആദിമ ജനവാസ മേഖലകൾ
സ്ഥലനാമ പഠനം ഭൂമിയും ജനങ്ങളും ഭൂവിതരണവും ഗ്രാമത്തിലെ സാമ്പത്തിക വിതരണവും നികുതിയും ജനങ്ങൾ
വിളകൾ തറക്കൽ മേനോന്മാർ

ഒരു പ്രദേശം, ഒരു സംസ്ഥാനം, ഒരു താലൂക്ക്, ഒരു നഗരം, ഒരു പട്ടണം, ഒരു ഗ്രാമം, അല്ലെങ്കിൽ ഒരു അയൽപക്കം എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി അതിരുകളുള്ള ഒരു പ്രദേശത്തെ ചരിത്രത്തിന്റെ പഠനമാണ് പ്രാദേശിക ചരിത്രം. [13] എന്നാൽ ചിലപ്പോൾ അത് ഒരു പഠനമാതൃകയായി ഉയർത്തപ്പെട്ടേക്കാം. [14] മാരായമംഗലം ദേശമാതൃകയുടെ (2006) രചന പിൽക്കാലത്ത് നെടുങ്ങനാടിൻ്റെ ചരിത്ര രചനക്ക് (2012) നിമിത്തമായി. [15] നെടുങ്ങനാടൻ ഗ്രാമങ്ങളിലെ കാവു-തട്ടകങ്ങളെക്കുറിച്ചു മുളയങ്കാവിനെ മാതൃകയാക്കി പഠിക്കപ്പെട്ടു. [16] ചെറുപ്പുളശ്ശേരി, പട്ടാമ്പി, ഒറ്റപ്പാലം പ്രദേശങ്ങളിലെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടു. [17] അറിയപ്പെടാതിരുന്ന അനേകം വ്യക്തികളുടെ പ്രവർത്തനങ്ങൾ ഇതിലൂടെ വെളിച്ചംകണ്ടു. പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയവരുടെ സന്ദർശനങ്ങൾ രേഖപ്പെടുത്തപ്പെട്ടു. സർവ്വോപരി കേരള ചരിത്ര ഗവേഷകർ ഒരു മാതൃകാ ദേശചരിത്ര പഠനമായി ഇതിനെ കാണുകയും ചെയ്തു. [18]

  1. മാരായമംഗലം ദേശമാതൃക, എസ്. രാജേന്ദു (എഡി.), മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി, 2006
  2. CHOROGRAPHY. (From the Gr. χώρα, a tract of country, and γράφειν, to write), a description or delineation on a map of a district or tract of country; it is to be distinguished from “geography” and “topography,” which treat of the earth as a whole and of particular places respectively. The word is common in old geographical treatises, but is now superseded by the wider use of “topography.” - https://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Chorography
  3. കുലുക്കമില്ലാവൂർ ഗൃഹം, കുഞ്ഞുക്കുട്ടൻ തമ്പുരാൻ
  4. "(PDF) International Journal of Zoology Studies A comparative analysis of the avifauna of kalpathypuzha, kunthypuzha and Nila River basins". ResearchGate. Retrieved 9 July 2021.
  5. ട്രാവൻകൂർ ആർക്കിയോളോജിക്കൽ സീരീസ് II, ടി.എ. ഗോപിനാഥ റാവു, തിരുവനന്തപുരം, 1989
  6. ചരിത്രപരമായ വിശകലനം എന്നത് ഭൂതകാലത്തെക്കുറിച്ച് ഒരു ധാരണയിലെത്തുന്നതിനുള്ള തെളിവുകളുടെ പരിശോധനയുടെ ഒരു രീതിയാണ്. - https://methods.sagepub.com/reference/the-sage-dictionary-of-qualitative-management-research/n50.xml#:~:text=Historical%20analysis%20is%20a%20method,the%20facts%20of%20the%20past.
  7. ജില്ലാ പഞ്ചായത്ത് വിജ്ഞാനീയങ്ങൾക്കുവേണ്ടി തെയ്യാർ ചെയ്തത്, 2006
  8. http://www.bbc.co.uk/history/programmes/restoration/2006/exploring_brit_villages_01.shtml
  9. ചരിത്രപരമായ പ്രാധാന്യമുള്ള സംഭവങ്ങളുടെ വ്യക്തിപരമായ അനുഭവപരിചയമുള്ള ഒരു ആഖ്യാതാവിനും നല്ല വിവരമുള്ള ഒരു അഭിമുഖക്കാരനും തമ്മിലുള്ള റെക്കോർഡ് ചെയ്ത അഭിമുഖങ്ങളിലൂടെ ചരിത്രപരമായ ഗവേഷണം നടത്തുന്ന ഒരു രീതിയാണ് വാക്കാലുള്ള ചരിത്രം. - https://guides.library.ucsc.edu/oralhist#:~:text=Oral%20history%20is%20a%20method,adding%20to%20the%20historical%20record.
  10. Databases for History and Culture Research: See: https://library.si.edu/research/databases-history-culture-research
  11. Krishna Iyer, L. A. 1967. Kerala megaliths and their builders. Madras: Univ.
  12. മാരായമംഗലം ദേശമാതൃക, 2006, pp. 86 - 97
  13. Library of Congress: https://guides.loc.gov/us-local-history#:~:text=Local%20history%20is%20the%20study,Library%20of%20Congress%20and%20online.
  14. Local History in E-Books and on the Web: One Library's Experience as Example and Model, Don Litzer and Andy Barnett. See: https://www.jstor.org/stable/20864206
  15. നെടുങ്ങനാട് ചരിത്രം, പ്രാചീനകാലം മുതൽ എ.ഡി.1860 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ, 2012
  16. മാരായമംഗലം ദേശമാതൃക, 2006, p. 43
  17. മുതിയൽ സുകുമാരൻ നായർ: ജീവിതം, മാരായമംഗലം ദേശമാതൃക, 2006, p.34-39
  18. Talk of Abhilash Ph.D., on 30-06-2022
"https://ml.wikipedia.org/w/index.php?title=മാരായമംഗലം_ദേശമാതൃക&oldid=3754874" എന്ന താളിൽനിന്ന് ശേഖരിച്ചത്