മഹെർഷാല അലി
മഹെർഷാല അലി (/ məhɜːrʃələ /) (ജനനം ഫെബ്രുവരി 16, 1974), ഒരു അമേരിക്കൻ നടനാണ്. അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മഹെർഷാല അലി | |
---|---|
ജനനം | Mahershalalhashbaz Gilmore ഫെബ്രുവരി 16, 1974 Oakland, California, U.S. |
വിദ്യാഭ്യാസം | Saint Mary's College, California (BA) New York University (MFA) |
തൊഴിൽ | Actor |
സജീവ കാലം | 2001–present |
ജീവിതപങ്കാളി(കൾ) | Amatus-Sami Karim (m. 2013) |
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ | Full list |
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എഫ്.എ. ബിരുദം നേടിയശേഷം, അലി തന്റെ കരിയർ ആരംഭിച്ചത് ടെലിവിഷൻ പരമ്പരയായ ക്രോസിങ് ജോർദാൻ (2001-2002), ട്രിട്ട് മാട്രിക്സ് (2003-2004) എന്നിവയിലൂടെയായിരുന്നു. സയൻസ് ഫിക്ഷൻ പരമ്പര ദ 4400 (2004-2007) ലെ റിച്ചാർഡ് ടൈലർ എന്ന കഥാപാത്രമാണ് അലിയുടെ വഴിത്തിരിവായ വേഷം. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ദ കയൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008) ആണ് അദ്ദേഹത്തിന്റെ ആദ്യ പ്രധാനപ്പെട്ട ചലച്ചിത്രം. നെറ്റ്ഫ്ലിക്സ് രാഷ്ട്രീയ ത്രില്ലർ പരമ്പര ഹൌസ് ഓഫ് കാർഡ്‌സിലെ (2013-2016) അഭിനയം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. ദി ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരയിലെ അവസാന രണ്ട് ചിത്രങ്ങളിൽ അദ്ദേഹം ബ്ലോഗ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മാർവൽസ് ലൂക്ക് കേജ് (2016) എന്ന നെറ്റ്ഫ്ലിക്സ് സൂപ്പർഹീറോ പരമ്പരയിൽ കോർണെൽ സ്റ്റോക്സ് എന്ന വേഷവും അലി ചെയ്തിട്ടുണ്ട്.
2016 ൽ പുറത്തിറങ്ങിയ മൂൺലൈറ്റ് എന്ന ചലച്ചിത്രത്തിൽ ഒരു മയക്കുമരുന്നു വ്യാപാരിയായി അഭിനയിച്ചതിന് അലി മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് അർഹനായി. ഈ നേട്ടത്തോടെ അലി അഭിനയത്തിന് ഓസ്കാർ നേടിയ ആദ്യ മുസ്ലീം നടനായി.[1] ഗ്രീൻ ബുക്ക് (2018) എന്ന കോമഡി ഡ്രാമ ചലച്ചിത്രത്തിൽ ഡോൺ ഷേർലി എന്ന വേഷം അവതരിപ്പിച്ചതിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു. 2019 ൽ എച്ച്ബിഒ കുറ്റാന്വേഷണ പരമ്പര ട്രൂ ഡിറ്റക്റ്റീവ് മൂന്നാം സീസണിൽ അദ്ദേഹം മുഖ്യ കഥാപാത്രമായ ഒരു പോലീസ് ഓഫിസറുടെ വേഷം അവതരിപ്പിച്ചു
അഭിനയജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2003 | Making Revolution | Mac Laslow | |
2008 | Umi's Heart | Ezra | Short film |
Curious Case of Benjamin Button, TheThe Curious Case of Benjamin Button | Tizzy Weathers | ||
2009 | Crossing Over | Detective Strickland | |
2010 | Predators | Mombasa | |
2012 | Place Beyond the Pines, TheThe Place Beyond the Pines | Kofi Kancam | |
2013 | Go for Sisters | Dez | |
2014 | Supremacy | Deputy Rivers | |
Hunger Games: Mockingjay – Part 1, TheThe Hunger Games: Mockingjay – Part 1 | Boggs | ||
2015 | Hunger Games: Mockingjay – Part 2, TheThe Hunger Games: Mockingjay – Part 2 | ||
2016 | Kicks | Marlon | |
Gubagude Ko | Ochoro | Short film | |
Free State of Jones | Moses Washington | ||
Moonlight | Juan | ||
Hidden Figures | Jim Johnson | ||
2017 | Roxanne Roxanne | Cross | |
2018 | Green Book | Don Shirley | |
Spider-Man: Into the Spider-Verse | Aaron Davis / The Prowler | Voice | |
2019 | Alita: Battle Angel | Vector |
ടെലിവിഷൻ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2001–02 | Crossing Jordan | Dr. Trey Sanders | 19 episodes |
2002 | Haunted | Alex Dalcour | Episode: "Abby" |
2002 | NYPD Blue | Rashard Coleman | Episode: "Das Boots" |
2003 | CSI: Crime Scene Investigation | Tombs' Security Guard | Episode: "Lucky Strike" |
2003 | Handler, TheThe Handler | N/A | Episode: "Big Stones" |
2003–04 | Threat Matrix | Jelani Harper | 15 episodes |
2004–07 | 4400, TheThe 4400 | Richard Tyler | 28 episodes |
2009 | Lie to Me | Det. Don Hughes | Episode: "Do No Harm" |
2009 | Law & Order: Special Victims Unit | Mark Foster | Episode: "Unstable" |
2010 | Wronged Man, TheThe Wronged Man | Calvin Willis | Television film |
2010 | All Signs of Death | Gabe | Unsold TV pilot |
2011 | Lights Out | Death Row Reynolds | Episode: "Unaired Pilot" |
2011–12 | Treme | Anthony King | 6 episodes |
2011–12 | Alphas | Nathan Clay | 12 episodes |
2012 | Alcatraz | Clarence Montgomery | Episode: "Clarence Montgomery" |
2013–16 | House of Cards | Remy Danton | 33 episodes |
2016 | Marvel's Luke Cage | Cornell "Cottonmouth" Stokes | 6 episodes |
2017 | Comrade Detective | Coach | Voice; Episode: "Two Films for One Ticket" |
2018 | Room 104 | Franco | Episode: "Shark" |
2019 | True Detective | Wayne Hays | 8 episodes |
അവലംബം
തിരുത്തുക- ↑ Crum, Maddie (February 26, 2017). "Mahershala Ali Becomes The First Muslim Actor To Win An Oscar". The Huffington Post. Retrieved February 27, 2017.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മഹെർഷാല അലി
- Ali college basketball stats Archived 2019-02-26 at the Wayback Machine. at Sports Reference