മുംബൈയിലെ മഹാലക്ഷ്മി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കുതിരപ്പന്തയവേദിയാണ് മഹാലക്ഷ്മി റേസ് കോഴ്സ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 225 ഏക്കർ (0.91 കിമീ 2, 0.352 ച മൈൽ) വിസ്തീർണ്ണത്തിൽ 2,400 മീറ്റർ (7,900 അടി) ചുറ്റളവുള്ളതാണ് ഈ ട്രാക്ക്. 1883-ൽ മഹാലക്ഷ്മി ഫ്ലാറ്റ് എന്നറിയപ്പെട്ടിരുന്ന ചതുപ്പുനിലത്ത് മെൽബണിലെ കോൾഫീൽഡ് റേസ് കോഴ്സിന്റെ മാതൃകയിൽ ആണ് ഇത് നിർമ്മിച്ചത്. സർ കുസുരോ എൻ വാഡിയയാണ് ഇതിന്റെ നിർമ്മാണച്ചെലവ് സംഭാവന ചെയ്തത്. ഇന്ന് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ സ്ഥലം റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബിനു പാട്ടത്തിന് നൽകിയിരിക്കുന്നു[1]. ഈ റേസ്കോഴ്സിലെ ഗ്രാൻഡ് സ്റ്റാൻഡ് (കാണികൾക്കായി നിർമ്മിച്ച പവലിയൻ) ഒരു നിർദ്ദിഷ്ട പൈതൃകഘടനയാണ്[2] ദക്ഷിണ മുംബൈയിൽ സിവിലിയൻ ഉപയോഗത്തിന് അനുമതിയുള്ള ഏക ഹെലിപാഡ് ഈ റേസ് കോഴ്സിലാണ് ഉള്ളത്.

മഹാലക്ഷ്മി റേസ് കോഴ്സ്
സ്ഥലംമഹാലക്ഷ്മി, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ഉടമസ്ഥതമഹാരാഷ്ട്ര സർക്കാർ
നടത്തിപ്പ്റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ്ബ്
തുറന്നത്1883

ബ്രിട്ടീഷ് ഗായകൻ എഡ് ഷീറാൻ തന്റെ ആഗോളസംഗീതപര്യടനത്തിനെ ഭാഗമായി 2015 മാർച്ച് 1 ന് മഹാലക്ഷ്മി റേസ് കോഴ്സിൽ പരിപാടി അവതരിപ്പിച്ചിരുന്നു[3].

  1. "Archived copy". Archived from the original on 2013-06-14. Retrieved 2013-07-12.{{cite web}}: CS1 maint: archived copy as title (link)
  2. "The Mahalaxmi Race Course". Royal Western India Turf Club. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. https://www.meraevents.com/event/ed-sheeran-fly-music-festival
"https://ml.wikipedia.org/w/index.php?title=മഹാലക്ഷ്മി_റേസ്_കോഴ്സ്&oldid=3318824" എന്ന താളിൽനിന്ന് ശേഖരിച്ചത്