മഹേഷ് ശ്രീനിവാസ് ഭൂപതി (കന്നഡ : ಮಹೇಶ್ ಭೂಪತಿ) (തെലുങ്ക് : మహేష్‌ శ్రీనివస భూపతి) (തമിഴ് : மகேஷ் பூபதி) ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്. 1974 ജൂൺ 7-ന് ചെന്നൈയിൽ ജനിച്ചു. 1995-ൽ ഇദ്ദേഹം പ്രഫഷണൽ ടെന്നിസിലേക്ക് കടന്നു. 1997-ൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭൂപതി. ജപ്പാന്റെ റികാ ഹികാരിയുമൊത്ത് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് ഭൂപതി വിജയിച്ചത്. 2001-ൽ പത്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് നൽകപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഡബിൾസ് കളിക്കാരിലൊരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്] 10 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലായി ഇദ്ദേഹം നേടിയിട്ടുണ്ട്.

മഹേഷ് ഭൂപതി
Country (sports)ഇന്ത്യ ഇന്ത്യ
Residenceഇന്ത്യ ബെംഗളൂരു
Height1.85 മീ (6 അടി 1 ഇഞ്ച്)
Turned pro1995
PlaysRight-handed; two-handed backhand
Prize money$4,350,473
Singles
Career record10-28
Career titles0
Highest ranking217 (ഫെബ്രുവരി 2, 1998)
Grand Slam Singles results
Australian Open-
French Open-
Wimbledon1RD (1997, 1998, 2000)
US Open1RD (1995)
Doubles
Career record510 - 249
Career titles43
Highest ranking1 (ഏപ്രിൽ 26, 1999)
Grand Slam Doubles results
Australian OpenF (1999)
French OpenW (1999, 2001)
WimbledonW (1999)
US OpenW (2002)
Last updated on: ഓഗസ്റ്റ് 25, 2008.


"https://ml.wikipedia.org/w/index.php?title=മഹേഷ്_ഭൂപതി&oldid=2785220" എന്ന താളിൽനിന്ന് ശേഖരിച്ചത്