മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി

മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.

മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം
Coordinates11°09′08″N 75°57′26″E / 11.152251°N 75.957299°E / 11.152251; 75.957299
സ്ഥലംപാണ്ടിക്കാട്, കൊണ്ടോട്ടി, മലപ്പുറം, കേരളം, ഇന്ത്യ
രൂപകൽപ്പനunknown
തരംmemorial
പൂർത്തീകരിച്ചത് date1999
സമർപ്പിച്ചിരിക്കുന്നത് toമോയിൻകുട്ടി വൈദ്യർ
കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരക മന്ദിരം

മാപ്പിളകലാ അക്കാദമി തിരുത്തുക

കേരള സംസ്ഥാന സാംസ്കാരിക മന്ത്രിയായിരുന്ന കെ സി ജോസഫ് (ഇരിക്കൂർ രാഷ്ട്രീയക്കാരൻ) സ്മാരക കെട്ടിടത്തിൽ തന്നെ 2013 ഫെബ്രുവരി 9 ന് മാപ്പിളകലാ അക്കാദമി ഉദ്ഘാടനം ചെയ്തു.[3] മാപ്പിള കലകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടന്നുവരുന്നു.

അവാർഡുകൾ തിരുത്തുക

മാപ്പിളകലകൾക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവന നൽകിയ വ്യക്തികൾക്ക് അവാർഡുകൾ അക്കാദമി നൽകി വരുന്നു.[4]

അവലംബം തിരുത്തുക

  1. "മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി - കൊണ്ടോട്ടി". Archived from the original on 2021-01-14. Retrieved 2021-01-14.
  2. "Mappila songs cultural fountains of a bygone age, says MT". Chennai, India: The Hindu. 2007-03-31. Archived from the original on 2012-11-08. Retrieved 2009-08-15.
  3. "വൈദ്യർ സ്മാരകം ഇനി മാപ്പിളകലാ അക്കാദമി". Malayalam.oneindia.com. 11 February 2013. Retrieved 2 January 2019.
  4. "കേരള മാപ്പിള കലാ അക്കാദമി അവാർഡുകൾ കൈമാറി". Mathrubhumi. 12 February 2019. Archived from the original on 2021-01-22. Retrieved 2021-01-15.