വി.സി. ബാലകൃഷ്ണപ്പണിക്കർ
മലയാള കവിതയിലെ പരിവർത്തനയുഗത്തിന്റെ ശിൽപികളിൽ ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കർ. (ജനനം:1889 - മരണം: 1912) പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ ഇദ്ദേഹത്തിന്റെ കവിതകൾ നിർണായക സ്വാധീനം ചെലുത്തി. പത്രപ്രവർത്തനത്തിലും കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹം കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.[1]
ജീവിതരേഖ
തിരുത്തുകമലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ഊരകം മേൽമുറിയിൽ 1889 മാർച്ച് 1 ന്` (1064 കുംഭം19) ജനനം,[2] അമ്മ: വെള്ളാട്ട് ചെമ്പലഞ്ചീരി മാധവിക്കുട്ടി എന്ന അമ്മുണ്ണി അമ്മ. അച്ഛൻ: കപ്പേടത്ത് തലാപ്പിൽ കൃഷ്ണനുണ്ണി നായർ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് മാങ്കാവിൽ പടിഞ്ഞാറേ കോവിലകത്ത് വിദ്വാൻ ഏട്ടൻ തമ്പുരാന്റെ കീഴിൽ സംസ്കൃത കാവ്യ ശാസ്ത്രാദികൾ പഠിച്ചു. പഠനകാലത്ത് ഗുരുവിന്റെ കേരളവിലാസം, സൂക്തി മുക്താ മണിമാല എന്നീ സംസ്കൃതകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പിന്നീട് മാനവിക്രമീയം എന്ന അലങ്കാര ശാസ്ത്ര പുസ്തകം , കുമാരചരിതം, ഇന്ദുമതീസ്വയംവരം എന്നീ നാടകങ്ങൾ രചിച്ചു. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളചിന്താമണി എന്ന പത്രത്തിൽ ജോലിചെയ്യുമ്പോഴാണ്` പ്രസിദ്ധമായ ഒരു വിലാപം എന്ന കാവ്യം രചിക്കുന്നത്. തിരൂരിൽ 'ലക്ഷ്മീസഹായം' എന്ന പത്രം നടത്തിയിരുന്ന കാലത്താണ്` വിശ്വരൂപം , സാമ്രാജ്യഗീത എന്നി കൃതികൾ രചിക്കുന്നത്. അവസാനകാലത്ത് ക്ഷയരോഗബാധിതനായിരുന്ന വി.സി. 1912 ഒക്ടോബർ 20-ന് 23-ആം വയസ്സിൽ അന്തരിച്ചു.[3] കവിയുടെ സ്മരണാർത്ഥം, എല്ലാ വർഷവും മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയത്തിന്റെ കീഴിലുള്ള പുരസ്‌കാരസമിതി, മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ സാഹിത്യപുരസ്‌കാരം[4] നൽകുന്നു.
കൃതികൾ
തിരുത്തുകകവിതകൾ
തിരുത്തുക- നീതിസാരങ്ങൾ
- നാഗാനന്ദം
- ഒരു വിലാപം (1908 - ഈ കൃതി രചിച്ചത് പത്തൊൻപതാം വയസ്സിലാണ്)
- വിശ്വരൂപം
- സന്ധ്യാസൂര്യൻ
- മീനാക്ഷി
- നിശ
- ശീലാവതി
- മഴക്കാറിലെ ആദിത്യൻ
- മങ്കിഗീത
- രണ്ടു മുക്തകങ്ങൾ
- വർഷാചന്ദ്രൻ
- സാമ്രാജ്യഗീത
- സാമ്രാജ്യഗാഥ
- ഭൂപാലമംഗളം
- ഹാനോവർ വംശാവലി
- ബാലാപഞ്ചകം
- പനി
- ദുർഗ്ഗാഷ്ടകം
- ഒരു സ്തുതി
- ശ്രീവാസുദേവാഷ്ടകം
- അരോഗത്വമേകണമമ്മേ
- ദേവീസ്ഥവം[5]
നാടകങ്ങൾ
തിരുത്തുകഇന്ദുമതീസ്വയംവരം എന്ന നാടകവും രചിച്ചിട്ടുണ്ട്.
കഥ
തിരുത്തുകഅന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേൽ
അവലംബം
തിരുത്തുക- ↑ മലയാള സാഹിത്യ നായകന്മാർ - വി.സി.ബാലകൃഷ്ണപ്പണിക്കർ, കേരള സർവകലാശാല
- ↑ http://www.mlp.kerala.gov.in/heri.htm Archived 2010-06-29 at the Wayback Machine. The Official Website of Malappuram District
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-30. Retrieved 2012-12-27.
- ↑ ഫലകം:Https://www.deshabhimani.com/news/kerala/news-malappuramkerala-25-02-2018/708197
- ↑ വി സി കൃതികൾ, കേരള സാഹിത്യ അക്കാദമി, 1981, റിപ്രിന്റ് 1997