ഒരു വിലാപം
വി.സി. ബാലകൃഷ്ണപ്പണിക്കർ എഴുതിയ മലയാളത്തിലെ പ്രശസ്തമായ വിലാപകാവ്യം. വിഷൂചികാരോഗം പിടിപെട്ടു മരണമടഞ്ഞ പ്രിയയുടെ വിയോഗത്തിൽ വിലപിക്കുന്ന പുരുഷനാണ് വി.സി.ബാലകൃഷ്ണപ്പണിക്കരുടെ കൃതിയിലെ കഥാപാത്രം. സ്രഗ്ധരാ വൃത്തത്തിലെഴുതിയിരിക്കുന്ന ഈ കാവ്യത്തിലെ 27 ശ്ലോകങ്ങളിൽ കവിയുടെ ആത്മനിഷ്ഠയിൽ നിന്ന് ഉടലെടുക്കുന്ന ലൗകികതയും തത്വചിന്തയും വ്യക്തമാണ്. മലയാളത്തിലെ ആദ്യകാല റൊമാൻറിക് പ്രസ്ഥാനത്തിൽ ഈ കൃതിക്ക് പ്രമുഖമായ സ്ഥാനമുണ്ട് . 1908ൽ പടർന്നുപിടിച്ച വിഷൂചികാരോഗത്തിൽ അദ്ദേഹത്തിന്റെ അമ്മയും രണ്ട് അമ്മാവന്മാരും ഒരനുജനും മരണപ്പെട്ടിരുന്നു. അമ്മയുടെ മൃതദേഹത്തിനടുത്ത് നിസ്സഹായനായും ചിലപ്പോൾ നിസ്സംഗനായും ഇരിക്കുന്ന അച്ഛന്റെ രൂപം കവിഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചതാണ് ഒരു വിലാപം എന്ന കാവ്യമായി മാറിയത്.[1]
- ↑ ശോകഃ ശ്ലോകത്വമാഗതഃ - ധ്വന്യാലോകം
http://digitalpaper.mathrubhumi.com/77934/Malappuram/27-Dec-2012#page/15/1[പ്രവർത്തിക്കാത്ത കണ്ണി]