പ്രിഡേറ്റേഴ്സ് (ചലച്ചിത്രം)

2010-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകല്പിത ആക്ഷൻ ചലച്ചിത്രമാണ് പ്രിഡേറ്റേഴ്സ്. നിമ്രോദ് അൻറ്റാൾ ആണ് സംവിധാനം നിർവഹിച്ചത്. അഡ്രിയാൻ ബ്രോഡി, ലോറൻസ് ഫിഷ്ബോൺ, ടോഫർ ഗ്രേസ്, ആലീസ് ബ്രാഗ, ഡാനി ത്രജോ, വാൾട്ടൻ ഗോഗിൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 20th സെഞ്ച്വറി ഫോക്സ് ആണ് വിതരണം നടത്തിയത്. വിചിത്രമായ ഗ്രഹത്തിൽ വന്നെത്തുന്നവർ നടത്തുന്ന പോരാട്ടമാണ് ചലച്ചിത്രത്തിൻറെ ഇതിവൃത്തം.

പ്രിഡേറ്റേഴ്സ്
അന്തർദേശീയ പോസ്റ്റർ
സംവിധാനംനിമ്രോദ് അൻറ്റാൾ
നിർമ്മാണംറോബർട്ട് റോഡ്രിഗൂസ്
ജോൺ ഡേവിസ്
എലിസബത്ത് അവെല്ലൻ
രചനമൈക്ക്ൾ ഫിഞ്ച്
അലെക്സ് ലിത്വാക്ക്
ജിം തോമസ് (characters)
ജോൺ തോമസ് (characters)
അഭിനേതാക്കൾഅഡ്രിയാൻ ബ്രോഡി
ലോറൻസ് ഫിഷ്ബോൺ
ടോഫർ ഗ്രേസ്
ആലീസ് ബ്രാഗ
ഡാനി ത്രജോ
വാൾട്ടൻ ഗോഗിൻസ്
ഒലെഗ് തക്തറോവ്
മഹെർഷലാഹഷ്ബാസ് അലി
ലൂയിസ് ഒസാവ ചാങ്ചിയെൻ
സംഗീതംജോൺ ഡെബ്നി
അലൻ സില്വെസ്ട്രി (theme)
ഛായാഗ്രഹണംഗ്യൂല പാഡോസ്
ചിത്രസംയോജനംഡാൻ സിമ്മെർമാൻ
സ്റ്റുഡിയോട്രബിൾമേക്കർ സ്റ്റുഡിയോസ്
ഡേവിസ് എന്റർടെയ്ന്മെന്റ്
വിതരണം20ത് സെഞ്ചുറി ഫോക്സ്
റിലീസിങ് തീയതി
  • ജൂലൈ 8, 2010 (2010-07-08)
  • ജൂലൈ 9, 2010 (2010-07-09) (United States)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
ബജറ്റ്$40 ദശലക്ഷം[1]
സമയദൈർഘ്യം107 മിനിട്ടുകൾ
ആകെ$109,557,984 [2]

റോയ്സ് എന്ന കൂലിപ്പട്ടാളക്കാരൻ ഉറക്കമുണരുന്നത് ഒരു വനത്തിലാണ്‌. ഇതോടെ കഥ ആരംഭിക്കുന്നു. അവിടെ വെച്ച് സമാനമായ രീതിയിൽ വനത്തിലെത്തിയ പലരേയും റോയ്സ് കണ്ടുമുട്ടുന്നു. മെക്സിക്കൻ ഡ്രഗ് എൻഫോഴ്സർ കുച്ചില്ലോ, സ്പെറ്റ്സ്നാസ് സൈനികനായ നിക്കോളായി, ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്നൈപ്പർ ഇസനെല്ല, റവല്യൂഷനറി യുണൈറ്റെഡ് ഫ്രണ്ട് ഓഫീസർ മോംബോസ, ഡെത്ത് റോ താരം സ്റ്റാൻസ്, യാക്കൂസ എൻഫോഴ്സർ ഹെൻസോ എന്നിവരാണ് അവർ. അവരിൽ ഒരു വൈദ്യനൊഴികെ മറ്റെല്ലാവർക്കും അത്ര നല്ല ഭൂതകാലമല്ല ഉള്ളത്. താമസിയാതെ തങ്ങൾ ഒരു അന്യജീവി വാഹനത്തിനകത്താണെന്നും തങ്ങളെ അന്യജീവികൾ മൃഗയാവിനോദത്തിനായി വേട്ടമൃഗങ്ങളെപ്പോലെ ഉപയോഗിക്കുകയാണെന്നും മനസ്സിലാക്കുന്നു.

  1. Fritz, Ben (July 8, 2010). "Movie projector: 'Despicable Me' and 'Predators' open as 'Eclipse' falls further behind 'New Moon'". Los Angeles Times. Tribune Company. Retrieved July 10, 2010.
  2. http://www.the-numbers.com/movies/2010/PRED3.php

പുറം കണ്ണികൾ

തിരുത്തുക